ഒടുവിൽ ഞങ്ങൾ കണ്ടുമുട്ടി!! ഇത് ഒരു ഒഫീഷ്യൽ പെണ്ണ് കാണൽ ആണോ ?! ബിഗ്ബോസ് താരം അഭിഷേക് ശ്രീകുമാറിന്റെ വിശേഷം തിരക്കി ആരാധകർ!! | Bigg Boss Abhishek Sreekumar Latest Happy News
Bigg Boss Abhishek Sreekumar Latest Happy News : നിരവധി ടെലിവിഷൻ സെലിബ്രിറ്റി ഇന്റർവ്യൂകളിൽ ഇന്റർവ്യുവർ ജനമനസ്സുകളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിയാണ് പൂജ കൃഷ്ണകുമാർ. വ്യത്യസ്തമായതും ഹാസ്യം നിറഞ്ഞതുമായ പൂജയുടെ സംസാര ശൈലി ആരെയും ആകർഷിക്കുന്നതാണ്. ടെലിവിഷൻ ഡാൻസ് റിയാലിറ്റി ഷോകളിലൂടെയാണ് പൂജ തന്റെ കരിയർ ആരംഭിച്ചത്. കൂടാതെ കഴിഞ്ഞ ബിഗ്ബോസ്സ് സീസണിലെ മത്സരാർത്ഥിയായി പൂജ പ്രേക്ഷകർക്ക് മുൻപിൽ എത്തുകയും ചെയ്തിരുന്നു.
എന്നാൽ മത്സരം മുഴുമിപ്പിക്കാൻ സാധിക്കാതെ ചില ആരോഗ്യ പ്രശ്നങ്ങളാൽ പൂജയ്ക്ക് മത്സരത്തിൽ നിന്ന് പിന്മാറേണ്ടി വന്നു. ഇന്ത്യയിലെ വിവിധ ഭാഷകളിൽ ടെലികാസ്റ്റ് ചെയ്യുന്ന ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ബിഗ് ബോസ് വീട്ടിൽ പൂജ എത്തിയ അതെ സീസണിൽ തന്നെ വൈൽഡ് കാർഡ് എൻട്രി ആയി എത്തിയ വ്യക്തിയാണ് അഭിഷേക് ശ്രീകുമാർ. മാതൃദിന കത്തിലൂടെ എല്ലാ അമ്മമാരുടെയും പ്രിയപ്പെട്ടവനായി ബോസ് വീട്ടിൽ വെച്ച് അഭിഷേക് മാറുകയും ചെയ്തു.
ബിഗ് ബോസിലൂടെ അഭിഷേകിനെ അടുത്തറിഞ്ഞ പൂജയുടെ അമ്മ പൂജയുടെ സഹോദരി പൂർണമയ്ക്കുവേണ്ടി അഭിഷേകിനെ ആലോചിച്ചാലോ എന്നൊരു തീരുമാനം അന്നുതന്നെ എടുത്തിരുന്നു. അങ്ങനെ ഒടുവിൽ ഇപ്പോൾ അഭിഷേകും പൂജയുടെ അനിയത്തി പൂർണിമയും കണ്ടുമുട്ടിയിരിക്കുകയാണ്. പൂർണിമയും അഭിഷേകും ഒന്നിച്ചുള്ള ചില ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്.
”finally we met” എന്ന അടിക്കുറിപ്പാണ് ചിത്രത്തിന് താഴെ നൽകിയിരിക്കുന്നത്. ഇരുവരുടെയും ചിത്രങ്ങൾക്ക് താഴെ നിരവധി കമന്റുകൾ ആണ് ആരാധകർ പങ്കുവെക്കുന്നത്. ഇരുവരും നല്ല ചേർച്ചയുണ്ട്, നിങ്ങൾ തമ്മിൽ ലവ് ആണോ, പെണ്ണുകാണൽ ആയിരിക്കും നല്ല സൂപ്പർ ചേർച്ച, ഹാപ്പി മാരീഡ് ലൈഫ്, എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഇനി ഇവർ തമ്മിലുള്ള വിവാഹം എന്നാണ്, കൂടുതൽ വിവാഹ വിശേഷങ്ങൾ എന്തൊക്കെയാണ് എന്ന് അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്.