A place where you need to follow for what happening in world cup

വിശ്വസിക്കാൻ ആകാതെ ആരാധകർ! നിറവയറുമായി അനുശ്രീ! വൈറലായി അനുശ്രീയുടെ പുതിയ വിശേഷങ്ങൾ!! | Actor Ausree Viral Photo

Actor Ausree Viral Photo

Actress Anusree Viral Photo : ടീവി റിയാലിറ്റി ഷോയിലൂടെ കടന്ന് വന്ന് മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് അനുശ്രീ. 2012 ൽ റിലീസ് ആയ ഡയമണ്ട് നെക്‌ളേസ്‌ എന്ന ചിത്രത്തിലൂടെ ഫഹദിന്റെ നായികയായാണ് താരത്തിന്റെ അഭിനയ ജീവിതം തുടങ്ങിയത്. ചിത്രത്തിൽ മികച്ച അഭിനയമാണ് താരം കാഴ്ച വെച്ചത്. സൂര്യ ടീവിയിലെ ഒരു ആക്ടിങ് റിയാലിറ്റി ഷോ ആയ മമ്മൂട്ടി ദ ബെസ്റ്റ് ആക്ടറിലൂടെയാണ് ഡയമണ്ട്നെക്ളെയ്സിലേക്ക് സെലെക്ഷൻ കിട്ടിയത്.

ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ കലാമണ്ഡലം ജയശ്രീ ആയി താരം എത്തിയപ്പോൾ മലയാളികൾ എല്ലാവരും ഇരു കയ്യോടെയും ആണ് സ്വീകരിച്ചത്. പിന്നീട് ചന്ദ്രേട്ടൻ എവിടെയാ, റെഡ് വൈൻ, പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. ഇതിഹാസ എന്ന ചിത്രത്തിൽ ഫൈറ്റ് സീനുകൾ അടക്കം താരം അതിമനോഹരമായാണ് ചെയ്തത്.

ഇന്നിപ്പോൾ മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാൾ ആണ് താരം.നാച്ചുറൽ ആയ താരത്തിന്റെ അഭിനയം കണ്ടിരിക്കാൻ രസമാണ്. അത് കൊണ്ട് തന്നെ നിരവധി മികച്ച റോളുകൾ ആണ് താരത്തിന് ലഭിച്ചിട്ടുള്ളത്. വലിയൊരു നാടിയായിട്ടും സാധാരണക്കാരെ പോലെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന അനുശ്രീയുടെ സ്വഭാവരീതിയാണ് ആളുകൾ കൂടുതൽ ഇഷ്ടപ്പെടുന്നത്.

മലയാളത്തിലെ മുൻനിര നായികയൊക്കെ ആണെങ്കിലും പത്തനംതിട്ടയിലെ ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്ന അനുശ്രീ തന്റെ നാട്ടിലെ എല്ലാ പരിപാടികളിലും താരജാഡകൾ ഇല്ലാതെ മുൻനിരയിൽ തന്നെ കാണും.താരത്തിന്റെ വിവാഹത്തേക്കുറിച്ച് നിരവധി ഗോസിപ്പുകൾ വന്നിട്ടുണ്ട് എങ്കിലും വിവാഹത്തേക്കുറിച്ച് തനിക്ക് എപ്പോൾ വേണമെന്ന് തോന്നുന്നുന്നുവോ അപ്പൊ അങ്ങനൊരു തീരുമാനം എടുക്കും എന്നാണ് താരം പറഞ്ഞിട്ടുള്ളത്. എന്നാൽ ഇപ്പോഴിതാ നിറവയറും സിന്ദൂരവുമൊക്കെയായി താരം പങ്ക് വെച്ച ചിത്രങ്ങളാണ് വൈറൽ ആകുന്നത്. ചിത്രത്തിന്റെ ഹാഷ്ടാഗ് പരിശോധിച്ചാൽ വർക്കിന്‌ വേണ്ടിയുള്ള മെയ്ക്കപ്പ് ആണെന്ന് മനസ്സിലാകും എങ്കിലും പെട്ടെന്ന് അനുശ്രീയെ ഇങ്ങനെ കണ്ടപ്പോൾ ഞെട്ടിയിരിക്കുകയാണ് ആരാധകർ.