തേങ്ങയുമായി ഗുരുവായൂരിൽ അനുശ്രീയും അതിഥിയും; അമ്പല നടയിൽ നിന്നും വീഡിയോ; തനി നാടൻ വേഷത്തിൽ ആരാധകരെ കയ്യിലെടുത്ത് താരങ്ങൾ!! | Anusree And Aditi Ravi At Guruvayoor Temple Viral Video
Anusree And Aditi Ravi At Guruvayoor Temple Viral Video
Anusree And Aditi Ravi At Guruvayoor Temple Viral Video : പുതു മലയാള സിനിമയിലെ പ്രധാനപ്പെട്ട രണ്ട് യുവ നായികമാരാണ് അനുശ്രീയും അതിഥിയും.കേരളത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഒന്നായ ഗുരുവായൂർ ക്ഷേത്രത്തിന്റെ നടയിൽ ദാവണിയുടുത്ത് രണ്ട് നായികമാരും നടന്നെത്തി.ഇരുവരും ഗുരുവായൂർ സന്ദർശന ത്തിനെത്തിയതാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ഭംഗിയുള്ള റോസ് നിറത്തിലുള്ള ചേലയ്ക്ക് നല്ല പച്ചനിറത്തിലുള്ള ജാക്കറ്റ് ധരിച്ച് അനുശ്രീയും, വെള്ള ചേലയ്ക്ക് ഇളം നീല കരയുള്ള സെറ്റ് മുണ്ട് ഉടുത്ത് അതിഥിയും ഗുരുവായൂർ അമ്പലത്തിലൂടെ നടന്നെത്തി. ദാവണിയാണ് അനുശ്രീയുടെ വേഷം.
പ്രവീൺ വി സി സുഭാഷ് ഫോട്ടോഗ്രാഫി ആണ് ഈ റീലിന്റെ സിനിമാട്ടോഗ്രഫി ചെയ്തിട്ടുള്ളത്.കണ്ണിൽ ലെൻസ് വെച്ചതുകൊണ്ട്, അനുശ്രീയുടെ നോട്ടം ഏവരെയും പിടിച്ചിരുത്തുന്നതാണ്.അനുശ്രീയും അതിഥിയും അമ്പലനടയിലൂടെ നടക്കുന്നതും വഴിപാടിനായി തേങ്ങ പിടിക്കുന്നതും ഒക്കെയാണ് റീലിന്റെ ആദ്യപകുതിയിൽ ഉള്ളത്.രണ്ട് നടിമാരെയും കണ്ടതുകൊണ്ട് ആരാധകർ ഫോട്ടോയ്ക്ക് വേണ്ടി വരുന്നതും ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും കാണാം.സൂര്യ ടിവിയിലെ റിയാലിറ്റി ഷോയായ വിവൽ ആക്റ്റീവ് ഫെയർ ബിഗ് ബ്രേക്ക് വിധി പറയുന്നതിനിടെയാണ് അനുശ്രീ സംവിധായകൻ ലാൽ ജോസിനെ ആദ്യമായി കണ്ടുമുട്ടുന്നത്.
പിന്നീട് ലാൽ ജോസിൻ്റെ തന്നെ ചിത്രമായ 2012 പുറത്തിറങ്ങിയ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലെ കലാമണ്ഡലം രാജശ്രീയായി സിനിമാ അരങ്ങേറ്റം കുറിച്ചു . തുടർന്ന് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ആംഗ്രി ബേബീസ് ഇൻ ലവ് എന്നീ ചിത്രങ്ങളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. അതിഥി രവി ആകട്ടെ മലയാള സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു മോഡലും നടിയുമാണ്.
വിദ്യാഭ്യാസകാലത്ത് ടൈംസ് ഓഫ് ഇന്ത്യയുടെ പരസ്യത്തിലൂടെയാണ് ടെലിവിഷൻ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ചത് . 2014ൽ ആംഗ്രി ബേബീസ് ഇൻ ലവ് എന്ന ചിത്രത്തിലൂടെ സഹകഥാപാത്രമയാണ് അഭിനയരംഗത്തേക്ക് ആദ്യമായി വന്നത്. 2017ൽ പുറത്തിറങ്ങിയ അലമാര എന്ന ചിത്രത്തിലാണ് സണ്ണി വെയിനിന്റെ കൂടെ ആദ്യ നായിക വേഷം ചെയ്യുന്നത്.