
20 ദിവസം കൊണ്ട് തീരുന്ന ഗ്യാസ് 4 മാസമായാലും തീരില്ല! ഏജൻസിക്കാർ പറഞ്ഞു തന്ന കിടിലൻ സൂത്രം! | Gas Saving Tips Using Pin
Gas Saving Tips Using Pin
Gas Saving Tips Using Pin : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് എല്ലാ വീടുകളിലും ഗ്യാസിലിണ്ടർ ഉപയോഗിച്ചുള്ള പാചകരീതിയാണ് പിന്തുടരുന്നത്. ദിനംപ്രതി പാചകവാതക സിലിണ്ടറിന്റെ വില വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സിലിണ്ടറിന്റെ ഉപയോഗം എങ്ങനെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. സിലിണ്ടർ ഉപയോഗിക്കുന്ന അതേ ശ്രദ്ധ സ്റ്റൗവിന്റെ കാര്യത്തിലും നൽകേണ്ടതുണ്ട്.
അതായത് സ്റ്റൗവിലെ ബർണറുകളിൽ പൊടിയും മറ്റും അടിഞ്ഞു കൂടി കഴിഞ്ഞാൽ അതിൽ നിന്നും വരുന്ന ഗ്യാസിന്റെ അളവ് വളരെ കുറവായിരിക്കും. ഇത് കൂടുതൽ സമയം സിലിണ്ടർ ഉപയോഗപ്പെടുത്തുന്നതിന് കാരണമായേക്കാം. അതിനാൽ തന്നെ ആഴ്ചയിൽ ഒരു തവണയെങ്കിലും സ്റ്റൗവിൽ നിന്നും ബർണറുകൾ എല്ലാം അഴിച്ചെടുത്ത് നല്ലതുപോലെ ക്ലീൻ ചെയ്യണം. ബർണർ ക്ലീൻ ചെയ്തെടുക്കാനായി വെളിച്ചെണ്ണയോ അല്ലെങ്കിൽ വാസിലിന് ഉപയോഗിക്കാവുന്നതാണ്.
ഇവ ഉപയോഗിച്ച ശേഷം പഴയ ഒരു ടൂത്ത് ബ്രെഷോ, സ്ക്രബറോ ഉപയോഗിച്ച് ഉരച്ച് വൃത്തിയാക്കുകയാണെങ്കിൽ ബർണർ എളുപ്പത്തിൽ വൃത്തിയായി കിട്ടുന്നതാണ്. അതുപോലെ സിലിണ്ടറിന്റെ പൈപ്പ് കൃത്യമായ ഇടവേളകളിൽ മാറ്റാനായി ശ്രദ്ധിക്കണം. അവയിലൂടെ ഉണ്ടാകുന്ന ചെറിയ ഹോൾ പോലും ഗ്യാസിന്റെ ചോർച്ചയ്ക്ക് കാരണമായേക്കാം. അത്യാവശ്യഘട്ടങ്ങളിൽ സിലിണ്ടറുമായി ഘടിപ്പിച്ച പൈപ്പിനു മുകളിലൂടെ സെല്ലോ ടേപ്പ് ഒട്ടിച്ച ശേഷം കുറച്ചു ദിവസം ഉപയോഗപ്പെടുത്താവുന്നതാണ്. എന്നാൽ പൈപ്പിൽ വലിയ ഹോളുകളാണ് ഉള്ളതെങ്കിൽ ഉടനെ സർവീസ് ചെയ്യാനായി ശ്രദ്ധിക്കുക.
സിലിണ്ടറിലേക്ക് കണക്ട് ചെയ്ത ഗ്യാസ് സ്റ്റൗവിന്റെ ഭാഗം ടൈറ്റായി തന്നെയല്ലേ ഇരിക്കുന്നത് എന്ന കാര്യം എപ്പോഴും ഉറപ്പുവരുത്തുക. അതുപോലെ ടൈറ്റ് ചെയ്യുന്ന ഭാഗം ഒന്ന് ലൂസാക്കി കൊടുക്കാനായി ഏതെങ്കിലും ഒരു ലൂബ്രിക്കന്റ് അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. സിലിണ്ടറിന്റെ വെയിറ്റ്, മാനുഫാക്ചറിംഗ് ഡേറ്റ് എന്നിവയെല്ലാം കിട്ടുമ്പോൾ തന്നെ കൃത്യമായി ചെക്ക് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ ഒരു പരിധിവരെ ഗ്യാസിലിണ്ടർ കൂടുതൽ നാൾ ഉപയോഗപ്പെടുത്താനായി സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Gas Saving Tricks Using Pin credit : Thullu’s Vlogs 2000
Gas Saving Tips Using Pin | Simple Kitchen Hack
Looking for an easy way to save gas while cooking? A small pin trick can help reduce gas wastage and improve flame efficiency.
How to Do It
1. Check the Burner Holes
- Over time, food particles and dust block the small holes in the gas burner.
- This causes uneven flame and more gas use.
2. Use a Safety Pin or Needle
- Gently clean each burner hole using a pin or needle.
- Do not enlarge the holes — just remove dirt or blockages.
3. Wash and Dry
- Wash the burner with warm water and soap after cleaning.
- Let it dry completely before placing it back.
Benefits
- Ensures strong blue flame for faster cooking.
- Saves gas and reduces monthly expenses.
- Prevents black marks on utensils.
Tip: Clean your gas burner holes once every 7–10 days for efficient performance and long life.