ഇതാണ് ഞങളുടെ മകൻ..!! വിശേഷ ദിവസം തന്നെ കുഞ്ഞിന്റെ മുഖം കാണിച്ചു അമല പോൾ; ഇളയിയുടെ ആദ്യ ഓണാഘോഷം!! | Amala Paul With Son Ilai First Pictures Out
Amala Paul With Son Ilai First Pictures Out
Amala Paul With Son Ilai First Pictures Out : മലയാളികളുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ് അമല പോൾ. സിനിമയിൽ തിളങ്ങി നിൽക്കുന്ന താരം ഇപ്പോൾ തന്റെ കുടുംബത്തോടൊപ്പം ഉള്ള വിശേഷങ്ങൾ ആണ് ആരാധകരിലേക്ക് പങ്കുവയ്ക്കുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി എപ്പോഴും പങ്കുവെക്കാറുണ്ട്. താരത്തിന് കുട്ടി ജനിച്ചിരുന്നുവെങ്കിലും ഇതുവരെ അവന്റെ മുഖം വെളിപ്പെടുത്തിയിരുന്നില്ല.ഇപ്പോൾ മകൻ ഇലൈയുടെ മുഖം ആദ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ് അമല പോൾ.
തന്റെ ഓണം സ്പെഷ്യൽ ഫോട്ടോ ഷൂട്ടിലൂടെയാണ് തന്റെ ഭർത്താവിനും കുഞ്ഞിനും ഒപ്പം ഉള്ള ചിത്രം താരം പങ്കുവെച്ചത്. ഉല്ലാസ ബോട്ടിൽ വെച്ച് കായൽ പശ്ചാത്തലത്തിലുള്ള ഒരു ചിത്രമാണ് താരം പങ്കുവെച്ചത്. ഭർത്താവ് ജഗത്തിനും മകനും ഒപ്പം ഓണ വസ്ത്രത്തിൽ ആണ് പുതിയ ഫോട്ടോഷൂട്ട്. ഗോൾഡൻ വർക്കുകളും ചുവപ്പ് കരയും വരുന്ന സെറ്റ് സാരിയാണ് അമല ചിത്രത്തിൽ ധരിച്ചത്.ഇതിനു ചേരുന്ന സ്ലീവിലെസ് ചുവപ്പ് ബ്ലൗസും പോൾക്ക ഡോട്ട് ചെയ്ത ഗോൾഡൻ നിറത്തിലുള്ള ബ്ലൗസും അമലയുടെ മാറ്റു കുട്ടി.
താരത്തിനോട് ചേരുന്ന അസുഖം മുണ്ടും ഉടുത്ത് ജഗത്തും ചെറിയ മുണ്ടുടുത്ത് രണ്ടുമാസം പ്രായമായ കുഞ്ഞിനെയും ഒരുക്കിയത്. നിരവധി ആരാധകരാണ് കുഞ്ഞിനെ ചേർത്ത് പിടിച്ചിരിക്കുന്ന അമലയുടെ ചിത്രം കണ്ട് കമന്റ് ബോക്സിൽ എത്തിയത്. കൂടാതെ കൂടാതെ അമലയുടെ ഭർത്താവ് താരത്തിന് സ്നേഹ ചുംബനം നൽകുന്നതും ചിത്രങ്ങളിൽ കാണാം.നിരവധി ആരാധകരാണ് ഈ കുടുംബത്തിന് ഓണാശംസകൾ നൽകി എത്തിയത്.
ഇവരുടെ ഓണ ചിത്രങ്ങൾ ഫോട്ടോഗ്രാഫർ പകർത്തിയത് ജിൻസൺ ഫ്രാൻസിസ് ആണ്. സ്വപ്ന ഫാത്തിമ എന്ന സ്റ്റൈലിസ്റ്റിന്റെ മികവും സജിത്ത് ആൻഡ് സുജിത്തിന്റെ മേക്കപ്പും കൂടിച്ചേർന്നപ്പോൾ മനോഹരമായ ലുക്കിലാണ് താരം എത്തിയത്. നിരവധി ആരാധകരാണ് ഈ ചിത്രങ്ങൾക്ക് ചുവടെ കമന്റ്മായി എത്തിയത്. അച്ഛനെപ്പോലെ തന്നെയുണ്ട് കുഞ്ഞ് എന്നാണ് ആരാധകർ പറയുന്നത്.