
സ്ഥലം കുറവാണെങ്കിലും വീടിനുള്ളിൽ കയറിയാൽ കണ്ണുതള്ളും!! വെറും 4.5 സെന്റിൽ 35 ലക്ഷത്തിന് പണി തീർത്ത ഒരു വിസ്മയ ഭവനം!! | Beautiful 4.5 Cent Modern House Design
Beautiful 4.5 Cent Modern House Design
Beautiful 4.5 Cent Modern House Design : സാധാരണകാർക്ക് എപ്പോഴും അവർക്ക് കൈയിൽ താങ്ങാൻ കഴിയുന്ന വീടുകൾ നിർമ്മിക്കാനാണ് ആഗ്രെഹം. സാമ്പത്തികമായും, സ്ഥലവുമായി പലർക്കും വളരെ കുറച്ചു ഉണ്ടാവുകയുള്ളു. കൈയിൽ ഉള്ള പണം കൊണ്ട് എങ്ങനെ ചുരുങ്ങിയ ചിലവിൽ സ്വപ്നത്തിൽ കണ്ട ഒരു വീട് നിർമ്മിക്കാൻ സാധിക്കുമെന്ന് നോക്കാം. ഏകദേശം നാലര സെന്റിൽ 1800 സ്‌ക്വയർ ഫീറ്റിൽ നിർമ്മിച്ച ഒരു കിടിലൻ വീടിന്റെ വിശേഷങ്ങളാണ് നമ്മൾ അടുത്തറിയാൻ പോകുന്നത്. ചുരുങ്ങിയ ചിലവിൽ വീട് വെക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത്തരം വീടുകളുടെ മാതൃക നോക്കാവുന്നതാണ്. 35 ലക്ഷം രൂപയ്ക്ക് നാല് കിടപ്പ് മുറികളാണ് വീട്ടിലുള്ളത്. ഒറ്റ നോട്ടത്തിൽ ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് വീടിന്റെ നിർമ്മാണ രീതി.
ഇന്റീരിയർ ആൻഡ് എസ്റ്റീരിയർ എടുത്തു പറയേണ്ട ഘടകങ്ങളാണ്. മിതമായ സ്ഥലമുള്ളവർക്ക് ഏറ്റവും അനോജ്യമായ ഒന്നാണ് സ്ലൈഡിങ് ഗേറ്റുകൾ. ബ്രിക്ക് ക്ലാഡിങ് ആണ് കോമ്പൗണ്ട് വാൾ ഉപയോഗിച്ചിരിക്കുന്നത്. വീടിന്റേം മുറ്റത്ത് ബാംഗ്ലൂർ സ്റ്റോൺസും അതിന്റെ ഇടയിൽ ആർട്ടിഫിഷ്യൽ ഗ്രാസുമാണ് വെച്ച് പിടിപ്പിച്ചിട്ടുള്ളത്. വലത് ഭാഗത്തായി കാർ പോർച്ചിനു സ്പേസ് നല്കിരിക്കുന്നത് കാണാം. ചെറിയ സിറ്റ്ഔട്ടാണ് വീടിനു കൊടുത്തിരിക്കുന്നത്. ചിലവ് ചുരുക്കി വീട് പണിയുവാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനോജ്യം എന്നത് ചെറിയ സിറ്റ്ഔട്ടാണ്. കൂടാതെ സ്‌ക്വയറിൽ വരുന്ന തൂണുകളും സിറ്റ്ഔട്ടിൽ കാണാൻ കഴിയും.

മനോഹരമായ പ്രധാന വാതിൽ കഴിഞ്ഞ് നേരെ എത്തി ചേരുന്നത് സ്റ്റെയർ സ്പേസിലേക്കാണ്. ഫസ്റ്റ് ഫ്ലോറിലേക്കുള്ള സ്റ്റെയർ സ്പേസുകൾ നമ്മൾക്ക് കാണാൻ സാധിക്കും. മനോഹരമായിട്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇടത് ഭാഗത്തായിട്ടാണ് ലിവിങ് ഏരിയ വരുന്നത്. ഇന്ത്യൻ മാർബിൾ ആണ് ഫ്ലോറിൽ വിരിച്ചിട്ടുളളത്. ചുവരുകളിൽ എല്ലാം ഓഫ് വൈറ്റ് പെയിന്റാണ് ഉപയോഗിച്ചിട്ടുള്ളത്. ഇരിപ്പിടത്തിനായി സിമ്പിൾ സോഫ, ടീപ്പോ, എൽസിഡി ടീവി യൂണിറ്റ് തുടങ്ങിയവയെല്ലാം കാണാൻ കഴിയും.സ്റ്റെയറിന്റെ താഴെയായി ചെറിയയൊരു ഫാമിലി ലിവിങ് സ്പേസ് പോലെ നമ്മൾക്ക് കാണാൻ സാധിക്കും.
