ഞങ്ങൾ ഒരു പുതിയ ജീവിതം തുടങ്ങുവാണ്!! സന്തോഷ നിമിഷത്തിലും കണ്ണീരോടെ സുധിയുടെ അമ്മ; മനസ് നിറഞ്ഞ് രേണുവും കുടുംബവും!! | Kollam Sudhi New House Warming Video
Kollam Sudhi New House Warming Video
Kollam Sudhi New House Warming Video : മലയാളം സ്റ്റേജ് ഷോകളിൽ സജീവ സാന്നിധ്യമായ വ്യക്തിയായിരുന്നു കൊല്ലം സുധി. സിനിമാ താരവും, ഹാസ്യ നടനും, മിമിക്രി ആർട്ടിസ്റ്റും ആയിരുന്നു ഇദ്ദേഹം. മലയാള മനോരമയിലെ കോമഡി ഫെസ്റ്റിവൽ എന്ന ടിവി റിയാലിറ്റി ഷോ സ്കെച്ച് കോമഡി ഷോയിലെ വിജയത്തിലൂടെ ആണ് ഇദ്ദേഹം ദൃശ്യ മാധ്യമ രംഗത്ത് ശ്രദ്ധ നേടുന്നത്.സ്റ്റാർ മാജിക് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലെ സ്ഥിരം കാസ്റ്റ് അംഗം എന്ന രീതിയിലാണ് ഇദ്ദേഹം കൂടുതൽ ജനപ്രിയനായി മാറുന്നത്. നാൽപതിലധികം മലയാള സിനിമകളിൽ ഇതിനോടകം തന്നെ അദ്ദേഹം വേഷം ഇട്ടിരുന്നു.
അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് രേണു എന്നാണ്. രണ്ട് മക്കളാണ് ഇദ്ദേഹത്തിന് ഉള്ളത് രാഹുലും ഋതുലും. 2023 ജൂൺ അഞ്ചിന് തൃശ്ശൂർ കൈപ്പമംഗലത്ത് വച്ച് മൂന്ന് സഹപ്രവർത്തകർക്കൊപ്പം സഞ്ചരിച്ചിരുന്ന കാർ പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിച്ച് ഉണ്ടായ അ പ ക ട ത്തി ലാ ണ് ഇദ്ദേഹം മ ര ണ പ്പെ ടു ന്ന ത്. വളരെ ആകസ്മികമായ ഈ മ ര ണം മലയാളികൾക്കും ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല.സുധിയുടെ മ ര ണ ശേ ഷം സോഷ്യൽ മീഡിയയിൽ സുധിയുടെ കുടുംബത്തെ കുറിച്ചുള്ള വാർത്തകൾ നിരന്തരം വന്നുകൊണ്ടിരുന്നു.
സുധിയുടെ ഏറ്റവും വലിയ ഒരു സ്വപ്നമായിരുന്നു സ്വന്തമായി ഒരു വീട്. ഇപ്പോൾ ആ വീട് എന്ന സ്വപ്നം യാഥാർത്ഥ്യം ആയിരിക്കുകയാണ്. സുധിലയം എന്നാണ് പുതിയ വീടിന്റെ പേര്. കോട്ടയം ചങ്ങനാശ്ശേരിയിലാണ് പുതിയ വീട്. ഫ്ളവേഴ്സ് ഫാമിലിയും 24 കണക്ടിൻ്റെയും ഇടപെടലാണ് ഈ സ്വപ്നം യാഥാർത്ഥ്യമാകുന്നതിന് പിന്നിൽ. ആംഗ്ലിക്കൻ സഭാ ബിഷപ്പ് റവറന്റ നോബിൾ ഫിലിപ്പ് അമ്പലവേലിൽ സൗജന്യമായി നൽകിയ 7 സെൻറ് സ്ഥലത്ത് കേരള ഹോം ഡിസൈൻ ഫേസ്ബുക്ക് കൂട്ടായ്മയാണ് ഇദ്ദേഹത്തിന് വീടൊരുക്കിയത്.ചങ്ങനാശ്ശേരിക്കടുത്ത് തെങ്ങണ പ്ലാന്തോട്ടത്ത് കഴിഞ്ഞ ഓഗസ്റ്റിലാണ് കൊല്ലം സുധിയുടെ സ്വപ്ന ഭവനത്തിന് തറക്കല്ലിട്ടത്.
ഇപ്പോൾ വീടിന്റെ പാലുകാച്ചൽ ചടങ്ങിന്റെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയ നിറയുന്നത്. സുധിയുടെ സഹപ്രവർത്തകരും മറ്റു പ്രമുഖരും ചടങ്ങിനായി എത്തിച്ചേർന്നിട്ടുണ്ട്. കലാഭവൻ മിമിക്സും പിന്നെ ഞാനും എന്ന പരിപാടിയിലെ പ്രധാന വ്യക്തിത്വമായ ഡോ.കെ എസ് പ്രസാദ്, അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ എന്നിവരും വീട്ടിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്. നിരവധി ആളുകളുടെ സഹായം കൊണ്ടാണ് ഇപ്പോൾ സുധിയുടെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമായിരിക്കുന്നത്. വീടിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടുന്നുണ്ട്.