
ചെറിയ ചിലവിൽ സ്വന്തമായി ഒരു വീട് വേണമോ! 6 ലക്ഷത്തിന് ആരും കൊതിക്കുന്ന വീട്! സാധാരണക്കാരന്റെ സ്വപ്ന ഭവനം! | 450 Sqft Budget Kerala Home For 6 Lakh
450 Sqft Budget Kerala Home For 6 Lakh
450 Sqft Budget Kerala Home For 6 Lakh : ഓരോരുത്തർക്കും വ്യത്യസ്ത ആശയങ്ങളും, ആവശ്യങ്ങളുമായിരിക്കും വീടെന്ന സ്വപ്നത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള കാരണങ്ങൾ. ചിലർക്ക് താൽക്കാലികമായി താമസിക്കാൻ മാത്രമായി വീടുകൾ നിർമ്മിക്കേണ്ട ആവശ്യകത വരാറുണ്ട്. അത്തരം വീടുകളിൽ അത്യാവശ്യം സൗകര്യങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് കുറഞ്ഞ ബഡ്ജറ്റിൽ വീടുപണി ചെയ്തെടുക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിച്ചുകൊണ്ട് മനോഹരമായി പണിതീർത്ത ഒരു കൊച്ചു വീടിന്റെ കാഴ്ചകളിലേക്ക് കടക്കാം.
പച്ചപ്പിന് പ്രാധാന്യം നൽകിക്കൊണ്ട് നിൽക്കുന്ന ഒരു അന്തരീക്ഷത്തിലാണ് ഈ കൊച്ചു വീട് സ്ഥിതി ചെയ്യുന്നത്. മണ്ണിട്ട മുറ്റത്ത് നിന്നും പ്രവേശിക്കുന്നത് ഓപ്പൺ സ്പേസ് രീതിയിൽ സജ്ജീകരിച്ചിട്ടുള്ള വിശാലമായ ഒരു സിറ്റൗട്ടിലേക്കാണ്. പഴമക്ക് പ്രാധാന്യം നൽകി കൊണ്ടാണ് വീടിന്റെ ഡിസൈൻ ചെയ്തെടുത്തിട്ടുള്ളത്. അതിനാൽ തന്നെ സിറ്റൗട്ടിൽ രണ്ട് പില്ലറുകൾ മനോഹരമായി നൽകിയിട്ടുണ്ട്. ഇവിടെ ഫ്ലോറിങ്ങിനായി ക്ലെ ടൈലുകളാണ് ഉപയോഗിച്ചിട്ടുള്ളത്. വീടിനു ചുറ്റുമായി ചെറിയ രീതിയിലുള്ള വരാന്തകൾ സജ്ജീകരിച്ചിട്ടുള്ളതും മറ്റൊരു എടുത്തു പറയേണ്ട പ്രത്യേകതയാണ്.

പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ലിവിങ് ഏരിയയ്ക്ക് പകരമായി ഒരു ലോങ്ങ് ഏരിയ എന്ന കൺസെപ്റ്റാണ് ഇവിടെ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. വീട്ടിലേക്ക് കയറി ചെല്ലുന്ന ഭാഗത്ത് തന്നെ ഒരു ചെറിയ അലമാര ഒരുക്കിയിരിക്കുന്നു. അവിടെ നിന്നും അല്പം മുൻപോട്ട് ആയി ഒരു ചെറിയ ഡൈനിങ് ഏരിയ ഓപ്പൺ ഏരിയ, ഓപ്പൺ കിച്ചൻ എന്നിവയ്ക്കും ഇടം കണ്ടെത്തിയിട്ടുണ്ട്.

ചെറിയ രീതിയിൽ സജ്ജീകരിച്ചിട്ടുള്ള ബെഡ്റൂമിൽ എല്ലാവിധ സൗകര്യങ്ങളും നൽകിയിട്ടുണ്ട്. തുണികളും മറ്റും വയ്ക്കാനായി അത്യാവശ്യം അലമാരകളും ഇവിടെത്തന്നെ നൽകിയിരിക്കുന്നു.കൂടാതെ ഒരു കോമ്മൺ ടോയ്ലറ്റും ഇവിടെ നൽകിയിട്ടുണ്ട്. ഇത്തരത്തിൽ അത്യാവശ്യ സൗകര്യങ്ങളെല്ലാം നൽകിക്കൊണ്ട് 450 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ചിട്ടുള്ള ഈ ഒരു ഒറ്റമുറി വീടിന്റെ നിർമ്മാണ ചിലവ് ആറ് ലക്ഷം രൂപയാണ്. വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Credit : come on everybody