ഈ ഒരു നിമിഷത്തിന് വേണ്ടിയാണ് കാത്തിരുന്നത്; സാന്ത്വനം കുഞ്ഞി കണ്ണന്റെ വലിയ സ്വപ്നം; അനിയനെ ചേർത്ത് പിടിച്ച് കൂടെ കൂടി ശിവേട്ടനും കുഞ്ഞേട്ടത്തിയും!! | Actor Achu Sugandh Latest Happy News
Actor Achu Sugandh Latest Happy News
Actor Achu Sugandh Latest Happy News : സാന്ത്വനം എന്ന ടെലിവിഷൻ പരമ്പരയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ വ്യക്തിയാണ് അച്ചു സുഗന്ധ്.സാന്ത്വനം കുടുംബത്തിലെ ഏറ്റവും ഇളയ സന്തതി. എല്ലാവർക്കും പ്രിയപ്പെട്ട കണ്ണൻ. പ്രേക്ഷകർക്കും കണ്ണനെ വലിയ ഇഷ്ടമാണ്. കുട്ടിക്കുറുമ്പുകളും തമാശകളും കാണിച്ചു നടക്കുന്ന കണ്ണനെ മലയാളി പ്രേക്ഷകർ നെഞ്ചോട് ചേർത്തു. സാന്ത്വനം പരമ്പര കഴിഞ്ഞു നിരവധി കാലമായെങ്കിലും ഇന്നും സാന്ത്വനം പരമ്പരയിലെ ഓരോ കഥാപാത്രനിങ്ങളെയും മലയാളികൾ ഓർക്കുന്നു.
തങ്ങളുടെ ഷൂട്ടിംഗ് സെറ്റിലെ വിശേഷങ്ങളുമായി അച്ചു എപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. സാന്ത്വനം പരമ്പരയുടെ സമയത്ത് തന്നെ അച്ചു പറയുന്ന ഒരു കാര്യമുണ്ടായിരുന്നു. ഞാനൊരു ഡയറക്ടർ ആകുമെന്ന്. എന്നാൽ അന്ന് അതിനെ എല്ലാവരും തമാശയോടെയാണ് കണ്ടത്. സാന്ത്വനം പരമ്പരയിലെ കഥാപാത്രങ്ങളെ വെച്ച് പലതും ഷൂട്ട് ചെയ്ത് അച്ചു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു.
എന്നാൽ അന്ന് പറഞ്ഞത് തമാശയല്ല എന്ന് ഇപ്പോൾ തെളിയിച്ചിരിക്കുകയാണ് പ്രിയ താരം. ഒരു ഡയറക്ടർ എന്ന നിലയിലേക്ക് അച്ചു ഉയർന്നുവന്നത് കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപ് താരം തന്നെയാണ് തന്നെ ഔദ്യോഗിക പേജിലൂടെ പങ്കുവെച്ചത്. സജിനും ഗോപികയ്ക്കും ഒപ്പം ഒരു ക്ലാപ്പ് ബോർഡും പിടിച്ചുകൊണ്ടുള്ള ഒരു ചിത്രം പങ്കുവെച്ചു കൊണ്ടാണ് ഈ വിവരം അറിയിച്ചത്. അതിനു താഴെയായി അവസാനം അത് ഔദ്യോഗികമാകുന്നു എന്നും കുറിച്ചിരുന്നു. ഇവർ തന്നെയാണ് അച്ചുവിന്റെ പുതിയ ചിത്രത്തിലെ നായിക നായകന്മാർ. താനൊരു സിനിമ ചെയ്യുമെന്നും അതിലെ നായിക ഗോപിക ആകുമെന്നും ഇതിനുമുമ്പും താരം പലതവണ പറഞ്ഞിരുന്നു.
എന്നാൽ അന്ന് ചിരിച്ചു തള്ളിയവർക്ക് ഇപ്പോൾ ഒരു മറുപടിയാണ് താരം നൽകിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ ഇതാ മറ്റു ചില ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. താരം ഡയറക്ടർ ആകുന്ന സിനിമ ഷൂട്ടിംഗ് തുടങ്ങിയെന്നാണ് ഈ ചിത്രത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. പക്ഷേ അണിയറയിൽ ഒരുങ്ങുന്നത് സിനിമയാണോ, ഹസ്രചിത്രമാണോ, ആൽബമാണോ എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ആ പഴയ കണ്ണനെ അല്ല സ്റ്റാർട്ട് ആക്ഷൻ ക്യാമറ പറയുന്ന ഒരു ഡയറക്ടറിനെ ആണ് പങ്കുവെച്ചിരിക്കുന്ന ചിത്രത്തിൽ കാണുന്നത്. ചിത്രങ്ങളിൽ നായികയായി അഞ്ജലിയെയും കാണാം.നിരവധി പേരാണ് ഈ ചിത്രത്തിന് താഴെ ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയിരിക്കുന്നത്.