നിന്നെ കയ്യിലെടുത്ത ആ ദിനം!! മകൾക്ക് പിറന്നാൾ മധുരം നൽകി നരേൻ; ചേച്ചി പെണ്ണിന്റെ പിറന്നാൾ വിരുന്നിൽ താരമായി ഓംകാർ!! | Actor Narain Ram Daughter 15th Birthday Celebration
Actor Narain Ram Daughter 15th Birthday Celebration
Actor Narain Ram Daughter 15th Birthday Celebration : നിരവധി മലയാള സിനിമകളിൽ അഭിനയിച്ച് മലയാളി മനസ്സുകൾ കീഴടക്കിയ താരമാണ് നരേൻ. എണ്ണപ്പെട്ട ചിത്രങ്ങൾ മാത്രമാണ് ശ്രദ്ധേയമായതെങ്കിലും അതിലൂടെ മലയാളികളിലേക്ക് എത്തിച്ച കഥാപാത്രങ്ങൾ ഇന്നും മനസ്സിൽ മായാതെ തങ്ങി നിൽക്കുന്നു. അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത നിഴല്‍ക്കൂത്ത് എന്ന ചിത്രത്തിലാണ് നരേൻ ആദ്യമായി അഭിനയിച്ചത്.പിന്നിട് അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെയാണ് നായക പദവിയിലേക്ക് നരേൻ എത്തപ്പെടുന്നത്. സഹനടനായും നടനായും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
മലയാള ചിത്രങ്ങളിൽ കൂടാതെ തമിഴ് ചിത്രങ്ങളിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. സുനിൽ എന്നായിരുന്നു ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര്. ജയരാജ് സംവിധാനം ചെയ്ത ഫോർ ദി പീപ്പിൾ എന്ന ചിത്രത്തിലെ കമ്മീഷണറുടെ വേഷം നരനെ കൂടുതൽ ജനപ്രിയനാക്കി മാറ്റി.മിന്നാമിന്നി കൂട്ടം, ഒരേ കടൽ, ക്ലാസ്സ്മേറ്റ്, ശീലാബതി, പന്തയക്കോഴി, ഒരേ കടല്‍, അന്നൊരിക്കൽ എന്നിവയെല്ലാം താരം അഭിനയിച്ച ചിത്രങ്ങളിൽ ചിലതാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത ക്ലാസമേറ്റ്സിലെ മുരളി എന്ന കഥാപാത്രം നരേന്റെ അഭിനയജീവിതത്തിലെ പ്രധാനപെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ്.
സിനിമ മേഖലയിൽ അത്രതന്നെ ഇപ്പോൾ സജീവമല്ല എങ്കിലും തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരിലേക്ക് എത്തിക്കാൻ നരേൻ മറക്കാറില്ല.തന്റെ മൂത്തമകളുടെ പിറന്നാൾ വിശേഷമാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. തന്മയ എന്നാണ് മകളുടെ പേര്. കേക്ക് കട്ട് ചെയ്ത് മകൾക്ക് നൽകുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.
നരേനും ഭാര്യ മഞ്ജുവിന്റെയും പതിനഞ്ചാം വിവാഹ വാർഷികത്തിനാണ് ഇവർ തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകുന്നത്. ടിവി അവതാരികയായിരുന്നു ഭാര്യ മഞ്ജു. ഇവരുടെകുടുംബ ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വലിയ റീച്ചാണ് ലഭിക്കുന്നത്. ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ചുകൊണ്ട് എത്തുന്നത്.