അമ്മ ഒരു കില്ലാടി തന്നെ; ഉർവശിയുടെ അഭിനയം നേരിട്ട് കാണാൻ എത്തി കുഞ്ഞാറ്റ മോൾ!! | Actress Urvasi With Daughter And Son At Movie Location
Actress Urvasi With Daughter And Son At Movie Location
Actress Urvasi With Daughter And Son At Movie Location : മലയാള സിനിമാ പ്രേമികൾ എന്നും ഒരു പോലെ സ്നേഹിച്ച നടിയാണ് ഉർവശി. 1984-ൽ പുറത്തിറങ്ങിയ എതിർപ്പുകൾ’ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി സിനിമകളിൽ തിളങ്ങി നിന്ന താരം തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലും അഭിനയിക്കുകയുണ്ടായി. 1999-ൽ മനോജ് കെ ജയനുമായുള്ള വിവാഹശേഷം സിനിമയിൽ നിന്ന് മാറി നിന്ന താരം, ഇരുവരുടെയും വിവാഹബന്ധം വേർപെട്ട ശേഷം സിനിമയിൽ വീണ്ടും സജീവമാവുകയും ചെയ്തു.
പിന്നീട് 2014-ൽ ശിവപ്രസാദിനെ വിവാഹം ചെയ്ത് സന്തോഷകരമായ കുടുംബ ജീവിതം നയിച്ചു വരികയാണ് താരം. ശിവ പ്രസാദുമായുള്ള വിവാഹ ശേഷവും നിരവധി സിനിമകളിൽ താരം അഭിനയിക്കുകയുണ്ടായി.താരത്തിൻ്റെയും മനോജ് കെ ജയൻ്റെയും മകളായ തേജാ ലക്ഷ്മിയും മലയാളികളുടെ ഇഷ്ട താരപുത്രിയാണ്. കുറച്ച് നാളുകൾക്ക് മുൻപാണ് ഉർവശി സോഷ്യൽ മീഡിയയിൽ സ്വന്തമായി അക്കൗണ്ട് തുടങ്ങിയത്.
അതിനു ശേഷം ഉർവശി താരത്തിൻ്റെ വിശേഷങ്ങളൊക്കെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ടായിരുന്നു. മൂത്ത മകളായ തേജാലക്ഷ്മി എന്ന കുഞ്ഞാറ്റ മനോജ് കെ ജയൻ്റെ കൂടെയാണ് താമസം. എന്നാൽ അമ്മയെ കാണാൻ കുഞ്ഞാറ്റ വന്നാലുള്ള ചിത്രങ്ങളും വീഡിയോകളുമായി ഉർവ്വശി പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. ഇപ്പോഴിതാ കുഞ്ഞാറ്റ വന്നതിൻ്റെ സന്തോഷകരമായ ഒരു ചിത്രമാണ് ഉർവ്വശി പങ്കുവച്ചിരിക്കുന്നത്.
ഉർവ്വശിയും, കുഞ്ഞാറ്റയും, ഇളയ മകൻ ഇഷാൻ പ്രജാപതിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് താരം എത്തിയിരിക്കുന്നത്. ‘എൻ്റെ കുട്ടികൾ ‘ എന്ന അടിക്കുറിപ്പും താരം പങ്കുവയ്ക്കുകയുണ്ടായി. മക്കളുടെ കൂടെയുള്ള സന്തോഷത്തോടെയുള്ള നിരവധി ഫോട്ടോകളാണ് താരം പങ്കുവച്ചിരിക്കുന്നത്. ഭർത്താവ് ശിവപ്രസാദ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘എൽ ജഗദമ്മ ഏഴാം ക്ലാസ് ബി സ്റേററ്റു ഫസ്റ്റ് ‘ എന്ന ചിത്രത്തിലാണ് ഉർവ്വശി ഇപ്പോൾ അഭിനയിച്ചു വരുന്നത്. ആ ചിത്രത്തിൻ്റെ ലൊക്കേഷനിൽ ഉർവ്വശിയുടെ കൂടെ അമ്മയുടെ അഭിനയം നേരിട്ട് കാണാനെത്തിയതാണ് കുഞ്ഞാറ്റയും, ഇഷാനും.