എഴുത്തുകാരിയയായ അമ്മയുടെ കൈ പിടിച്ച് കമലയ്ക്ക് ആദ്യ ചുവട്!! മൂകാംബിക അമ്മയെ സാക്ഷിയാക്കി വിദ്യാരംഭം; സന്തോഷം പങ്കുവെച്ച് അശ്വതി ശ്രീകാന്ത്!! | Aswathy Sreekanth Daughter Vidhyarambam
Aswathy Sreekanth Daughter Vidhyarambam
Aswathy Sreekanth Daughter Vidhyarambam : നടിയായും അവതാരകയായും മികച്ച എഴുത്തുകാരിയായുമെല്ലാം മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് അശ്വതി ശ്രീകാന്ത് . റെഡ് എഫ് എം 93.5 ൽ റേഡിയോ ജോക്കി ആയി പ്രവർത്തിച്ചു വന്ന അശ്വതി കോമഡി സൂപ്പർ നൈറ്റ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് അവതാരകയായി ടെലിവിഷൻ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി റിയാലിറ്റി ഷോകളിൽ അവതാരകയായി പ്രവർത്തിച്ച അശ്വതി ഏറെ വേഗത്തിൽ തന്നെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ആയി മാറി.
പിന്നീടാണ് ഫ്ലവേഴ്സിൽ സംപ്രേക്ഷണം ചെയ്ത ചക്കപ്പഴം എന്ന കോമഡി സീരിയലിൽ താരം നായികയായി എത്തിയത്. ഒരു കുടുംബകഥയും അതിനെചുറ്റിപ്പറ്റിയുള്ള തമാശ രംഗങ്ങളും കൊണ്ട് നിറയുന്ന ചക്കപ്പഴം പ്രേക്ഷകർ ഇരുകയ്യോടെയാണ് സ്വീകരിച്ചത് സീരിയലിൽ ശ്രീകാന്തിന്റെ ഭാര്യയായ ആശ എന്ന കഥാപാത്രമായാണ് താരം എത്തിയത്. ഇത് കൂടാതെ പൂഴിക്കടകൻ, കുഞ്ഞേൽദോ, തീപ്പൊരി ബെന്നി എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചു.
എഴുത്തുകാരി എന്ന നിലയിലും പ്രശസ്തയാണ് അശ്വതി. ട്ട ഇല്ലാത്ത മിട്ടായി, മഴയുറുമ്പുകളുടെ രാജ്യം എന്നീ പുസ്തകങ്ങൾ താരം രചിച്ചിട്ടുണ്ട്. കുഞ്ഞേൽദോ എന്ന സിനിമയിലെ രണ്ട് ഗാനങ്ങളും താരം രചിച്ചതാണ്. താരത്തിന് സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്. പേരെന്റിങ്ങിനെയും ബേബി കെയറിങ്ങിനെയും കുറിച്ചുള്ള വീഡിയോകൾ ആണ് താരം യൂട്യൂബിൽ കൂടുതലായി പങ്ക് വെക്കാറുള്ളത്. സോഷ്യൽ മീഡിയലിലൂടെ തന്റെ വിശേഷങ്ങൾ എല്ലാം താരം പങ്ക് വെയ്ക്കാറുണ്ട്.
ഇപോഴിതാ രണ്ടാമത്തെ കുഞ്ഞിന്റെ ആദ്യക്ഷരം കുറിയ്ക്കലിന്റെ വീഡിയോയുമായി എത്തിയിരിക്കുകയാണ് അശ്വതി. മൂകാംബിക ക്ഷേത്രത്തിൽ വെച്ചാണ് കമല ആദ്യാക്ഷരം കുറിച്ചത്. എഴുത്തുകാരിയായ അമ്മയുടെ കൈ പിടിച്ചു തന്നെയാണ് കമല തന്റെ ആദ്യാക്ഷരം കുറിച്ചത്. രണ്ട് പെൺകുട്ടികളാണ് അശ്വതിക്ക് ഉള്ളത്. മൂത്ത കുട്ടിയുടെ പേര് പത്മ എന്നാണ്. അശ്വതിയുടെ ഇളയ കുട്ടിയാണ് കമല.