ഇരട്ടകൾക്ക് ഇന്ന് ജന്മദിനം!! ഐമയ്ക്ക് പിറന്നാൾ ഉമ്മകൾ നൽകി ഐന; സ്വാതന്ത്ര്യത്തോടെ പിറന്നാൾ ആഘോഷിച്ച് ഐമയും ഐനയും!! | Aima Rosmy Aina Birthday Celebration Viral
Aima Rosmy Aina Birthday Celebration Viral
Aima Rosmy Aina Birthday Celebration Viral : നിവിൻ പോളി നായകനാക്കി വിനീത് ശ്രീനിവാസനൊരുക്കിയ ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ശ്രദ്ധ നേടിയ നടിയാണ് ഐമ സെബാസ്റ്റ്യൻ. തുടർന്ന് മോഹൻലാലിന്റെ മകളായി മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിലും എത്തി മലയാളികളുടെ മനസ്സിൽ ഇടം നേടി. താരത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ആർ ഡി എക്സ് എന്ന ചിത്രം മലയാളത്തിൽ വലിയ ബോക്സ് ഓഫീസ് കളക്ഷൻ നേടിയിരുന്നു.
ഇപ്പോൾ താരത്തിന്റെതായി സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് തന്റെ ഇരട്ട സഹോദരി പങ്കുവെച്ച പിറന്നാൾ ആശംസകൾ ആണ്. താരം മുപതാം പിറന്നാൾ ആഘോഷിക്കുകയാണ് ഇപ്പോൾ. ഐന സെബാസ്റ്റ്യൻ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്ക് വെച്ച ചിത്രം ഏറ്റെടുക്കുകയാണ് ആരാധകർ. ചെറുപ്പത്തിലെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ചിന്നു കുട്ടിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചത്.
ചിന്നു ഒരുമിച്ചുള്ള നമ്മുടെ വളർച്ച നന്മൾ തമ്മിലുള്ള ബോണ്ട് വളരെ മനോഹരമാണെന്നും ഒരു സഹോദരി എന്നതിലുപരിയായി എന്റെ ഏറ്റവും നല്ല സുഹൃത്താണ് എന്നും ഐന തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് ചുവടെ കുറിച്ചു. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള ആളാണ് താരത്തിന്റെ സഹോദരി ഐന. നിരവധി ആരാധകരാണ് ഇരുവർക്കും പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് കമന്റ് ബോക്സിൽ എത്തിയത്. ദൂരം എന്ന മലയാള സിനിമയിലൂടെയാണ് സിനിമാ ഇൻഡസ്ട്രിയിലേക്ക് എത്തുന്നത്.
ചിത്രത്തിൽ സഹോദരി ഐന എൽസ്മി ഡെൽസനും അഭിനയിച്ചിട്ടുണ്ട്. എന്നാൽ താരം തന്റെ വിവാഹത്തിന് ശേഷം സിനിമ മേഖലയിൽ നിന്ന് വിട്ട് നിന്നിരുന്നു. കെവിൻ പോളിനെയാണ് ഐമ വിവാഹം കഴിച്ചത്.ഇപ്പോൾ സമൂഹ മാധ്യങ്ങളിൽ സജീവ സാന്നിധ്യം ആണ് ഐമ. തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരെ സോസിൽ മീഡിയയിലൂടെ അറിയിച്ചു സജീവമായി നിൽക്കുകയാണ് ഐമ.