ഇത് ഒരു മകൾക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ ഭാഗ്യം!! അമ്മ ഉർവ്വശിയെ കിരീടം അണിയിച്ച് കുഞ്ഞാറ്റ!! | Actress Urvashi And Daughter Kunjatta Blessed Moment
Actress Urvashi And Daughter Kunjatta Blessed Moment
Actress Urvashi And Daughter Kunjatta Blessed Moment : മലയാളികൾക്ക് എന്നും അഭിമാനമുള്ള താരമാണ് ഉർവശി.ഒരുപിടി മികച്ച കഥാപാത്രങ്ങളിൽ തിളങ്ങി നിന്നപ്പോഴും ഹാസ്യ കഥാപാത്രങ്ങളും നായിക, പ്രതിനായിക വേഷങ്ങളും ഒക്കെ തനിക്ക് ഒരുപോലെ ഇണങ്ങും എന്ന് കാണിച്ച ഉർവശി സ്വഭാവ നടി എന്ന നിലയിലും തന്റെ ശ്രദ്ധ സിനിമയിൽ പതിപ്പിക്കുകയുണ്ടായി. മിഥുനം അടക്കമുള്ള ചിത്രങ്ങളിൽ ഉർവശിയുടെ വ്യത്യസ്തമായ അവതരണ ശൈലി മലയാളികൾ കണ്ട് പരിചരിച്ചതാണ്.
ഒരുകാലത്ത് മലയാള സിനിമയിലെ തിരക്കേറിയ നായികയായിരുന്ന ഉർവശി ഇന്നും അഭിനയരംഗത്ത് സജീവ സാന്നിധ്യമാണ്.എന്നിരുന്നാൽ പോലും ആദ്യകാലത്ത് ലഭിച്ച പിന്തുണയും അംഗീകാരവും താരത്തിന് ഇന്ന് അതേപടി ലഭിക്കുന്നുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. മലയാളത്തിന് പുറത്ത് മറ്റ് തെന്നിന്ത്യൻ ഭാഷകളിൽ സജീവമായി അഭിനയിച്ചുവരുന്ന ഉർവശിയുടെ വിശേഷങ്ങൾ ഓരോന്നും സോഷ്യൽ മീഡിയയിൽ ദിനംപ്രതി നിറയാറുണ്ട്. അതിനൊക്കെ സ്വീകാര്യത ലഭിക്കുന്നതുകൊണ്ടുതന്നെ താരത്തിനോട് ആരാധകർക്കുള്ള ഇഷ്ടം എത്രത്തോളം ഉണ്ടെന്ന് വ്യക്തമാക്കുന്ന കാര്യവുമാണ്.
ഇപ്പോൾ ഉർവശിയുടെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.തമിഴകത്ത് നിന്നുള്ള ഗ്ലോറിയസ് ഐക്കൻ അവാർഡ് നേടിയിരിക്കുന്ന ഉർവശിയുടെ ചിത്രങ്ങളാണ് മാധ്യമങ്ങളിൽ ഇപ്പോൾ വലിയതോതിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. മകൾ തേജ എന്ന കുഞ്ഞാറ്റയാണ് ഉർവശിക്ക് അംഗീകാരമായി കിരീടം അണിയിച്ചിരിക്കുന്നത്. ഒരമ്മയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരം എന്ന് തന്നെ ഇതിനെ പറയാം.
പല താരങ്ങൾക്കും അമ്മ മക്കൾക്ക് അവാർഡുകൾ നൽകുന്നതിന്റെ നിരവധി ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിൽ പോലും ഇത് ആദ്യമായായിരിക്കും ഒരു മകൾ അമ്മയ്ക്ക് അംഗീകാരം നൽകുന്നത്. ഭാരതത്തിലെ തന്നെ ഏറ്റവും മികച്ച നടി എന്നാണ് ഉർവശിയുടെ ഈ പോസ്റ്റിനു താഴെ ആളുകൾ കമന്റ് ആയി കുറിക്കുന്നത്. അത് മാത്രം മതി താരത്തിന് ആളുകൾക്കിടയിൽ ഇന്നും ഉള്ള അംഗീകാരവും പ്രസക്തിയും എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കാൻ.