ദേവിയാനിയ്ക്ക് തിരിച്ചടിയായി നയന വിശേഷം അറിയിച്ചു!! ഗർഭിണിയായ നയനയെ സ്നേഹം കൊണ്ട് മൂടി ആദർശ്!! | Patharamattu Today Episode 19 July 2024 Video
Patharamattu Today Episode 19 July 2024 Video
Patharamattu Today Episode 19 July 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകർ മനമറിഞ്ഞു കാണുന്ന പരമ്പരയാണ് പത്തരമാറ്റ്. മ്മന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ബിസിനസിൻ്റെ ഭാഗങ്ങളൊക്കെ അതിയെ ഏൽപ്പിക്കുന്നുവെന്നറിഞ്ഞ് ജലജ അഭിയോട് പറയുകയായിരുന്നു. പക്വതയില്ലാത്ത അനിയനെ ഏൽപ്പിച്ചാൽ എന്തുണ്ടാവും എന്നാണ് അഭി പറയുന്നത്. എന്നാൽ നമുക്ക് ഒരു ദിവസം വരും എന്ന് പറയുകയാണ് അഭി.അത് ഞാൻ മ രി ച്ചിട്ടായിരിക്കും എന്ന് പറഞ്ഞു കൊണ്ടാണ് ജലജ പോകുന്നത്. പിന്നീട് കാണുന്നത് ആദർശ് രാത്രി വർക്കുകൾ ഒക്കെ നോക്കുകയായിരുന്നു.
അപ്പോഴാണ് കനക ദുർഗ്ഗ മുറ്റത്തെ മുല്ലപ്പൂക്കൾ എടുത്ത് ആദർശിന് നൽകുന്നത്. റൂമിൽ വെച്ചാൽ ഇത് നല്ല മണം ഉണ്ടാകും എന്ന് പറഞ്ഞു കൊണ്ട് അത് കൊടുക്കുകയായിരുന്നു. കിടക്കാൻ പോകുമ്പോൾ റൂമിൽ നല്ല മുല്ലയുടെ മണം അറിഞ്ഞ് നയന ചോദിച്ചപ്പോൾ അത് പാലപ്പൂവിൻ്റെ മണം ആണെന്നും, റൂമിൽ യക്ഷിയാണുള്ളതെന്ന് പറഞ്ഞ് നയനയെ പുച്ഛിക്കുകയായിരുന്നു. അപ്പോ ഴാണ് കനക നയന ഗർഭിണിയാണെന്ന സ്വപ്നം കാണുന്നത്. സ്വപ്നത്തിൽ ഈ വിവരമറിഞ്ഞ് ദേവയാനിയും ആദർശും ഞെട്ടുന്നത് കണ്ട് കനക ദുർഗ്ഗ റൂമിൽ നിന്നും ചിരിക്കുന്നത് കണ്ട് ജലജ വഴക്കു പറയുകയായിരുന്നു. രണ്ടു പേരും അതും ഇതും പറഞ്ഞ് വഴക്ക് കൂടി ഉറങ്ങുകയാണ്.
അപ്പോഴാണ് രാത്രി ഉറക്കം വരാതെ കിടക്കുന്ന അനി നന്ദുവിനെ ഒന്ന് വിളിക്കാം എന്ന് കരുതി വിളിക്കുന്നത്. നന്ദു ഫോണെടുത്തു എങ്കിലും, അനിയനോട് അധികം ഒന്നും സംസാരിക്കാതെ ഈ സമയത്ത് സംസാരം വേണ്ടെന്ന് പറഞ്ഞ് ഫോൺ വെക്കുകയായിരുന്നു. രാത്രി ഉറങ്ങാൻ കിടന്നിട്ട് നയന പറഞ്ഞതോർത്ത് ആദർശിന് ഉറക്കം വരുന്നില്ല. നയനയോട് ആദർശിന് സ്നേഹം തോന്നുകയാണ്. എന്തൊക്കെയോ ഭയന്ന് ആദർശ് ഭയക്കുകയാണ്. അപ്പോഴാണ് ആദർശിൻ്റെ പ്രതിരൂപം വന്ന് നീ ഭാര്യയെ സ്നേഹിക്കണമെന്ന് പറയുകയാണ്.
ഇതൊക്കെ കേട്ട് ആദർശിന് ദേഷ്യം വരികയാണ്. പ്രതിരൂപത്തോട് ദേഷ്യം വന്ന ആദർശ് തലയണയൊക്കെ വലിച്ചെറിയുമ്പോൾ, നയന തെട്ടിയുണരുകയാണ്. എന്താണ് പറ്റിയ തെന്ന് ചോദിച്ചപ്പോൾ, എനിക്ക് ഞാനെന്നമുണ്ടോ എന്ന് ചോദിക്കുകയാണ്. മൂർത്തീസ് ജ്വല്ലറിയുടെ എംഡിയാണെന്ന അഹങ്കാരമാണ് നിങ്ങൾക്കെന്ന് പറയുകയാണ്. വീണ്ടും പ്രതിരൂപം വന്ന് പലതും പറയുകയാണ്. അതിനോട് ആദർശ് സംസാരിക്കുന്നത് കേട്ട് നയന അത്ഭുതപ്പെട്ട് നോക്കുകയാണ്. ഇതൊക്കെയാണ് ഇന്ന് നടക്കുന്നത്.