ഒരു മഞ്ഞുമ്മൽ ബോയിയുടെ വിവാഹം; അപർണയ്ക്ക് ഗുരുവായൂരപ്പൻ മുന്നിൽ സിന്ദൂരം അണിയിച്ച് ദീപക്; തുളസി മാലയിൽ അതീവ ഭംഗിയോടെ താരങ്ങൾ!! | Actress Aparna Das And Deepak Parambol Marriage Video Viral
Actress Aparna Das And Deepak Dev Marriage Video Viral
Actress Aparna Das And Deepak Parambol Marriage Video Viral : കഴിഞ്ഞ ദിവസത്തെ ഹൽദി വൈറൽ വീഡിയോയ്ക്ക് ശേഷം അപർണ വീണ്ടും വൈറലായിക്കഴിഞ്ഞു. ഗുരുവായൂർ അമ്പല നടയിൽ നിന്നുള്ള വീഡിയോ ആണ് സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.മലയാള സിനിമ ലോകത്തിലെ അടുത്ത ഗംഭീര താര ജോഡികൾ ആകുന്ന ദമ്പതികളാണ് ദീപക്കും അപർണയും. 2024 ഏപ്രിൽ 24ന് ഇരുവരും ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി.
ഗോൾഡൻ കളർ സെറ്റ് സാരിയിൽ അപർണയും സ്വർണ്ണ കസവുള്ള മുണ്ടും ധരിച്ച് ദീപക്കും വിവാഹത്തിന് ഒരുങ്ങി. താലികെട്ട് കഴിഞ്ഞ് ഇരുവരും അമ്പലനടയിലൂടെ പ്രതിക്ഷണം വയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയകളിൽ വൈറലായി കൊണ്ടിരിക്കുന്നത്.കഴിഞ്ഞദിവസം അപർണയുടെ ഹൽദി ആഘോഷം വലിയ ഹിറ്റ് ആയിരുന്നു. അപർണ പ്രിയപ്പെട്ടവരോടൊത്ത് മഞ്ഞൾകൊണ്ടും വാട്ടർ ബലൂണുകൾ കൊണ്ടും ഒരുക്കിയ രസകരമായ ആഘോഷച്ചടങ്ങുകളായിരുന്നു അത്.
ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം മസ്കറ്റിൽ ജോലി ചെയ്യുന്നതിനിടെയാണ് അപർണയുടെ ഒരു ടിക് ടോക് വീഡിയോ കണ്ട് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശനിലേക്ക് ക്ഷണിക്കുന്നത്. പിന്നീട് വിനീത് ശ്രീനിവാസനോടൊപ്പം മനോഹരം, ഈസ്റ്റ് എന്ന തമിഴ് സിനിമയിലും ഡാ ഡാ എന്ന വമ്പൻ ഹിറ്റ് തമിഴ് സിനിമയിലും അപർണ നായിക വേഷത്തിൽ എത്തി.ഇപ്പോൾ തെന്നിന്ത്യ മുഴുവൻ ഫാൻ ബേസും യുവാക്കളുടെ സെൻസേഷനുമായ അപർണ യുവാക്കൾക്കിടയിൽ ഒരു പുതിയ ഫ്രഷ് കൾച്ചർ വളർത്തി എടുത്തിട്ടുണ്ട്.
ഖൽബി ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിന് താഴെ യുവാക്കൾ വളരെ രസകരമായി തങ്ങളുടെ ഹൃദയം തകർന്നു പോയെന്നും എന്റെ ക്രഷ് ആയിരുന്നു എന്നുമൊക്കെ പറയുന്നുണ്ട്. വിനീത് ശ്രീനിവാസൻ ഒരുക്കിയ മലർവാടി ആർട്സ് ക്ലബ്ബിൽ ശ്രദ്ധേയമായ ഒരു വേഷത്തിലേക്ക് എത്തിയ ദീപക് പറമ്പോൽ ആണ് വരൻ. ഇരുവരുടെയും പ്രണയ വിവാഹമാണെന്നൊക്കെ പറയുന്നുണ്ട്. ദീപക് പിന്നീട് 2024ൽ പുറത്തിറങ്ങിയ വമ്പൻ ഹിറ്റ് മഞ്ഞുമ്മൽ ബോയ്സിൽ ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.