കല്യാണക്കത്ത് കൈമാറി!! ദിയ കൃഷ്ണയുടെ വരന്റെ വീട്ടിൽ കൃഷ്ണകുമാർ കുടുംബം; അച്ഛന്റെയും അമ്മയുടെയും ആദ്യ പരീക്ഷണ ചിത്രവുമായി അഹാനയും!! | Ahaana Krishna Family At Diya Krishna’s Home
Ahaana Krishna Family At Diya Krishna’s Home
Ahaana Krishna Family At Diya Krishna’s Home : മലയാള സിനിമയിലെ യുവനടിമാരിലൊരാളാണ് അഹാന കൃഷ്ണകുമാർ. നടൻ കൃഷ്ണ കുമാറിൻ്റെ മക്കളിൽ മൂത്തവളായ അഹാന 2014-ൽ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചുള്ള താരം മലയാളികളുടെ പ്രിയതാരമായി മാറി. അഹാനയ്ക്ക് പിന്നാലെ അനിയത്തിമാരായ ഇഷാനിയും, ഹൻസികയും സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.
ഇവരുടെ ഓരോരുത്തരുടെയും വിശേഷങ്ങളൊക്കെ ഇൻസ്റ്റാഗ്രാമിലും, യുട്യൂബ് വീഡിയോയിലൂടെയും പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ അഹാന താരത്തിൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്. അച്ഛൻ കൃഷ്ണ കുമാറിൻ്റെയും, അമ്മ സിന്ധുവിൻ്റെ നടുവിൽ നിൽക്കുന്ന അഹാനയുടെ പുതിയ ഫോട്ടോയും പഴയ ഫോട്ടോയുമാണത്. അതിന് താഴെ താരം നൽകിയ ക്യാപ്ഷനാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ‘എൻ്റെ രക്ഷിതാക്കളുടെ കൂടെ അവരുടെ ആദ്യ പരീക്ഷണവുമായി ‘ എന്ന പോസ്റ്റാണ് താരം നൽകിയിരിക്കുന്നത്.
താരത്തിൻ്റെ പോസ്റ്റിന് താഴെ ഏറ്റവും ഇളയ സഹോദരി ഹൻസിക ‘ ഞാൻ വൈകിയെത്തിയ പ്രതീക്ഷിക്കാത്ത പ്രൊജക്ടായിരുന്നു’ എന്ന കമൻ്റാണ് പങ്കുവെച്ചത്. അതിന് താഴെ രണ്ടാമത്തെ സഹോദരിയായ ഓസി എന്ന് വിളിക്കുന്ന ദിയ ‘ഞാൻ പ്ലാൻ ചെയ്ത പ്രോജക്ടായിരുന്നു’ എന്ന കമൻ്റാണ് നൽകിയത്. അപ്പോൾ പ്രേക്ഷകർ ഇഷാനി എങ്ങനെയുള്ള പ്രൊജക്ടാണെന്ന് ചോദിച്ചപ്പോൾ ‘വിശിഷ്ടമായ ‘ എന്ന മറുപടിയാണ് അഹാന നൽകിയത്.
അപ്പോൾ പ്രേക്ഷകർ പറയുന്നത് ആൺകുട്ടിയെ പ്രതീക്ഷിച്ച് ആയിരിക്കുമല്ലേ എന്നും, എങ്കിലും നിങ്ങൾ നാലുപേരും ഭാഗ്യമുള്ള പ്രൊജക്ടുകളാണെന്നാണ് പറയുന്നത്.ചിലർ വളരെ മോശം കമൻ്റുമായും എത്തുകയും ചെയ്തിട്ടുണ്ട്. പല ഇൻ്റർവ്യൂകളിലും മക്കളുടെ ജനനത്തെക്കുറിച്ച് കൃഷ്ണകുമാറും സിന്ധുവും പറഞ്ഞിട്ടുണ്ടായിരുന്നു.