
വെള്ള നിറത്തിൽ തിളങ്ങിനിൽക്കുന്ന ഒരു സ്വപ്നക്കൂട്; ബഡ്ജറ്റിൽ ഒതുങ്ങി സർവ്വ സൗകര്യങ്ങളോടെയും പണി തീർത്ത ഒരു അത്ഭുത ഭവനം!! | Beautiful 1250 Sqft House Design
Beautiful 1250 Sqft House Design
Beautiful 1250 Sqft House Design : സ്വന്തമായി ഒരു വീട് വയ്ക്കുക എന്നത് ഏത് സാധാരണക്കാരന്റെയും ആഗ്രഹമാണ്. എന്നാൽ ആവശ്യങ്ങളെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് കുറഞ്ഞ സ്ഥലത്ത് ഒരു വീട് വയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത്തരത്തിലുള്ള ഒരു മനോഹര ഭവനമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പാലക്കാട് ജില്ലയിലെ അലനല്ലൂരിൽ സ്ഥിതി ചെയ്യുന്ന ഈയൊരു മനോഹര ഭവനത്തിന്റെ ഉടമകൾ ഷാനവാസ്, അഖില ദമ്പതികളാണ്.വീടിന്റെ കൂടുതൽ വിശേഷങ്ങളിലേക്ക് കടക്കാം.
1250 സ്ക്വയർ ഫീറ്റിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടി ഒറ്റ നില രീതിയിലാണ് ഈയൊരു വീട് നിർമ്മിച്ചിട്ടുള്ളത്. മെറ്റൽ പാകിയ മുറ്റത്തുനിന്നും പ്രവേശിക്കുന്നത് മനോഹരമായ ഒരു സിറ്റൗട്ടിലേക്കാണ്. അതിഥികളെ സ്വീകരിക്കാനായി ഇവിടെ ഇരിപ്പിടങ്ങളും സജ്ജീകരിച്ചു നൽകിയിട്ടുണ്ട്. അവിടെനിന്നും പ്രധാന വാതിൽ കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ ഒരു ലിവിങ് ഏരിയയിലേക്കാണ് എത്തിച്ചേരുക.

ഇവിടെ അത്യാവശ്യം വലിപ്പത്തിൽ ഒരു സോഫ സെറ്റ് സജ്ജീകരിച്ചു നൽകിയിട്ടുണ്ട്. അവിടെനിന്നും കുറച്ചുകൂടി മുന്നോട്ടു പ്രവേശിക്കുമ്പോൾ ഡൈനിങ് ഹാളിലേക്കാണ് എത്തിച്ചേരുന്നത്. വിശാലമായ ഡൈനിങ് ഹാളിന്റെ ഒരു വശത്തായി ഒരു സ്റ്റെയർകെയ്സ് നൽകിയിട്ടുണ്ട്. അതിനു താഴെയായാണ് വാഷ് ഏരിയ നൽകിയിട്ടുള്ളത്. വാഷ് ഏരിയയുടെ മുകളിലും താഴെയുമായി വാർഡ്രോബുകൾ സെറ്റ് ചെയ്ത് നൽകിയിരിക്കുന്നു. അതിന്റെ ഇടതുഭാഗത്തായി ഒരു കോമൺ ടോയ്ലറ്റും നൽകിയിട്ടുണ്ട്.

വിശാലമായ രണ്ടു ബെഡ്റൂമുകളാണ് ഈയൊരു വീട്ടിൽ നൽകിയിട്ടുള്ളത്. അതിൽ ഒരു ബെഡ്റൂം അറ്റാച്ച്ഡ് മാത്രം സൗകര്യത്തോടു കൂടിയാണ് നിർമ്മിച്ചിട്ടുള്ളത്. വൈറ്റ് നിറത്തിലുള്ള ടൈലുകളാണ് വീടിന്റെ ഉൾവശം മുഴുവനായും ഫ്ളോറിങ്ങിൽ ഉപയോഗിച്ചിട്ടുള്ളത്. ഡൈനിങ് ഹാളിൽ നിന്നും നേരെ മുൻപിലോട്ട് പ്രവേശിക്കുമ്പോൾ ആധുനിക രീതിയിൽ സജ്ജീകരിച്ചിട്ടുള്ള ഒരു അടുക്കള നൽകിയിരിക്കുന്നു. അതോടൊപ്പം തന്നെ സ്റ്റോർ റൂമിനും ഇടം കണ്ടെത്തിയിരിക്കുന്നു. ഇത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടി നിർമിച്ചിട്ടുള്ള ഈയൊരു മനോഹരമായ വീടിന്റെ ആകെ നിർമ്മാണ ചിലവ് 23 ലക്ഷം രൂപയാണ്. വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Credit : Arshidasubair