ചിരിച്ചു കൊണ്ട് ആസിഫ് അലി!! കണ്ട് മനസ്സ് നിറഞ്ഞ് ആരാധകർ; പേർളി മാണിക്കൊപ്പം പുതിയ വിശേഷങ്ങളുമായി ആസിഫ് അലി!! | Asif Ali In Pearle Maaney Show Video
Asif Ali In Pearle Maaney Show Video
Asif Ali In Pearle Maaney Show Video : മലയാളികളുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് ആസിഫ് അലി. പകരം വയ്ക്കാനില്ലാത്ത ഒരു പിടി വേഷങ്ങളിലൂടെ സിനിമ ആസ്വാദകരുടെ മനം കവരുകയാണ് താരം ഇപ്പോൾ. സമൂഹ മാധ്യമങ്ങളിൽ ആസിഫിന് ഇപ്പോൾ വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെ താരത്തിന്റെ പേര് ഒരു ആഡംബര നൗകയ്ക്ക് നൽകിയ വാർത്ത സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.ഇപ്പോൾ താരത്തിന്റേതായി യുട്യൂബിൽ വൈറൽ ആയിരിക്കുന്നത് പേളി മാണിയുമൊത്തുള്ള അഭിമുഖത്തിന്റെ വീഡിയോ ദൃശ്യമാണ്.
പേളി മാണി എന്ന തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പേളി മാണി ഷോ എന്ന ഇന്റർവ്യു സീരിസിൽ എത്തിയിരിക്കുകയാണ് ആസിഫ്. തന്റെ സിനിമ സെലക്ഷനെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം.ഞാൻ കാണാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ സെലക്ട് ചെയ്യാനാണ് ആസിഫിന് ആഗ്രഹം.
എന്നാണ് ആസിഫ് പറയുന്നത്. സോഷ്യൽ മീഡിയയിൽ രണ്ടുമൂന്നു ദിവസം നമ്മളെക്കുറിച്ച് നല്ലത് പറഞ്ഞാൽ പിന്നീട് അത് മറ്റൊരു നെഗറ്റീവിലേക്ക് എത്തിച്ചേരും അതിനാൽ താരം അത്തരം വാർത്തകളിലേക്ക് കൂടുതൽ ഫോക്കസ് ചെയ്യാറില്ല എന്നാണ് പേളിയുടെ ഒരു ചോദ്യത്തിന് ഉത്തരം നൽകിയത്. നിരവധി ആരാധകരാണ് ഏറ്റവും പുതിയ വീഡിയോയ്ക്ക് ചുവടെ കമന്റുകളുമായി എത്തിയത്.ചിരിച്ചുകൊണ്ടുള്ള ആസിഫിക്കയെ കണ്ടപ്പോൾ ഭയങ്കര സന്തോഷമായി എന്നാണ് ഒരു ആരാധകന്റെ കമന്റ്.
ആസിഫ് അലി നായകനായി എത്തുന്ന പുതിയ ചിത്രം ലെവൽ ക്രോസ്സിന്റെ വിശേഷങ്ങളും പങ്കുവയ്ക്കുകയാണ് താരം. ആസിഫ് അലിക്ക് പുറമേ അമല പോൾ ഷറഫുദ്ദീൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ജൂലൈ 26ന് തിയേറ്ററുകളിൽ എത്തും. തന്നെ ഇതുവരെ കണ്ടിട്ടില്ലാത്ത മേക്ക് ഓവറിൽ എത്തിച്ച ചിത്രം നിങ്ങളെ അമ്പരപ്പിച്ചേക്കുമെന്ന സൂചന കൂടി നൽകുകയാണ് താരം. അടുത്തിടെ താരത്തിന്റെ തായ് പുറത്തിറങ്ങിയ തലവൻ എന്ന ചിത്രം വലിയ സിനിമ ആശ്വാധകർക്കിടയിൽ ഇടയിൽ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.