
ഒരു നിലയിൽ തന്നെ കൊട്ടാരം പോലെ വിശാലമായ വീട്! താഴത്തെ നിലയിൽ തന്നെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരിക്കുമ്പോൾ എന്തിന് രണ്ട് നില വേണം! | 1950 Sqft Single Floor Home For 38 Lakh
1950 Sqft Single Floor Home For 38 Lakh
1950 Sqft Single Floor Home For 38 Lakh : ഒരു വീട് നിർമ്മിക്കുമ്പോൾ പലർക്കും പല ആഗ്രഹങ്ങളായിരിക്കും ഉണ്ടാവുക. ചിലർക്ക് അത്യാവശ്യം ആഡംബരങ്ങളെല്ലാം നൽകിക്കൊണ്ട് ഒരു വീട് നിർമ്മിക്കണം എന്നതായിരിക്കും ആഗ്രഹം. കാരണം മിക്കപ്പോഴും നമ്മുടെയെല്ലാം ജീവിതത്തിൽ ഒരുതവണ മാത്രമേ വീടെന്ന സ്വപ്നം നടക്കാറുള്ളൂ. അത്തരത്തിൽ അത്യാവശ്യം ആഡംബരങ്ങളെല്ലാം ഉൾപ്പെടുത്തി എന്നാൽ ലാളിത്യം തുളുമ്പുന്ന രീതിയിൽ പണിത ഒരു മനോഹര വീടിന്റെ കാഴ്ചകളിലേക്ക് കടക്കാം.
തൃശ്ശൂർ ജില്ലയിലെ വടക്കഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന ഈയൊരു വീടിന് ആകെ വിസ്തൃതി 1950 സ്ക്വയർ ഫീറ്റാണ്. വീടിന്റെ മുറ്റമെല്ലാം ഗ്രേ, ബ്ലാക്ക് കോമ്പിനേഷനിലുള്ള ഇന്റർലോക്ക് കട്ടകൾ പാകി മനോഹരമാക്കിയിരിക്കുന്നു. അവിടെനിന്നും പ്രവേശിക്കുന്നത് ഒരു വിശാലമായ സിറ്റൗട്ടിലേക്ക് ആണ്. ഇവിടെ തടിയിൽ തീർത്ത ഫർണിച്ചറുകളും ഫ്ളോറിങ്ങിൽ വിട്രിഫൈഡ് ടൈലുകളും ഉപയോഗപ്പെടുത്തിയിട്ടുള്ളത് മനോഹരമാണ്.

അവിടെനിന്നും പ്രധാന വാതിൽ കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു വിശാലമായ ഫോർമൽ ലിവിങ് ഏരിയ നൽകിയിട്ടുണ്ട്. വീട്ടിൽ വരുന്ന അതിഥികളെ സ്വീകരിക്കാൻ ഒരു സോഫസെറ്റും മുൻവശത്തായി ഒരു പൂജാ റൂമും ഇവിടെ സെറ്റ് ചെയ്തു നൽകിയിട്ടുണ്ട്. അവിടെ നിന്നും കുറച്ചുകൂടി മുൻപോട്ട് പ്രവേശിക്കുമ്പോഴാണ് ഫാമിലി ലിവിങ്ങ്,ഡൈനിങ് ഏരിയ എന്നിവയ്ക്ക് ഇടം നൽകിയിരിക്കുന്നത്. ഫാമിലി ലീവിങ്ങിലാണ് ടിവി യൂണിറ്റ് നൽകിയിട്ടുള്ളത്. അതിന്റെ ഒരു കോർണർ സൈഡിലായി വാഷ് ഏരിയ നൽകിയിരിക്കുന്നു. അതിന്റെ ഇരുവശത്തുമായാണ് രണ്ടു ബെഡ്റൂമുകൾ നൽകിയിട്ടുള്ളത്. വിശാലവും അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടും കൂടിയാണ് ബെഡ്റൂമുകൾ നൽകിയിട്ടുള്ളത്.

ഫാമിലി ലിവിങ്ങിന്റെ മറുവശത്തായി അടുക്കള, മറ്റ് രണ്ട് ബെഡ്റൂമുകൾ എന്നിവയ്ക്ക് ഇടം കണ്ടെത്തിയിട്ടുണ്ട്. നാല് ബെഡ്റൂമുകളും അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടു കൂടിയാണ് നൽകിയിട്ടുള്ളത്. കൂടാതെ ഒരു കോമൺ ടോയ്‌ലറ്റും നൽകിയിരിക്കുന്നു. ഇത്തരത്തിൽ ആഡംബരങ്ങളെല്ലാം ഉൾപ്പെടുത്തി മനോഹരമായി നിർമ്മിച്ച ഈയൊരു വീടിന് 38 ലക്ഷം രൂപയാണ് ആകെ ചിലവ് വന്നിട്ടുള്ളത്. വീടിന്റെ കൂടുതൽ വിശേഷങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. Credit : Home Pictures