പലർക്കും ഉണ്ടാവുന്ന ഒരു സംശയമായിരിക്കും നാലര സെന്റ് സ്ഥലത്ത് ഇത്രേയും വിശാലമായ ഒരു ഡൈനിങ് ഹാൾ ഡിസൈൻ ചെയ്യാൻ സാധിക്കുമോ എന്നത്. എന്നാൽ അത്തരകാർക്ക് വേണ്ടിയുള്ള ഒരു ഉത്തരം തന്നെയാണ് ഈയൊരു വീട്. ഡൈനിങ് ഹാളിലേക്ക് വരുമ്പോൾ ഡൈനിങ് മേശ നല്ല രീതിയിൽ ഡിസൈൻ ചെയ്‌തിട്ടുള്ളത് കാണാൻ കഴിയും. ഏകദേശം എട്ട് പേർക്ക് ഇരിക്കാനുള്ള ഇടം ഈയൊരു ഡൈനിങ് ഹാളിൽ ഉണ്ടെന്നതാണ് ഏറ്റവും വലിയ പ്രേത്യേകത. ഈ ഏരിയയിലെ ഏറ്റവും വലിയ ആകർഷണം എന്നത് ജാലകങ്ങളിൽ ഉള്ള പാഷിയോ തന്നെയാണ്. ഈ ജാലകങ്ങൾ വഴി ആവശ്യത്തിലധികം വെളിച്ചവും, കാറ്റും ഉള്ളിലേക്ക് പ്രവേശിക്കുന്നതാണ്. ഡൈനിങ് മേശയുടെ തൊട്ട് അരികെ തന്നെ വാഷ് ബേസ് യൂണിറ്റും നല്കിട്ടുണ്ട്. നല്ല ഡിസൈൻ തന്നെയാണ് വാഷ് ബേസ് യൂണിറ്റിനു നല്കിട്ടുള്ളത്.

ഗ്രൗണ്ട് ഫ്ലോറിൽ രണ്ട് കിടപ്പ് മുറികളാണ് വന്നിരിക്കുന്നത്. മാസ്റ്റർ , ഗസ്റ്റ് കിടപ്പ് മുറികൾ എന്നീ രീതിയിലാണ് ഗ്രൗണ്ട് ഫ്ലോറിൽ കൊടുത്തിട്ടുള്ളത്. ഏറ്റവും സിമ്പിൾ ഡിസൈനുകളാണ് രണ്ട് കിടപ്പ് മുറികളിലും കാണുന്നത്. ഒരു കിടപ്പ് മുറിയിൽ വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. കൂടാതെ കാണുമ്പോൾ തന്നെ നല്ല വിശാലത തോന്നിപ്പിക്കുന്നതും അറിയാൻ സാധിക്കും. ഗ്ലാസ്സുകളിൽ ചുവരുകളിൽ കൊടുത്തിരിക്കുന്നത് കാണാം. അതിന്റെ കൂടെ തന്നെ നല്ല വാർഡ്രോബും, അറ്റാച്ഡ് ടോയ്ലറ്റും കാണാം. എന്നാൽ മാസ്റ്റർ ബെഡ്റൂമിലേക്ക് വരുമ്പോൾ വളരെ ഭംഗിയേറിയ വൃത്തിയുള്ള ഡിസൈനാണ് ചെയ്തിട്ടുള്ളത്. ഗസ്റ്റ് കിടപ്പ് മുറിയെക്കാളും കുറച്ചു കൂടി വിശാലതയും, മികച്ച ഡിസൈനുകളും നമ്മൾക്ക് ഇവിടെ കാണാൻ കഴിയും. വാർഡ്രോപ്, അറ്റാച്ഡ് ബാത്രൂം തുടങ്ങിയവും ഈ മുറിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഈ വീടിന്റെ കൂടുതൽ നല്ല വിശേഷങ്ങള അറിയുവാനും മനോഹരമായ കാഴ്ചകൾ കാണലും വീഡിയോ മുഴുവൻ കാണാൻ ശ്രെമിക്കുക. Credit : REALITY _One