ഇതാണ് ഞങ്ങളുടെ രണ്ടാമത്തെ മരുമകൻ!! കുഞ്ഞന്റെ ചെക്കനെ ആദ്യമായി കാണിച്ച് ഉപ്പും മുളകും ലൈറ്റ്; വിവാഹ ശേഷം ദുബായിലേക്ക്!! | Uppum Mulakum Family Reveals Photo Of Son In Law
Uppum Mulakum Family Reveals Photo Of Son In Law
Uppum Mulakum Family Reveals Photo Of Son In Law : ഉപ്പും മുളകും ലൈറ്റ് ഫാമിലിക്ക് ഇത് സന്തോഷത്തിന്റെ നിമിഷം, പ്രതിശ്രുത വരനെ പരിചയപ്പെടുത്തി കുഞ്ഞൻ. സോഷ്യൽ മീഡിയയിലൂടെ ആളുകൾ ഏറ്റെടുത്ത കുടുംബമാണ് ഉപ്പും മുളകും ലൈറ്റ്. ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പരയുടെ അതേ ടൈറ്റിൽ എത്തിയ യൂട്യൂബ് ഫാമിലിക്ക് നിറഞ്ഞ സ്വീകാര്യത തന്നെയാണ് ആളുകൾക്കിടയിൽ നിന്ന് ലഭിച്ചത്.ഇവരുടെ കുടുംബം വളരെ സന്തുഷ്ടകരമായ ജീവിതവുമായി മുന്നോട്ടു പോവുകയാണ്.
ചെറിയ കാര്യങ്ങളിൽ പോലും അങ്ങേയറ്റം സന്തോഷം കണ്ടെത്തി മുന്നോട്ടു പോകുവാൻ ശ്രമിക്കുന്ന ഇവർ ഇപ്പോൾ തങ്ങളുടെ കുടുംബത്തിലെ മറ്റൊരു സന്തോഷമാണ് ആളുകളിലേക്ക് എത്തിച്ചിരിക്കുന്നത്. ഉപ്പും മുളകും ലൈറ്റ് ഫാമിലിയിലെ മൂത്തമകളായ പൊന്നുവിന്റെ വിവാഹം കഴിഞ്ഞിരുന്നു. ഇപ്പോൾ പൊന്നുവിന്റെ സഹോദരിയായ കുഞ്ഞന്റെ വിവാഹവും അതിനോടനുബന്ധിച്ചുള്ള കാര്യങ്ങളും ആണ് ഈ യൂട്യൂബ് ഫാമിലിയിലെ വിശേഷം.
ആഴ്ചകൾക്കു മുൻപ് കുഞ്ഞനെ പെണ്ണുകാണാൻ വന്നതിന്റെ വീഡിയോ ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഷാർജയിൽ സെറ്റിൽഡ് ആയിരിക്കുന്ന കുടുംബമാണ് ആലോചനയുമായി എത്തിയതെന്നും ചെക്കനെ വീട്ടിൽ വിളിക്കുന്നത് കണ്ണനെന്നാണെന്നും ഒക്കെ ഇവർ തുറന്നു പറഞ്ഞിരുന്നു. കുഞ്ഞൻ വിവാഹശേഷം എവിടെയായിരിക്കും എന്ന ചോദ്യത്തിന് ഇവർ പറയുന്ന മറുപടി കണ്ണന്റെ കുടുംബം എവിടെയാണോ സെറ്റിൽഡ് ആകുന്നത് അവിടെ ആയിരിക്കും കുഞ്ഞൻ എന്നാണ്.
മകളെ കാണാതിരിക്കുന്നതിന്റെ വിഷമം ഒരുപാട് ഉണ്ടാകുമെങ്കിലും ഒരു അമ്മയെന്ന നിലയിൽ തന്റെ മകളുടെ നല്ല ഭാവിയെ ഓർത്ത് താൻ എന്നും സന്തോഷവതി ആയിരിക്കുമെന്ന് കുഞ്ഞിന്റെ അമ്മ പറയുന്നുണ്ട്. മാത്രവുമല്ല ഈ വിവാഹം തന്റെ പൂർണ്ണ സമ്മതത്തോടെയാണെന്നും ആരും തന്നെ നിർബന്ധിച്ചിട്ട് അല്ലെന്നും വീഡിയോയിലൂടെ കുഞ്ഞനും വെളിപ്പെടുത്തുന്നു. വിവാഹവും വിവാഹത്തോടനുബന്ധിച്ചുള്ള കൂടുതൽ വിവരങ്ങളും അടുത്തുതന്നെ പങ്കുവെക്കും എന്നാണ് ഇവർ പറയുന്നത്.