കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ കൂടെ മെഗാസ്റ്റാർ മമ്മൂട്ടി!! ഇത് ഒരു പൊളി പൊളിക്കും; ആ ഞെട്ടിക്കുന്ന സന്തോഷ വാർത്ത പുറത്ത് വിട്ട് താരങ്ങൾ!! | Mammootty Company With Ashirvad Cinemas New Project Loading
Mammootty Company With Ashirvad Cinemas New Project Loading
Mammootty Company With Ashirvad Cinemas New Project Loading : മലയാളത്തിന്റെ പ്രിയ നടന്മാരായ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം ഇരിക്കുന്ന ചിത്രം പങ്കുവെച്ച് ആന്റണി പെരുമ്പാവൂർ. ചിത്രം പങ്കുവെച്ച് മണിക്കൂറുകൾക്കകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തോടൊപ്പം വലിയൊരു അപ്ഡേറ്റ് കൂടി നൽകിയിരിക്കുകയാണ് ആന്റണി പെരുമ്പാവൂർ. മമ്മൂട്ടി കമ്പനിയും ആശീർവാദ് സിനിമാസും ഒന്നിക്കുന്നു എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് ആന്റണി പെരുമ്പാവൂർ കുറിച്ചത്. പോസ്റ്റ് കണ്ട് നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്. ഇപ്പോൾ ലാലേട്ടനും മമ്മൂട്ടിയും ഒന്നിച്ച് മറ്റൊരു ചിത്രം ആണോ എന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് ആരാധകർ.
മഴവിൽ മനോരമയും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ചേർന്ന് സംഘടിപ്പിച്ച മഴവിൽ അവാർഡ് 2024 ന്റെ ഷോയ്ക്കിടെ പകർത്തിയ ചിത്രമാണ് ആന്റണി പെരുമ്പാവൂർ തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. മലയാള സിനിമയുടെ തന്നെ താര രാജാക്കന്മാരായ മോഹൻലാലും മമ്മൂട്ടിയും വീണ്ടും ഒന്നിക്കും എന്ന് പുറത്തുവന്ന അപ്ഡേറ്റിൽ ആവേശത്തിലാണ് ആരാധകർ ഇപ്പോൾ. ഈയടുത്ത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ പ്രതീക്ഷിക്കാമോ? ഞങ്ങൾ വെയിറ്റ് ചെയ്യുകയാണ് ഈ കോമ്പോയ്ക്കായി, എന്നിങ്ങനെയാണ് ആരാധകർ പങ്കുവെച്ച കമന്റുകൾ.
ജോഷി സംവിധാനം ചെയ്ത സൂപ്പർതാരങ്ങൾ അണിനിരന്ന ചിത്രം ആയ ട്വന്റി – 20 ക്ക് ശേഷം ലാലേട്ടനും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാകും ഇത് എന്നതാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. ഇരുവരെയും ബിഗ് സ്ക്രീനിൽ വീണ്ടും ഒന്നിച്ചു കാണാൻ ആഗ്രഹിക്കാത്ത മലയാളികൾ ഇല്ല എന്നതാണ് വാസ്തവം.
എന്നാൽ ഇത് മഹേഷ് നാരായണന്റെ സംവിധാനത്തിൽ എത്തുന്ന മമ്മൂട്ടി ഫഹദ് സുരേഷ് ഗോപി ചിത്രമാണ് ഇത് എന്ന് നിലവിൽ സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുകളും വരുന്നുണ്ട്. എന്നാൽ സുരേഷ് ഗോപിക്ക് നിലവിൽ ഡേറ്റും ലഭിക്കാത്തതിനാൽ മോഹൻലാൽ ഈ ചിത്രത്തിൽ ലഭിക്കുമെന്ന് വാർത്തകളും വരുന്നുണ്ട്.