ഒളിപ്പിച്ചു വെച്ച ആ രഹസ്യം പുറത്ത് പറയാൻ സമയമായി!! കേരള സാരിയിൽ മുല്ലപ്പൂ പിടിച്ച് ശാലീന സുന്ദരിയായി കാവ്യ മാധവൻ!! | Actress Kavya Madhavan Latest Happy News Viral
Actress Kavya Madhavan Latest Happy News Viral
Actress Kavya Madhavan Latest Happy News Viral : നിരവധി മലയാള സിനിമകളിൽ നായികയായി ജന മനസ്സുകൾ കീഴടക്കിയ വ്യക്തിയാണ് കാവ്യ മാധവൻ. ബാലതാരമായാണ് താരം സിനിമയിലേക്ക് എത്തുന്നത്. പിന്നീട് നായികയിലേക്കുള്ള താരത്തിന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. പൂക്കാലം വരവായി, അഴകിയ രാവണൻ, എന്നീ ചിത്രങ്ങളിൽ ബാലതാരമായാണ് കാവ്യ വേഷമിട്ടത്. പിന്നീട് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ നായികയായി തിളങ്ങി. മലയാള ചിത്രങ്ങളെ കൂടാതെ തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.
2016 ലാണ് നടൻ ദിലീപുമായുള്ള താരത്തിന്റെ വിവാഹം. ദിലീപിനും കാവ്യക്കും ഒരു മകളാണ് ഉള്ളത് മഹാലക്ഷ്മി. നായിക മാത്രമല്ല നല്ലൊരു നർത്തകി കൂടിയാണ് താരം. വിവാഹശേഷം സിനിമാലോകത്ത് കാവ്യാ സജീവമല്ല. എന്നാൽ സോഷ്യൽ മീഡിയയിലൂടെ താരത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകരിൽ എത്താറുണ്ട്. ഇപ്പോഴത താരത്തിന്റെ മറ്റൊരു ചിത്രമാണ് നേടുന്നത്. ഇത്തവണ കാവ്യക്ക് ഓണം നേരത്തെ എത്തി എന്ന് തെളിയിക്കുന്നതാണ് കാവ്യ മാധവൻ പങ്കുവെച്ച ചിത്രങ്ങൾ. കാവ്യയുടെ തന്നെ ഡിസൈൻ ബൊട്ടിക്കായ ലക്ഷ്യയുടെ സാരിയുടുത്തു കൊണ്ടുള്ള ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
കയ്യിൽ മുല്ലപ്പൂ പിടിച്ച് സാരിക്കൊത്ത ആഭരണങ്ങൾ അണിഞ്ഞ് അതിമനോഹരി ആയിട്ടാണ് കാവ്യ എത്തിയിരിക്കുന്നത്.കേരള സാരിയിൽ നിറയെ ചുവന്ന നിറത്തിലുള്ള പൂക്കളുടെ ഡിസൈൻ കാണാം. ചിത്രങ്ങൾ കാണുന്ന ആരാധകർ താരത്തെ പ്രശംസിച്ചു കൊണ്ടുള്ള കമന്റുകളാണ് പങ്കു വയ്ക്കുന്നത്. ഹെവി എംബ്രോയിഡറി ചെയ്തിട്ടുള്ള ചുവന്ന ബ്ലൗസ് ആണ് സാരിക്കൊത്ത് താരം ധരിച്ചിരിക്കുന്നത്.
വസ്ത്രത്തിന്റെ വില എത്രയാണെന്ന് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ചിത്രത്തിൽ കാവ്യ ധരിച്ചിരിക്കുന്ന വസ്ത്രം,സ്റ്റൈലിസ്റ്റ്, ആഭരണം,ഹെയർ ആൻഡ് മേക്കപ്പ്, എന്നിവയ്ക്കും ക്രെഡിറ്റ് നൽകിയിട്ടുണ്ട്. ദിലീപും കാവ്യയും മകളും അണിയുന്ന വസ്ത്രങ്ങളിൽ പലതും കാവ്യാമാധവന്റെ ഡിസൈനർ ബൊട്ടിക്കിൽ ഡിസൈൻ ചെയ്യുന്നതാണ്.