ആൺ മക്കളെ അണിയിച്ചൊരുക്കി സുന്ദരിയാക്കി അമ്പിളി ദേവി; കൊറ്റൻ കുളങ്ങര ചമയ വിളക്കിനെത്തി അമ്പിളി ദേവി!! | Ambili Devi In Kottankulangara Chamayavilakku 2024 Video
Ambili Devi In Kottankulangara Chamayavilakku 2024 Video
Ambili Devi In Kottankulangara Chamayavilakku 2024 Video : മലയാളികൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന നടിയാണ് അമ്പിളി ദേവി. സീരിയലിലൂടെയും സിനിമയിലൂടെയും പ്രേക്ഷകശ്രദ്ധയാർജ്ജിച്ച പ്രതിഭ. അവരുടെ ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.കൊറ്റൻകുളങ്ങര അമ്മയുടെ മുൻപിൽ നിൽക്കുന്ന അമ്പിളി ദേവിയുടെ വീഡിയോയാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. അരുൺ കടക്കൽ ഫോട്ടോഗ്രഫിയാണ് വീഡിയോ പുറത്തുവിട്ടത്.
ഒരു മുറൈ എന്നെ പാറമ്മ കടവുളിൻ കൺകൾ നീയമ്മ എന്ന ഗാനശകലമാണ് പശ്ചാത്തലത്തിൽ നൽകിയിട്ടുള്ളത്. മകളെ ചേർത്തുപിടിച്ച് നിൽക്കുന്ന അമ്പിളി ദേവിയുടെ വീഡിയോ നേടിയത് 1000 ൽ അധികം ലൈക്കുകളാണ്. കമന്റ് ബോക്സുകളിൽ അമ്പിളിയുള്ള സകല സ്നേഹവും പ്രകടിപ്പിച്ചിരിക്കുകയാണ് ആരാധകർ. നീല ചുരിദാറിൽ സുന്ദരിയായാണ് അമ്പിളി ദേവിയുടെ നിൽപ്പ്. തന്നോട് സംശയങ്ങൾ ചോദിക്കുന്ന മകളുടെ സംശയങ്ങൾക്ക് ഉത്തരം നൽകുകയാണ് അമ്പിളി ദേവി.
അവളുടെ കുസൃതി കണ്ട് ചിരിക്കുന്നുമുണ്ട് അവർ. കൊറ്റംകുളങ്ങര അമ്മയുടെ മുൻപിൽ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.2005ൽ മികച്ച ടെലിവിഷൻ നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് സ്വന്തമാക്കിയ നടി കൂടിയാണ് അമ്പിളി ദേവി. മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും, ഹരിഹരൻ പിള്ള ഹാപ്പിയാണ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു നടി. നവ്യാ നായരും അമ്പിളി ദേവിയും കൂടിയുള്ള പഴയ വീഡിയോകളും സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാതിലകം ആയിരുന്ന വ്യക്തിയായിരുന്നു അമ്പിളി ദേവി. അന്ന് നവ്യാനായരും കലാതിലക പട്ടത്തിനു വേണ്ടി മത്സരിച്ചിരുന്നു. ഇത് പിന്നീട് വിവാദം ആവുകയും ഉണ്ടായി.
എന്നാൽ പിന്നീടുള്ള ഒരു ഇന്റർവ്യൂവിൽ വളരെ രസകരമായി ഇക്കാര്യം ഓർത്തെടുക്കുകയായിരുന്നു പ്രേക്ഷകരുടെ പ്രിയതാരം അമ്പിളി ദേവി.നടി മാത്രമല്ല നർത്തകി കൂടിയാണ് അമ്പിളി ദേവി. ഇൻസ്റ്റഗ്രാമിലും മറ്റും സുഹൃത്തുക്കളോടൊപ്പം അല്ലാതെയും ഉള്ള പല വീഡിയോസും അമ്പിളി ദേവി അപ്ലോഡ് ചെയ്യാറുണ്ട്. എല്ലാ വീഡിയോയും സ്വന്തമാക്കാറുള്ളത് അനേകം ലൈക്കുകളാണ്. ഈയിടെയായി വെള്ളിത്തിരയിൽ നടി അത്ര കണ്ട് സജീവമല്ലെങ്കിലും റീൽസിലൂടെയും സീരിയലിലൂടെയും പ്രേക്ഷകരെ എന്നും രസിപ്പിക്കുന്ന നടിയാണ് അമ്പിളി ദേവി.