ഞങ്ങൾക്ക് ഇത് ആറാം മാസം; കാത്തിരുന്ന വിശേഷം പങ്കുവെച്ച് ഗോപികയും ജിപിയും; പരസ്പരം മധുരം നൽകി ഇഷ്ട താരങ്ങൾ!! | Govind Padmasoorya Gopika Anil Latest
Govind Padmasoorya Gopika Anil Latest
Govind Padmasoorya Gopika Anil Latest : ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറിയ ഗോവിന്ദ് പദ്മസൂര്യയും സീരിയൽ താരം ഗോപിക അനിലും അടുത്തിടെ ആണ് ആരാധകരെ ഞെട്ടിച്ച് കൊണ്ട് വിവാഹിതരായത്. സോഷ്യൽ മീഡിയ ഒന്നാകെ ഏറ്റെടുത്ത വിവാഹമായിരുന്നു ഇവരുടെത്. ഇപ്പോഴും ഇവരുടെ വിവാഹ വീഡിയോസും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.
സമൂഹമാധ്യമങ്ങളിൽ രണ്ടുപേരും വളരെ ആക്ടീവ് ആണ്.ഇവരുടെ വിശേഷങ്ങൾ യാത്രകളും ചിത്രങ്ങളും വീഡിയോസും എല്ലാമായി ഇൻസ്റ്റഗ്രാം അക്കൗണ്ട് നിറഞ്ഞു നിൽക്കുകയാണ്. എന്നാൽ ഇപ്പോൾ ഇവരുടെതായി ആരാധകർ ഏറ്റെടുത്തുകൊണ്ടിരിക്കുന്നത് ഇവർ പങ്കുവെച്ച പുതിയ പോസ്റ്റാണ്. ഇപ്പോൾ ഈ നവ ദമ്പതികൾ ആറാം മാസ ആനിവേഴ്സറി ആഘോഷിക്കുകയാണ്. ഇവർക്ക് സർപ്രൈസ് ആയി ഗോവിന്ദിന്റെ സഹോദരൻ അമൃത് സൂര്യയും, ഗോപികയുടെ സഹോദരി കീർത്തന അനിലും സുഹൃത്തുക്കളും ചേർന്നാണ് ഇവർക്ക് സർപ്രൈസ് നൽകിയത്.
നിരവധി ആരാധകരാണ് ഇവർക്ക് ആശംസകളും ആയി എത്തിയത്. സൂപ്പർ കപ്പിൾസ്, ഈ സന്തോഷമെന്നും ഇങ്ങനെ കാണാൻ ഞങ്ങൾക്ക് സാധിക്കട്ടെ, എന്നിങ്ങനെയാണ് ആരാധകർ പങ്കുവെച്ച കമന്റുകൾ. ഗോവിന്ദിന്റെയും ഗോപികയുടെയും വിവാഹം നടത്തിയത് തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ വച്ചാണ്. സാന്ത്വനം എന്ന സീരിയലിലെ അഞ്ജലി എന്ന കഥാപാത്രത്തിലൂടെയാണ് ഗോപിക അനിൽ മലയാള പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിൽ ഒരാളായി മാറിയത്.അടുത്തിടെ സീരിയൽ അവസാനിച്ചിരുന്നു സാന്ത്വനം എന്ന സീരിയലിലെ ശിവനും അഞ്ജലിക്കും പ്രത്യേക പ്രേക്ഷക പിന്തുണയാണ് ഉണ്ടായിരുന്നത്.
അഞ്ജലി തന്റെ വേഷത്തെക്കുറിച്ച് അടുത്തിടെ പ്രതികരിച്ചിരുന്നു തനിക്കുവേണ്ടി മാത്രമായി സൃഷ്ടിക്കപ്പെട്ട കഥാപാത്രമായിരുന്നു അഞ്ജലി എന്നാണ് താരം പറയുന്നത്. ഒരു മനോഹരമായ യാത്ര ഈ കഥാപാത്രം തനിക്ക് നൽകിയെന്നാണ് താരം പ്രതികരിച്ചത്. റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയിലെത്തി ഇന്ന് മറ്റു ഭാഷകളിലും പ്രമുഖ താരങ്ങളോടൊപ്പം അഭിനയിച്ച് നിരവധി ആരാധകരെ നേടിയിരിക്കുകയാണ്. ഗോവിന്ദ് പത്മസൂര്യ. അല്ലു അർജുൻ ഒപ്പം താരം തെലുങ്ക് സിനിമ ലോകത്തും ശ്രദ്ധ നേടിയിരുന്നു.