ഉള്ളപ്പോൾ നല്ലോണം ചേർത്ത് പിടിച്ചോണം!! ഇല്ലാതാകുമ്പോൾ ഒന്ന് ഒരു നോക്ക് കാണാനും നെഞ്ചോട് ചേർക്കാനും കൊതിക്കും; കണ്ണീരോടെ പാർവ്വതി!! | Parvathy Krishna Latest Post About Father
Parvathy Krishna Latest Post About Father
Parvathy Krishna Latest Post About Father : അഭിനേത്രിയായും മോഡലായും അവതാര കയുടെ വേഷത്തിലും മലയാളികളുടെ മുന്നിലെത്തി നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് പാർവതി ആർ കൃഷ്ണ. കൂടാതെ മലയാള സീരിയലുകളിലും, ഷോർട്ട് ഫിലിമുകളിലും സജീവ സാന്നിധ്യമാണ് പാർവതി. കൂടാതെ ചില സിനിമകളിലും താരം അഭിനയ മികവ് കാഴ്ച്ചവച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലൂടെയും യൂട്യൂബിലൂടെയും കൂടുതൽ ശ്രദ്ധ നേടിയ താരം നിരവധി പരമ്പരകളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കി.
കുടുംബ പ്രേക്ഷകർക്കിടയിലേക്ക് അമ്മമാനസം ഈശ്വരൻ സാക്ഷി തുടങ്ങിയ സീരിയലുകളിലൂടെ കടന്നു ചെന്നു. താരത്തിന്റെ മകൻ അച്ചുകുട്ടനൊപ്പം ഉള്ള വീഡിയോസിന് നിരവധി ആരാധകർ ആണ് നിലവിൽ ഉള്ളത്. കൂടാതെ പ്രസവത്തിനുശേഷം തന്റെ ശരീരഭാരം കുറച്ച് പങ്കുവെച്ച വീഡിയോസിനും ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു. ഇപ്പോൾ താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുതിയൊരു പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. തന്റെ അച്ഛനെക്കുറിച്ചാണ് ഹൃദയസ്പർശിയായ കുറിപ്പ് പാർവതി പങ്കുവെച്ചത്.അച്ഛനോടൊപ്പം ഉള്ള ചിത്രം പങ്കുവെച്ച് പാർവതി പറഞ്ഞതെതിങ്ങനെയാണ് “ അച്ഛന്റെ ഓർമ്മകളും അച്ഛന്റെ വേർപാട് ഉണ്ടാക്കിയ വേദനയുമാണ് താരം കുറിപ്പിലൂടെ ആരാധകരുമായി പങ്കുവെച്ചത്.
താരത്തെ മിനിസ്ക്രീനിൽ കാണണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ച ഒരു വ്യക്തിയാണ് തന്റെ അച്ഛൻ എന്നാണ് പാർവതി പറയുന്നത്. അദ്ദേഹം തന്നെയാണ് ഏറ്റവും കൂടുതൽ ഞാൻ മീഡിയയിൽ വരണമെന്ന് ഈ ലോകത്ത് ആഗ്രഹിച്ചിട്ടുള്ളത്. പാർവതിയെക്കുറിച്ച് വാനോളം പുകഴ്ത്തി പറയുമ്പോൾ താരം പറയാറുണ്ട് ഇങ്ങനെ പറയല്ലേ അച്ഛാ എല്ലാരും തന്നെ കളിയാക്കും എന്ന്.അച്ഛൻ എന്നത് എല്ലാ പെൺമക്കൾക്കും വലിയ ഒരു ശക്തി തന്നെയാണ്. ഇനി എന്നോട് അങ്ങനെ പറയാൻ അച്ഛനില്ല എന്നത് എനിക്ക് ഓർക്കാൻ തന്നെ വയ്യ.
പലപ്പോഴും ഞാനും അച്ഛനും തമ്മിൽ ചില കാര്യങ്ങളിൽ വഴക്കുണ്ടാക്കാറുണ്ട്. അതിനെല്ലാം കാരണം നമ്മൾ എത്ര വഴക്കുണ്ടാക്കിയാലും നമ്മൾ ചേർത്തുപിടിക്കുന്നത് അച്ഛനമ്മമാർ ആയതുകൊണ്ടാണ്. അച്ഛന്റെ അവസാന നാലുമാസം സ്റ്റോപ്പ് വന്നതിനെ തുടർന്ന് ഞങ്ങളെ മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല, എന്നാൽ ഏറെ ആശ്വാസമായിട്ടുള്ളത് അച്ഛന്റെ അവസാന കാലത്ത് പൊന്നുപോലെ നോക്കാൻ പറ്റി എന്നുള്ളതാണ്” അച്ഛനോടൊപ്പം ഉള്ള ചിത്രം പങ്കുവെച്ച് താരം ഇങ്ങനെ കുറിച്ചു. നിരവധി ആരാധകർ ആണ് ഹൃദയഭേദകമായഈ പോസ്റ്റിന് ചുവടെ കമന്റുകളിലൂടെ ആശ്വാസ വാക്കുകളുമായി എത്തിയത്.