നടൻ റിയാസ് ഖാന്റെ മകൻ വിവാഹിതനായി!! ക്രിസ്ത്യൻ വേഷത്തിൽ അണിഞ്ഞ് ഒരുങ്ങി താരങ്ങൾ; സന്തോഷം പങ്കുവെച്ച് താരം.!! | Actor Riyaz Khan Son Shariq Hassan Wedding Video
Actor Riyaz Khan Son Shariq Hassan Wedding Video
Actor Riyaz Khan Son Shariq Hassan Wedding Video : മലയാള സിനിമ മേഖലയിൽ ശ്രദ്ധിക്കപ്പെട്ട നടന്മാരിൽ ഒരാളാണ് നടൻ റിയാസ് ഖാൻ. നായിക വേഷങ്ങളേക്കാൾ ഏറെ വില്ലൻ വേഷങ്ങളാണ് താരം ഇതുവരെ കൈകാര്യം ചെയ്തിട്ടുള്ളത്. മലയാളത്തിൽ കൂടാതെ ചില തമിഴ്, തെലുങ്ക്, ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത സുഖം സുഖകരം എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് വർഷങ്ങൾക്കുശേഷം, ബാലേട്ടൻ എന്നീ സിനിമകളിലൂടെ മലയാള സിനിമയിൽ ശ്രദ്ധ നേടി. ഗജനിയുടെ ഹിന്ദി പതിപ്പിലും മികച്ച ഒരു വേഷം ചെയ്യാൻ ഇദ്ദേഹത്തിന് സാധിച്ചു.
ഭാര്യയുടെ പേരാണ് ഉമ റിയാസ് ഖാൻ. ഇപ്പോഴിത താരത്തിന്റെ മൂത്ത മകൻ ഷാരിഖ് ഹസ്സന്റെ വിവാഹ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മരിയ ജനിഫർ ആണ് വധു. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. വിവാഹത്തിന്റേതായ നിരവധി ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. വിവാഹം അതിഗംഭീരമായ രീതിയിൽ തന്നെയാണ് റിയാസ് ഖാനും കുടുംബവും ആഘോഷമാക്കിയിരിക്കുന്നത്. ചെന്നൈയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഭാര്യ ക്രിസ്ത്യാനിയാണെങ്കിലും ഇരു കൂട്ടരുടെയും മതാചാരപ്രകാരമല്ല വിവാഹം നടന്നത്.
എന്നാൽ ഇരുവരും വിവാഹത്തിനായി എത്തിയത് ക്രിസ്ത്യൻ വേഷവിധാനങ്ങളിലാണ്. ക്രിസ്തീയ വേഷം ആകണം എന്നത് മരിയയുടെ ആഗ്രഹമായതിനാലാണ് ഇത്തരത്തിൽ നടത്തിയത് എന്നാണ് കിട്ടിയ വാർത്തകൾ. വെളുത്ത നിറത്തിലുള്ള മനോഹരമായ ഗൗൺ ആണ് മരിയ ധരിച്ചിരുന്നത്. കറുത്ത നിറത്തിലുള്ള കോട്ടും സ്യൂട്ടും ആണ് വരന്റെ വേഷം. വിവാഹത്തെക്കുറിച്ചുള്ള ആലോചനകൾ നടന്നു തുടങ്ങിയപ്പോൾ തന്നെ എത്തരത്തിലാണ് വിവാഹം നടത്തേണ്ടത് എന്ന് ഇരു കൂട്ടരുടെയും കുടുംബങ്ങൾ തമ്മിൽ കൂടിയാലോചിച്ചിരുന്നു.
അങ്ങനെ രണ്ടു കുടുംബക്കാരും ചേർന്ന് എടുത്ത തീരുമാനമാണ് രണ്ട് വിഭാഗങ്ങളുടെയും മതാചാരപ്രകാരം വിവാഹം നടത്തേണ്ട എന്നാൽ ജീവിതത്തിൽ എന്നും ഓർമ്മിക്കാൻ പറ്റുന്ന ഒരു ഓർമ്മയാകണം ഈ വിവാഹം നൽകുന്നത് എന്ന്. അതുകൊണ്ടാണ് വിവാഹം വളരെ ഗംഭീരമായ രീതിയിൽ നടത്തിയത്. വിവാഹ വിശേഷങ്ങൾ എല്ലാം സമൂഹമാധ്യമങ്ങൾ നിറയുകയാണ്.