സുരേഷേട്ടന്റെ മകൾക്ക് വിശേഷം; തിരക്കുകൾ മാറ്റി വെച്ച് പ്രിയതമയുമായി ആ യാത്ര പോയി ശ്രേയസ്!! | Bagya Suresh Gopi With Sreyas Latest Happy News
Bagya Suresh Gopi With Sreyas Latest Happy News
Bagya Suresh Gopi With Sreyas Latest Happy News : ചലച്ചിത്ര നടനും മുൻ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ തന്റെ സുഹൃത്തായ ശ്രേയസ്സുമായി വിവാഹിതരായത് ഈ അടുത്തായിരുന്നു. ഇരുവരുടെയും വിവാഹം കേരളം കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായി രീതിയിൽ തന്നെയാണ് സുരേഷ് ഗോപി നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി വരെ ഇവരുടെ വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഗുരുവായൂർ അമ്പലനടയിൽ വച്ചായിരുന്നു വിവാഹം.
മലയാള സിനിമ മേഖലയിലെ ഒട്ടുമിക്ക എല്ലാ നായിക നായകന്മാരും ഇവരുടെ വിവാഹത്തിനായി എത്തിച്ചേർന്നിരുന്നു. വിവാഹത്തിനുമുൻപ് തന്നെ സോഷ്യൽ മീഡിയയിൽ ഇരുവരുടെയും വിവാഹവാർത്തകൾ സജീവമായിരുന്നു. വിവാഹത്തിന് ഒരുക്കങ്ങൾ മുതൽ വിവാഹ റിസപ്ഷൻ വരെയുള്ള കാര്യങ്ങൾ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വിവാഹശേഷവും ഇവരുടെ വിശേഷങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
മാവേലിക്കര സ്വദേശിയും ബിസിനസുകാരനും ആണ് ഭാഗ്യയുടെ ഭർത്താവ് ശ്രേയസ്. സുരേഷ് ഗോപി രാധിക ദമ്പതിമാരുടെ മൂത്ത മകളാണ് ഭാര്യ. ഭാഗ്യയെ കൂടാതെ ഗോകുൽ സുരേഷ്, മാധവ് സുരേഷ്, ഭവാനി എന്നിവരും പ്രിയ താരത്തിന്റെ മക്കളാണ്. ഇപ്പോൾ ഭാഗ്യയുടെയും ഭർത്താവ് ശ്രേയസ്സിന്റെയും മറ്റു ചില വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഇരുവരും ഒരു ഒരു റിസോർട്ടിൽ താമസിക്കാൻ എത്തിയതാണ്. ഇവർക്കൊപ്പം സഹോദരങ്ങളായ ഗോകുൽ സുരേഷും, മാധവ് സുരേഷും ഉണ്ട്. ശ്രേയസും ഭാഗ്യയും ചേർന്ന് കേക്ക് മുറിക്കുന്നതും ഇരുവരും പങ്കിടുന്നതും വീഡിയോയിൽ കാണാം. കാസ്റ്റിൽ വുഡ്സ് എന്ന വട്ടവടയിലെ ഒരു മനോഹരമായ റിസോർട്ടിലാണ് ഇരുവരും ഞങ്ങളുടെ ഒഴിവുസമയം ചെലവഴിക്കാനായി എത്തിയത്. ഏതായാലും ഈ വീഡിയോ നിമിഷനേരങ്ങൾ കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്.