
ഇഡ്ഡലി നല്ല പഞ്ഞിപോലെ സോഫ്റ്റായി പൊന്തിവരാൻ ഈ രീതിയൊന്ന് പരീക്ഷിക്കൂ! രുചികരമായ ഇഡ്ഡലി തയ്യാറാക്കാനുള്ള എളുപ്പവഴികളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം! | Soft And Fluffy Idli Tips
Soft And Fluffy Idli Tips
Soft And Fluffy Idli Tips : ഇനി പ്ലേറ്റ് കാലിയാവുന്നത് അറിയില്ല. പൂവ് പോലുള്ള ഇഡ്ഡലി ഉണ്ടാക്കാം വളരെ എളുപ്പത്തിൽ. ഇഡ്ഡലി നമ്മുടെയെല്ലാം പ്രഭാത ഭക്ഷണങ്ങളിലെ പ്രധാനിയാണ്. ഇഡ്ഡലി കഴിക്കാത്ത മലയാളി ഉണ്ടാവില്ല. എന്നാൽ എങ്ങനെ വളരെ സോഫ്റ്റും ടേസ്റ്റിയുമായ ഇഡ്ഡലി ഉണ്ടാക്കാം എന്ന് പലർക്കും ഇപ്പോഴും അറിയില്ല. അപ്പോൾ നമുക്കതൊന്ന് തയ്യാറാക്കി നോക്കിയാലോ. ചൗവ്വരി വീട്ടിൽ ഉണ്ടോ? എങ്കിൽ ഇപ്പോൾ തന്നെ ഉണ്ടാക്കാം ഈ കിടിലൻ ഇഡ്ഡലി.
ഇത് തയ്യാറാക്കാനായി ആദ്യമായി രണ്ട് ഗ്ലാസ് പച്ചരി എടുക്കുക. മറ്റൊരു പാത്രത്തിൽ മുക്കാൽ ഗ്ലാസ് ഉഴുന്നും എടുക്കുക. മഹാരാജ ഉഴുന്ന് തന്നെ എടുക്കാൻ ശ്രദ്ധിക്കണം. ഇനി കാൽ ഗ്ലാസ് ചൗവ്വരിയും എടുക്കാം. തുടർന്ന് മൂന്ന് മണിക്കൂർ എങ്കിലും ചൗവ്വരി കുതിരാനായി വെക്കണം. ഈ അവസരത്തിൽ പച്ചരിയും ഉഴുന്നും കഴുകി വെക്കുക. 20 – 25 ഇഡ്ഡലി വരെ ഈ അളവിൽ ഉണ്ടാക്കാവുന്നതാണ്. കൂടാതെ വളരെ സോഫ്റ്റായ ദോശയും ഈ മാവ് വെച്ച് ഉണ്ടാക്കാം.
തുടർന്ന് കുതിർത്തു വെച്ച വെള്ളം ഉപയോഗിച്ച് തന്നെ പച്ചരിയും ഉഴുന്നും അരച്ചെടുക്കാം. ഇവ രണ്ടും രണ്ടായി തന്നെ അരച്ചെടുക്കണം. ഈ അവസരത്തിൽ ആവിശ്യത്തിന് ഉപ്പ് ചേർക്കണം. ഇനി ഇവ മൂന്നും ഒരുമിച്ച് ഒഴിച്ച് നന്നായി കലക്കിയെടുക്കുക. തുടർന്ന് ഇത് കൈ വച്ച് നന്നായി കലക്കിയെടുക്കുക. ശേഷം മാവ് പൊങ്ങി വരാനായി കാത്തിരിക്കാം. ശേഷം ഇഡ്ഡലി തട്ടിയിൽ എണ്ണ പുരട്ടി ചൂടാവാൻ വെക്കാം. പിന്നീട് മാവ് അതിലേക്ക് ഒഴിച്ച് കൊടുക്കാം.
ഹൈ ഫ്ലെയ്മിൽ തന്നെയിട്ട് വേണം പാകം ചെയ്യാൻ. എങ്കിൽ മാത്രമേ വളരെ സോഫ്റ്റും ടേസ്റ്റിയുമായ ഇഡലി ലഭിക്കുകയുള്ളൂ. ഇത്തരത്തിൽ ഒരു തവണ ഇഡ്ഡലി തയ്യാറാക്കി നോക്കൂ. പിന്നെ പ്ലേറ്റ് കാലിയാവുന്നത് അറിയില്ല. അപ്പോൾ ഇപ്പോൾ തന്നെ ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ. എങ്ങിനെയാണ് ഈ സോഫ്റ്റ് ഇഡ്ഡലി തയ്യാറാക്കുന്നത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി ഇതുപോലെ നിങ്ങളും ഇഡ്ഡലി ഉണ്ടാക്കി നോക്കൂ. Credit : Rekha’s Dream kitchen