വിജയ് വീട്ടിൽ രംഭ മയം!! വർഷങ്ങൾക്ക് ശേഷം ഒന്നായി ഇരു താരങ്ങളും; കുടുംബ സമേതം സന്തോഷം പങ്കുവെച്ച് മലയാളികളുടെ ഇഷ്ട നടി!! | Actor Vijay Mett Actress Rambha At His Residence
Actor Vijay Mett Actress Rambha At His Residence
Actor Vijay Mett Actress Rambha At His Residence : തമിഴ് മലയാളം സിനിമ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് നടി രംഭ. തമിഴ് സിനിമാ ലോകത്ത് നിന്ന് വന്ന് മലയാളത്തിലും ഒരു പിടി ചിത്രങ്ങളിൽ രംഭയ്ക്ക് അഭിനയിക്കാൻ സാധിച്ചു.അതിനാൽ തന്നെ നിരവധി ആരാധകരാണ് മലയാള നാട്ടിൽ രംഭയ്ക്ക് ഉള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്.
കുടുംബസമേതം തന്റെ പ്രിയപ്പെട്ട നായകന്റെ വീട്ടിൽ എത്തിയിരിക്കുകയാണ് രംഭ. തരത്തിന്റെ ഭർത്താവ് ഇന്ദ്രകുമാർ മക്കളായ സാക്ഷാ, ലാവണ്യ, ഷിവിൻ എന്നിവർക്കൊപ്പമാണ് രംഭ വിജയുടെ വീട്ടിലേക്ക് എത്തിയത്.വിജയിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ രംഭ തന്റെ അക്കൗണ്ടിലൂടെ ആരാധകരിലേക്ക് പങ്കുവെച്ചു. നിരവധി പേരാണ് ഇപ്പോൾ ഈ ചിത്രത്തിന് ചുവടെ കമന്റുകളുമായി എത്തിയത്. കമന്റിലൂടെ ആരാധകർ പറയുന്നത് ഇങ്ങനെയാണ് ഈ സൂപ്പർ ഹിറ്റ് ജോഡി ഇനിയും ഒന്നിച്ചു കാണണമെന്നാണ് ആരാധകരുടെ ഇപ്പോഴത്തെ ആവശ്യം.
ബിഗ് സ്ക്രീനിൽ 90കളുടെ അവസാനത്തിലും രണ്ടായിരത്തിന്റെ തുടക്കത്തിലും സിനിമ പ്രേമികൾ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട താരജോഡികൾ ആയിരുന്നു വിജയിയും രംഭയും.അവർ ജോഡികളായി മിൻസാര കണ്ണാ, നീനൈത്തൻ വന്ദേ, എൻട്രൻഡറും കാതൽ തുടങ്ങി ജനപ്രിയ ചിത്രങ്ങളിൽ അവർ താരജോഡികളായി എത്തിയിട്ടുണ്ട്.
കൂടാതെ നിരവധി ഗാനങ്ങളും ഇവരുടേതായി ആ കാലത്ത് പുറത്തിറങ്ങി. കുറച്ചുകാലമായി അഭിനയരംഗത്ത് നിന്ന് മാറിനിൽക്കുന്ന താരമാണ് രംഭയെങ്കിലും സിനിമ പ്രേമികൾക്ക് ഇന്നും ഇഷ്ടപ്പെട്ട താരങ്ങളിൽ ഒരാളാണ് രംഭ. തരം ഇപ്പോൾ ഭർത്താവിനൊപ്പം കാനഡയിൽ താമസിച്ചു വരികയായിരുന്നു. നിലവിൽ സിനിമ രംഗത്തേക്ക് ഇല്ലെന്നാണ് താരം നൽകുന്ന വിവരം.