കുഞ്ഞിക്കാൽ കാണാൻ ദിവസങ്ങൾ മാത്രം!! നിറവയറിൽ വയറ്റ് പൊങ്കൽ ചടങ്ങ് നടത്തി മാളവിക; കസവ് സാരിയിൽ അതി സുന്ദരിയായി താരം!! | Malavika Krishnadas Vayattu Pongala Pregnancy Video
Malavika Krishnadas Vayattu Pongala Pregnancy Video
Malavika Krishnadas Vayattu Pongala Pregnancy Video : നായിക നായകൻ എന്ന പ്രോഗ്രാമിലൂടെ മലയാള പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറിയ താരങ്ങളാണ് തേജസും മാളവികയും. തന്റെ വിവാഹത്തിന് ശേഷമുള്ള എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി മാളവിക പങ്കുവയ്ക്കുന്നുണ്ട്. വിവാഹത്തിന് ശേഷം ഗർഭിണി ആയ താരത്തിന്റെ വിശേഷങ്ങൾ ആണ് ഇപ്പോൾ ആരാധകരിലേക്ക് എത്തുന്നത്.കഴിഞ്ഞദിവസം താരം പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ സമൂഹം മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത്.
വയറ്റ് പൊങ്കൽ എന്ന ചടങ്ങിൽ നിന്ന് ഉള്ള ചിത്രമാണ് മാളവിക പങ്കുവെച്ചത്. സാരി ഉടുത്ത് തേജസിനോട് ഒപ്പം നിൽകുന്ന ചിത്രം ഇപ്പോൾ ഏറ്റടുത്തിരിക്കുകയാണ് ആരാധകർ. പാലക്കാട് തൃശൂർ എന്നി ഭാഗങ്ങളിൽ ഗർഭിണി ആയിരിക്കെ ഏഴാം മാസത്തിൽ നടത്തുന്ന ചടങ്ങാണ് വയറ്റ് പൊങ്കൽ എന്നാണ് മാളവിക പറയുന്നത്.ചിത്രം പങ്കുവെച്ചതിന് പുറമെ സ്വന്തമായി യൂട്യൂബ് ചാനൽ കൂടിയുള്ള താരം പുതിയ വീഡിയോയുമായി എത്തി. ചടങ്ങിന്റെ വീഡിയോ ആരാധകർ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു.
മാളവികക്ക് ആരോഗ്യം ഉള്ള കുഞ്ഞ് ജനിക്കട്ടെ എന്ന് ആശംസിക്കുകയാണ് താരത്തിന്റെ ആരാധകർ. ചടങ്ങിന് ശേഷം അതി ഗംഭീരമായ ഭക്ഷണങ്ങളും പാകം ചെയ്ത് മാളവികയും തേജസിന്റെ കുടുംബവും കഴിക്കുന്നതും മറ്റും വിഡിയോയിൽ കാണാം. ഇതൊരു പുതിയ അനുഭവം ആയിരുന്നു എന്നാണ് താരം പറയുന്നത്.മിനിസ്ക്രീനിൽ മാളവിക തന്റെ സാന്നിധ്യം ഉറപ്പിച്ചത് സൂര്യ ടിവിയിൽ സംരക്ഷണം ചെയ്‌തിരുന്ന ഇന്ദുലേഖ എന്ന സീരിയലിലെ പ്രധാന റോൾ ചെയ്തതിലൂടെ ആണ്.
റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് മുമ്പിലേക്ക് എത്തിയ താരം അതേ ഷോയിൽ മത്സരാർത്ഥിയായി എത്തിയ തേജസിനെ വിവാഹം കഴിക്കുകയായിരുന്നു. വീട്ടുകാർ കൂടി ചേർന്ന് ആലോചിച്ച് ഉറപ്പിച്ച വിവാഹമാണ് എങ്കിലും ഒരു അറേഞ്ച് ലവ് മാരേജ് ആണ് എന്ന് നിസംശയം പറയാം. ഇപ്പോൾ താരത്തെ പോലെതന്നെ പ്രേക്ഷകരും ഇവരുടെ കുഞ്ഞഅതിഥിക്കായുള്ള കാത്തിരിപ്പിലാണ്.