നജീബിൽ നിന്നും നാദിറയിലേക്ക്; ഇത് ഏറെ കാത്തിരുന്ന ആഘോഷം; അകറ്റി നിർത്തിയതിൽ നിന്നും ചേർത്ത് പിടിക്കൽ ആഘോഷമാക്കി ബിഗ്ബോസ് റാണി!! | Bigg Boss Nadira Mehrin Eid With Family Viral Video
Bigg Boss Nadira Mehrin Eid With Family Viral Video
Bigg Boss Nadira Mehrin Eid With Family Viral Video : ബിഗ് ബോസ് എന്ന ഒരൊറ്റ റിയാലിറ്റി ഷോയിലൂടെ ജീവിതം തന്നെ മാറിമറിഞ്ഞ താരമാണ് നാദിറ മെഹറിൻ. ഒരു ട്രാൻസ്ജെൻഡർ ആയതിന്റെ പേരിൽ കുടുംബത്തിൽ നിന്ന് മാറ്റിനിർത്തപ്പെട്ട നാദിറയ്ക്ക് പുതിയ വഴികൾ തുറന്നു കിട്ടിയതും ജീവിതത്തിൽ നേട്ടങ്ങൾ കൊയ്യാൻ സാധിച്ചതും ബിഗ്ബോസിൽ എത്തിയതിനുശേഷം ആണെന്ന് പല ഘട്ടത്തിലും താരം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ബിഗ് ബോസ് സീസൺ ഫൈവിന്റെ ചരിത്രത്തിൽ ഏറ്റവും വലിയ വിജയം കൈവരിച്ച വ്യക്തിയും നാദിറ തന്നെയായിരുന്നു. ബിഗ് ബോസിന്റെ ടൈറ്റിൽ വിന്നർ ആയിട്ടില്ല എങ്കിൽ പോലും മറ്റു താരങ്ങൾക്ക് ലഭിച്ചതിലും വലിയ പ്രീതിയും പ്രശംസയും ആണ് ഷോയിൽ നിന്ന് താരത്തിന് ലഭിച്ചത്. പിന്നീട് ഷോയിൽ നിന്ന് പുറത്തിറങ്ങിയ നാദിറയ്ക്ക് തന്റെ കുടുംബത്തിനോടൊപ്പം പഴയതുപോലെ ഒന്നിക്കുവാൻ ഉള്ള അവസരവും ലഭിച്ചിരുന്നു ബിഗ് ബോസ് ഹൗസിനുള്ളിൽ നാദിറയുടെ സഹോദരി എത്തിയതും വലിയ സന്തോഷം തന്നെയാണ് ആളുകൾക്കും സഹ മത്സരാർത്ഥികൾക്കും നൽകിയത്.
ഇപ്പോൾ ഈദുൽ ഫിത്തറിനോടനുബന്ധിച്ച് നാദിറ തന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് ആളുകൾ ഏറ്റെടുക്കുന്നത്. കുടുംബത്തോടൊപ്പം ഉള്ള നാദിറയുടെ ഈദ് ദിനം കൂടുതൽ മനോഹരമായിരിക്കുകയാണ്. ഇതിന് താഴെ ബിഗ് ബോസിലെ താരത്തിന്റെ സുഹൃത്തും സഹ മത്സരാർത്ഥിയുമായ വിഷ്ണു ഉൾപ്പെടെയുള്ള നിരവധി താരങ്ങൾ നാദിറയ്ക്ക് ആശംസകൾ അറിയിച് രംഗത്തെത്തിയിട്ടും ഉണ്ട്. വീഡിയോയിൽ നാദിറക്കൊപ്പം അച്ഛനെയും അമ്മയെയും സഹോദരിയെയും കാണാൻ കഴിയുന്നു.
മറ്റു കുടുംബാംഗങ്ങളും ആഘോഷത്തിൽ പങ്കുചേരാൻ ഇവരുടെ വീട്ടിലേക്ക് എത്തിയിട്ടുണ്ടെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നു. എന്തുതന്നെയായാലും നജീബ് നാദിറയായി മാറിയ ശേഷമുള്ള ഏറ്റവും മനോഹരമായ ഈദ് തന്നെയായിരിക്കും ഇതെന്നാണ് ആളുകൾ ഒന്നടങ്കം പറയുന്നത്. ഈ സന്തോഷം എല്ലാകാലത്തും ഇതുപോലെ നിലനിൽക്കട്ടെ എന്നും കുടുംബത്തോടൊപ്പം ഇനിയും ഏറെ ദൂരം സഞ്ചരിക്കുവാൻ താരത്തിന് സാധിക്കട്ടെ എന്നും ആളുകൾ ഒന്നടങ്കം ആശംസിക്കുന്നുണ്ട്.