A place where you need to follow for what happening in world cup

വെറും 1 സെന്റിൽ 2 ബെഡ്‌റൂമുകൾ ഉൾപ്പെടെ ഒരുക്കിയ മനോഹരമായ കൊച്ചുവീട്! ചെറിയ കുടുംബത്തിന് പറ്റിയ ഒതുക്കമുള്ള ഈ വീട് കണ്ടാൽ അതിശയിക്കും! | Compact 2 Bedroom Home In 1 Cent

Compact 2 Bedroom Home In 1 Cent

Compact 2 Bedroom Home In 1 Cent : ചെറുതാണെങ്കിലും സ്വന്തമായി ഒരു വീട് വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ മിക്കപ്പോഴും വീട് നിർമ്മാണത്തിൽ വില്ലനായി മാറുന്നത് സ്ഥല പരിമിതിയും, സാമ്പത്തിക ബാധ്യതയും തന്നെയാണ്. പലപ്പോഴും ചെറിയ ഭൂമിയിൽ എല്ലാ ആവശ്യങ്ങളും ഉൾക്കൊള്ളിച്ച് കൊണ്ട് ഒരു വീട് നിർമ്മിച്ചെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ അത്തരത്തിലും ഒരു വീട് നിർമിക്കാൻ സാധിക്കുമെന്ന് കാണിച്ചു തരുകയാണ് വെറും ഒരു സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈയൊരു മനോഹരമായ വീട്. വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.

720 സ്ക്വയർഫീറ്റിൽ രണ്ട് ബെഡ്റൂമുകളോട് കൂടിയാണ് ഈയൊരു വീട് നിർമ്മിച്ചിട്ടുള്ളത്. ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് അനാവശ്യ ചിലവുകളെല്ലാം ചുരുക്കി വെറും നാല് മാസം കൊണ്ടാണ് വീട് നിർമ്മിച്ചത്.

വീടിന്റെ മുറ്റം കടന്ന് സിറ്റൗട്ടിലേക്ക് എത്തിച്ചേരുമ്പോൾ വളരെ ചെറിയ ഒരു സ്പേസ് മാത്രമാണ് അതിനായി ഉപയോഗിച്ചിട്ടുള്ളത്. അതേസമയം അവിടെ അത്യാവശ്യം ചെടികളെല്ലാം വച്ചു പിടിപ്പിച്ചിട്ടുണ്ട്. വീടിന്റെ ഭംഗി എടുത്തു കാണിക്കുന്ന രീതിയിൽ മുൻവശത്തായി സ്റ്റീൽ ഉപയോഗിച്ച് ഒരു ചെറിയ പറഗോള പോലെ സെറ്റ് ചെയ്തു നൽകിയിട്ടുണ്ട്. സിറ്റൗട്ടിൽ നിന്നും പ്രധാന വാതിൽ കടന്ന് അകത്തോട്ട് പ്രവേശിക്കുമ്പോൾ അത്യാവശ്യം വലിപ്പത്തിൽ തന്നെ ഒരു ലിവിങ് ഏരിയ നൽകിയിരിക്കുന്നു. ലിവിങ് ഏരിയയോട് ചേർന്നാണ് ആദ്യത്തെ ബെഡ്റൂം ഒരുക്കിയിട്ടുള്ളത്. ഡൈനിങ് ഏരിയയ്ക്ക് പ്രത്യേകം സ്പേസ് നൽകാത്തതിനാൽ ഇവിടെ തന്നെയാണ് ഡൈനിങ് ടേബിൾ സജ്ജീകരിച്ചു നൽകിയിട്ടുള്ളത്.

ലിവിങ് ഏരിയയിൽ നിന്നും മുൻപോട്ട് നടക്കുമ്പോൾ അടുക്കളയിലേക്കാണ് എത്തിച്ചേരുക. നൂതന സൗകര്യങ്ങളെല്ലാം നൽകിക്കൊണ്ട് അത്യാവശ്യം വലിപ്പത്തിലാണ് അടുക്കള നിർമ്മിച്ചിട്ടുള്ളത്. അടുക്കളയ്ക്ക് ശേഷം ഒരു ബെഡ്റൂം വരുന്ന രീതിയിലാണ് മാസ്റ്റർ ബെഡ്റൂം ഒരുക്കിയിട്ടുള്ളത്. ഇവിടെ സാധനങ്ങൾ ഒതുക്കി വയ്ക്കാനും കിടക്കാനുമുള്ള സൗകര്യങ്ങളെല്ലാം കൃത്യമായി സജ്ജീകരിച്ചു നൽകിയിരിക്കുന്നു. അവിടെനിന്നും പുറത്തോട്ട് ഇറങ്ങുന്ന ഭാഗത്താണ് കോമൺ ടോയ്ലറ്റ് നൽകിയിട്ടുള്ളത്. ഇത്തരത്തിൽ ഒരു വീടിന് വേണ്ട എല്ലാവിധ സൗകര്യങ്ങളും നൽകി വളരെ കുറഞ്ഞ സ്ഥലത്ത് നിർമ്മിച്ചിട്ടുള്ള ഈയൊരു മനോഹര വീടിന്റെ ആകെ നിർമ്മാണ ചിലവ് 7 ലക്ഷം രൂപയാണ്. വീടിന്റെ കൂടുതൽ വിശേഷങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. Credit : come on everybody