ഞാൻ എന്റെ ഹൃദയ പാതിയെ കണ്ടതും എല്ലാം തുടങ്ങിയതും ഇവിടെ നിന്ന്!! കുടുംബവിളക്ക് അവസാനിച്ചതിൽ മനം നൊന്ത് മീര വാസുദേവൻ!! | Kudumbavilakku Fame Meera Vasudevan Latest Post On Serial
Kudumbavilakku Fame Meera Vasudevan Latest Post On Serial
Kudumbavilakku Fame Meera Vasudevan Latest Post On Serial : തന്മാത്ര എന്ന ചിത്രത്തിന് ശേഷം മീരാ വാസുദേവ് മലയാള സിനിമയിൽ നിന്ന് നീണ്ട ഇടവേള എടുത്തിരുന്നു. പിന്നീട് സീരിയലിലൂടെ മടങ്ങിയെത്തിയ താരത്തിന് നിരവധി ആരാധകരെ സമ്പാദിക്കാൻ സാധിച്ചു. കുടുംബവിളക്ക് എന്ന സീരിയലിലൂടെ ഒരു പാവം വീട്ടമ്മയുടെ കഥാപാത്രമായി അഭിനയിച്ചു തുടർന്ന് ഒരു ബിസിനസുകാരിയായി വളരുന്ന ആ കഥാപാത്രത്തെ മീര അതിമനോഹരമാക്കി. സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കുടുംബവിളക്ക് എന്ന സീരിയൽ അവസാനിക്കുമ്പോൾ താരം പങ്കുവെച്ച വികാരനിർഭരമായ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ ജീവിതത്തിലെ ഈ യാത്രയിലാണ് നല്ല മനുഷ്യരെയും തന്റെ ഭർത്താവിനെയും കുറെ സുഹൃത്തുക്കളെയും ലഭിച്ചത് എന്നാണ് താരം പറയുന്നത്. “യാത്രകൾ അവസാനിപ്പിക്കുമ്പോൾ നമ്മുടെ സുഹൃത്തുക്കളെയും കൂടെ കൂട്ടുക, നമ്മുടെ ഓർമ്മകളുടെ കൂടെ ചേർത്തു പിടിക്കുക.
ഇനി ഒരിക്കലും അവസാനിക്കില്ലെന്ന് ഉറപ്പുള്ള സ്നേഹം ഉള്ളിൽ കണ്ടെത്തുക.നല്ല ഓർമ്മകൾ സമ്മാനിച്ച കുടുംബ വിളക്കിന്റെ യാത്രയിൽ ഒരുപാട് നല്ല മനുഷ്യരെ കണ്ടെത്താനും സാധിച്ചു. കുടുംബ വിളക്കിന്റെ ചായഗ്രഹനും തന്റെ ഭർത്താവും ആയ വിപിൻ പുതിയങ്കം, കൂടാതെ നമ്മുടെ യൂണിറ്റ് ടെക്നീഷ്യൻ സുഹൃത്തുക്കൾ ആയ കണ്ണൻ, അനിൽ ഏട്ടൻ, വിനോദ് ഏട്ടൻ, ദിലീപ്, അഭി, ഷാജ നമ്മൾ ഇനിയും കാണും എന്തൊരു മനോഹരമായ യാത്രയാണ് ഇത്. താരം സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെയാണ്.
തന്റെ ഭർത്താവ് വിപിനും കുടുംബവിളക്ക് സീരിയലിൽ പ്രവർത്തിക്കുന്ന മറ്റ് സഹപ്രവർത്തകരോടൊപ്പം ഉള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ഈ കഴിഞ്ഞ മെയ് മാസത്തിലാണ് മീരയും വിപിനും തമ്മിൽ വിവാഹിതരായത്. സിനിമാ ടെലിവിഷൻ രംഗത്ത് ക്യാമറമാനായി പ്രവർത്തിച്ചുവരികയാണ് വിപിൻ. ചില ഡോക്യുമെന്ററി പ്രവർത്തനങ്ങളിലും കൂടാതെ കുടുംബവിളക്ക് അടുക്കമുള്ള ചില സീരിയലുകളുടെ ക്യാമറാമാൻ പ്രവർത്തിച്ചിട്ടുണ്ട്.