ഒരു അമ്മയ്ക്ക് എങ്ങനെ ഇതിന് സാധിക്കും!! നയനയോട് പൊറുക്കാനാവാത്ത ക്രൂ,രത കാണിച്ച് ദേവയാനി; പൊട്ടിത്തെറിച്ച് ആദർശ്!! | Patharamattu Today Episode 16 Aug 2024 Video Viral
Patharamattu Today Episode 16 Aug 2024 Video Viral
Patharamattu Today Episode 16 Aug 2024 Video Viral : ഏഷ്യാനെറ്റ് പരമ്പരയായ പത്തരമാറ്റിൽ ഇപ്പോൾ കല്യാണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് നടക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, നയനയോട് പലതും സംസാരിക്കുന്നതായിരുന്നു. പിന്നീട് ആദർശ് നേരെ പോയത് കിരണിനെ കാണാനാണ്. കിരണുമായി സംസാരിക്കുമ്പോൾ ആദർശിന് പലതും ഉപദേശിക്കുകയായിരുന്നു. കല്യാണിയെപ്പോലെ തന്നെയാണ് നയന എന്നും, അത്രയും നല്ല മനസാണ് അവൾക്കെന്നും പറയുകയാണ് കിരൺ. അവൾ എന്നെ തല്ലിയതാണ് എനിക്ക് ഓർമ്മ വരുന്നതെന്ന് ആദർശ് പറഞ്ഞപ്പോൾ, കല്യാണത്തിന് മുൻപല്ലേയെന്നും, എന്നാൽ കല്യാണ ശേഷം നിന്നെ അവൾ ഒന്നും ചെയ്യാത്തത് നിൻ്റെ ഭാഗ്യമാണെന്ന് പറയുകയാണ് കിരൺ.
ഞാൻ ഇപ്പോൾ അവളെ സ്നേഹിച്ചു തുടങ്ങിയിട്ടുണ്ടെന്ന് പറയുകയാണ് ആദർശ്. നീ ആർക്കു വേണ്ടിയും സ്നേഹിക്കേണ്ടെന്നും നിനക്ക് വേണ്ടിയാണ് അവളെ സ്നേഹിക്കേണ്ടതെന്നും പറയുകയാണ് കിരൺ. പിന്നീട് കാണുന്നത് അനിയെയാണ്. ആകെ വിഷമിച്ചിരിക്കുകയാണ്. അപ്പോഴാണ് നന്ദുവിൻ്റെ സുഹൃത്തുക്കൾ വരുന്നത്. അവരെ കണ്ടതും അനി, നന്ദുവിന് എന്നോട് പ്രണയമൊന്നും ഇല്ലെന്നും അവൾക്ക് ഞാൻ സുഹൃത്ത് മാത്രമാണെന്നു പറഞ്ഞപ്പോൾ, ഒരിക്കലുമല്ലെന്നും, അവളുടെ പ്രശ്നത്തിന് കാരണം നീ മാത്രമാണെന്നും, എന്തോ കാരണം ഇതിന് പിന്നിലുണ്ടെന്നും പറയുകയാണ് സുഹൃത്തുക്കൾ. ഇനി ഒരിക്കലും അങ്ങനെ ഒന്നും പറയരുതെന്നും, എൻ്റെയും അനാമികയുടെയും കല്യാണത്തിന് വരണമെന്നും പറയുകയാണ് അനി. പിന്നെ സുഹുത്തുക്കൾ നേരെ നന്ദുവിനെ കാണാൻ പോവുകയാണ്.
നന്ദു വന്നപ്പോൾ നിൻ്റെ പ്രശ്നത്തിന് കാരണം അനിയാണെന്നും, എന്നിട്ടും നീ ഇപ്പോൾ പെട്ടെന്ന് എന്താണ് മാറിയതെന്നും, നിൻ്റെ ചേച്ചിമാർ അവിടുത്തെ മരുമക്കളായതുകൊണ്ടാണോ തുടങ്ങി പലതും പറഞ്ഞപ്പോൾ അവരെ വഴക്കു പറയുകയാണ് നന്ദു. ഇനി ഈ കാര്യവും പറഞ്ഞ് എൻ്റെ അടുത്ത് വരരുതെന്ന് പറഞ്ഞ് പോവുകയാണ് നന്ദു. അപ്പോഴാണ് ആദർശ് അനന്തപുരിയിൽ എത്തുന്നത്. മുല്ലപ്പൂ വാങ്ങിയാണ് വന്നത്. അത് നയനയുടെ തലയിൽ ചൂടി കൊടുക്കുമ്പോഴാണ് ദേവയാനിയും ജലജയും മുകളിൽ നിന്ന് വരുന്നത്.ഈ രംഗം കണ്ട് ദേവയാനിക്ക് ദേഷ്യം വരികയാണ്. ഉടനെ താഴെ ഇറങ്ങി ആദർശിനെ വഴക്കു പറയുകയാണ്. അപ്പോഴാണ് ജയൻ വരുന്നത്. ഇപ്പോൾ ഞാൻ അവിടെ പോയാൽ ശരിയാവില്ലെന്ന് പറഞ്ഞ് ജയൻ മുകളിൽ തന്നെ നിൽക്കുകയാണ്.
നയനയ്ക്ക് മുല്ലപ്പൂ വാങ്ങിയതിന് ആദർശിനെ പലതും പറഞ്ഞപ്പോൾ, ആദർശ് അമ്മയ്ക്കും വാങ്ങിയിരുന്നെന്ന് പറഞ്ഞ് മുല്ലപ്പൂ ദേവയാനിക്ക് കൊടുത്തപ്പോൾ, ദേവയാനി വലിച്ചെറിയുകയാണ്. ആദർശ് പോയപ്പോൾ, നയനയെ വഴക്ക് പറയുകയും, തലയിൽ വച്ച മുല്ലപ്പൂ പറിച്ചെടുത്ത് ചാടുകയാണ്. നയനയ്ക്ക് വലിയ വിഷമമാവുകയാണ്. ആദർശ് മുകളിൽ വിഷമിച്ചിരിക്കുമ്പോഴാണ് ജയൻ വന്ന് പലതും പറയുന്നത്. നയന വളരെ നല്ലവളാണെന്നും, നിൻ്റെ അമ്മയേക്കാൾ എത്രയോ നല്ലവളാണെന്നുമൊക്കെ പറയുകയാണ്. ഞാൻ ഇപ്പോൾ അവളെ സ്നേഹിക്കുന്നുണ്ടെന്ന് പറയുകയാണ് ആദർശ്.ഇതൊക്കെയാണ് ഇന്ന് നടക്കാൻ പോകുന്നത്.