വീടിനുള്ളിൽ നിധിയും കറൻസി ഒളിപ്പിച്ചുവെച്ച മുറിയും!! അത്യാഢംബര വീട് കണ്ട് കണ്ണുതള്ളി ആരാധകർ; വീട്ടുവിശേഷങ്ങളുമായി ബൈജു ഏഴുപുന്ന!! | Actor Baiju Ezhupunna Home Tour Video
Actor Baiju Ezhupunna Home Tour Video
Actor Baiju Ezhupunna Home Tour Video : മലയാള സിനിമയിൽ വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ താരമാണ് ബൈജു ഏഴുപുന്ന. സുന്ദര പുരുഷൻ എന്ന ചിത്രം 2001ൽ നിർമ്മിച്ചുകൊണ്ടാണ് താരം സിനിമ മേഖലയിൽ എത്തിയത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങി മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായി മാറാൻ ബൈജുവിന് സാധിച്ചു. അടുത്തിടെ താരത്തിന്റെ മകളുടെ വിവാഹ ചടങ്ങ് നടന്നിരുന്നു.മലയാള സിനിമയിലെ മേഖലയിൽ നിന്ന് പ്രമുഖ താരങ്ങൾ പങ്കെടുത്ത വിവാഹം സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടി.
നടൻ മമ്മൂട്ടി ഉൾപ്പെടെയുള്ള താരങ്ങൾ വിവാഹത്തിന് പങ്കെടുത്തു. എന്നാൽ ഇപ്പോൾ താരത്തിന്റേതായി യൂട്യൂബിൽ ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നത് പുതിയൊരു വീഡിയോ ആണ്. മൈൽസ്റ്റോൺ മേക്കേഴ്സ് അവതരിപ്പിക്കുന്ന ഹോം ടൂറിന്റെ പുതിയ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.എഴുപുന്ന ബൈജുവിന്റെ ആഡംബര വീട്ടിലേക്ക് എത്തിയിരിക്കുകയാണ് മൈൽസ്റ്റോൺ മേക്കേഴ്സ്. ബൈജുവിന്റെ ഭാര്യയെയും സഹോദരൻ ഷെൽബിയെയും വീഡിയോയിലൂടെ പരിചയപ്പെടുത്തുകയാണ് മൈൽസ്റ്റോൺ മേക്കേഴ്സ്.
ആഡംബര ലൈറ്റുകളും ആരുടെയും മനം കവരുന്ന ലക്ഷ്വറി റൂമുകളും ഉൾപ്പെടുന്ന ഒരു ടിപ്പിക്കൽ ക്രിസ്ത്യൻ വീടായിട്ടാണ് ബൈജു ഏഴുപുന്ന സെറ്റ് ചെയ്തിരിക്കുന്നത്.മമ്മൂട്ടിയെ പോലെ തന്നെ ബൈജുവും വാഹന പ്രേമിയാണ് എന്നത് നിരവധി ആഡംബര വാഹനങ്ങൾ കാർപോർച്ചിൽ കാണാം. മമ്മൂട്ടിയുടെ കട്ട ഫാൻ ആയിരുന്നു ബൈജു പിന്നീട് സിനിമ മേഖലയിലേക്ക് എത്തിയപ്പോൾ മമ്മൂട്ടിയുടെ
ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായി മാറാനും സാധിച്ചു. കേരളത്തിലെ അതിമനോഹരമായ ഫിലിം തിയേറ്ററിന്റെ ഉടമ കൂടിയാണ് നടൻ ബൈജു. യൂട്യൂബിൽ പങ്കുവെച്ച് മിനിറ്റുകൾക്കുള്ളിൽ നിരവധി ആരാധകരാണ് ഈ വീഡിയോയ്ക്ക് ചുവടെ കമന്റുകളുമായി എത്തിയത്.