ഈ ചിരികളിലും മുകളിൽ ഒന്നില്ല; അവർക്കും ആഗ്രഹങ്ങളുണ്ട്; വയനാട്ടിലെ ഗോത്ര വിഭാഗത്തിൽ നിന്നും ഒരു മറ്റേർണിറ്റി ഫോട്ടോഷൂട്ട്!! | Athira Joy Maternity Photoshoot Of Sharanya Goes Viral
Athira Joy Maternity Photoshoot Of Sharanya Goes Viral
Athira Joy Maternity Photoshoot Of Sharanya Goes Viral : വയനാടിന്റെ പ്രകൃതിസൗന്ദര്യത്തിൽ ഒത്തുചേർന്ന അപൂർവ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായി. ജീവിതത്തിൽ നടക്കുന്ന മിക്ക വിശേഷങ്ങളും ഇപ്പോൾ ഫോട്ടോഷൂട്ട് നടത്തി ആഘോഷിക്കുകയാണ് നമ്മളിൽ മിക്കവരും. ഇതിൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന ഒട്ടുമിക്ക ഫോട്ടോഷൂട്ട് ചിത്രങ്ങളും വലിയ രീതിയിൽ വൈറലായി മാറാറുണ്ട്.അത്തരത്തിൽ ഉള്ള ഒരു ഫോട്ടോഷൂട്ട് ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ജനശ്രദ്ധ നേടുന്നത്.
പല തലത്തിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ നമ്മൾക്ക് ഇന്ന് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുറന്നാൽ കാണാൻ സാധിക്കും. ഇപ്പോൾ എല്ലാ ഫോട്ടോഗ്രാഫി പ്രേമികളും ഒരുപോലെ ഏറ്റെടുക്കുന്ന ഒരു ഫോട്ടോഷൂട്ട് ചിത്രമാണ് മെറ്റേണിറ്റി ഫോട്ടോഷൂട്ട്. വയനാട് മുട്ടിൽ പഴശ്ശി കോളനിയിലെ ഗോത്ര വിഭാഗമായ ‘പണിയ’ സമുദായത്തിൽ നിന്നുമുള്ള ശരണ്യയാണ് ഈ ഫോട്ടോഷൂട്ടിലെ പ്രധാന താരം.
അതിമനോഹരമായി ക്യാമറമാൻ ആതിര ജോയ് ആണ് ഈ ചിത്രങ്ങള ക്യാമറകളുടെ കണ്ണുകളിലൂടെ ഒപ്പിയെടുത്തിരിക്കുന്നത്. ആതിര തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. ‘നക്ഷത്രങ്ങൾക്കിടയിൽ നിന്നും ഭൂമിയിലേക്ക് ഇറങ്ങിവന്ന ഒരുവൾ. ഉയിരോട് ചേർന്ന് പൈതൽ. പൊള്ളുന്ന യഥാർഥ്യങ്ങൾക്കിടയിലെ ചില അടയാളപ്പെടുത്തല്, വേനലിൽ പൂക്കുന്ന ഗുൽമോഹർ പോലെ മനോഹരമായിരിക്കും. വയനാട്ടിലെ ഗോത്ര വിഭാഗമായ ‘പണിയ’ സമുദായത്തിൽ നിന്നുള്ള ശരണ്യയാണ് ചിത്രത്തിന്റെ മോഡൽ.
ഇവരെ നിങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം’ എന്ന് കുറിച്ച് കൊണ്ടാണ് ആതിര ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.കൂലിപണിക്കാരനായ ഭർത്താവ് അനീഷും ഒരു വയസ് മാത്രം പ്രായമുള്ള കുഞ്ഞുമാണ് ശരണ്യക്കുള്ളത്. ഗർഭിണിയായിരുന്ന സമയത്താണ് ഈ മെറ്റേണിറ്റി ഫോട്ടോഷൂട്ടിനു മോഡലായി ശരണ്യ എത്തിയത്. ആരും കൊതിക്കുന്ന രീതിയിലാണ് ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പകർത്തിരിക്കുന്നത്. ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.