ബിഗ്ബോസ് താരങ്ങൾ എല്ലാം ഒന്നിച്ചു!! ഇത് ഗബ്രി ഒരുക്കിയ അവസരം; പിണക്കങ്ങൾ എല്ലാം മറന്ന് ആടി പാടി വിശേഷം ആഘോഷമാക്കി BB6!! | BB6 Contestants In Baptism Function Of Gabri Family
BB6 Contestants In Baptism Function Of Gabri Family
BB6 Contestants In Baptism Function Of Gabri Family : ഇന്ന് മലയാളികളെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ ശ്രദ്ധ നൽകുന്ന ഒന്ന് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസിന് തന്നെയാണ്. ബിഗ് ബോസ് കഴിഞ്ഞ ആറ് സീസണിലും മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും നേടിയെടുത്തിരുന്നത്. പലപ്പോഴും പലരും പരമ്പരയെ വിമർശിക്കുമെങ്കിൽ പോലും ഇത് കാണാത്ത മലയാളികൾ ആരെങ്കിലും ഉണ്ടോ എന്ന കാര്യം തന്നെ സംശയമാണ്. ഇത്തവണ ബിഗ് ബോസ് സംപ്രേഷണം ആരംഭിച്ച തുടക്കം മുതൽ തന്നെ ആളുകളുടെ ശ്രദ്ധ നേടിയെടുത്ത താരമാണ് ഗബ്രി.
ഗബ്രിയും ജാസ്മിനും ഒന്നിച്ചുള്ള കോംബോ ഒക്കെ വളരെ വലിയ സ്വീകാര്യതയോടെയാണ് ആളുകൾക്കിടയിൽ നിറഞ്ഞ് നിന്നത്. എന്നാൽ പവർ റൂമിൽ നിന്ന് സ്വമേധയാൽ പുറത്തു പോവുകയും ജനവിധി തേടുകയും ചെയ്ത ഗബ്രി രണ്ടുമൂന്ന് ആഴ്ചകൾക്ക് മുൻപ് പുറത്തായിരുന്നു. ഇതിനുശേഷം സോഷ്യൽ മീഡിയയിൽ അടക്കം സജീവമായി ഇടപെടുവാൻ ഗബ്രിക്ക് സാധിക്കുകയും ചെയ്തിരുന്നു. ബിഗ് ബോസിൽ നല്ലൊരു സൗഹൃദ വലയം കാത്തുസൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് ഗബ്രി. ഇപ്പോൾ താരം തന്റെ സഹോദരിയുടെ കുഞ്ഞിന്റെ മാമോദിസ ചടങ്ങ് സഹ മത്സരാർത്ഥികളെ ക്ഷണിച്ചിരുന്നു.
ശ്രീവിദ്യ നിഷാന ജാൻമണി, റെസ്മിൻ, പൂജ അടക്കമുള്ള പല മത്സരാർത്ഥികളും പരിപാടിയിൽ പങ്കെടുക്കുവാൻ എത്തുകയും ചെയ്തു വളരെ സന്തോഷപൂർവ്വം അടിച്ചുപൊളിച്ചാണ് മത്സരാർത്ഥികൾ ചടങ്ങിൽ പങ്കെടുത്തത്. വേദിയിൽ ഗബ്രിക്കും സഹോദരി കുടുംബത്തിനും ഒപ്പം ചിത്രങ്ങൾ എടുത്ത താരങ്ങൾ വളരെ ആവേശത്തോടെ ആർപ്പോ വിളിക്കുന്ന വീഡിയോ ഗബ്രി തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ആളുകളിലേക്ക് എത്തിച്ചത്. ഇതിപ്പോൾ ആളുകൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ താരങ്ങളുടെ സൗഹൃദത്തെ പ്രശംസിക്കുന്നവരുടെ എണ്ണവും കുറവല്ല. ബിഗ് ബോസ് ഹൗസിനുള്ളിൽ എന്നും വിമർശനങ്ങളും തർക്കങ്ങളും ആയിരുന്നു ഗബ്രിക്ക് പലരുമായി ഉണ്ടായിരുന്നതെങ്കിലും അതൊക്കെ അവിടെവച്ച് തന്നെ കളഞ്ഞ് പുറത്തിറങ്ങിയപ്പോൾ എല്ലാവരോടും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നതിന് ഗബ്രിക്ക് പലരും ആശംസകളും അറിയിക്കുന്നുണ്ട്.