മലയാളികളെ ചിരിച്ചുമയക്കിയ ഈ കൊച്ചു സുന്ദരി ആരാണെന്നറിയാമോ ? താരത്തിന്റെ ബാല്യകാലം കണ്ടുപിടിച്ച് ആരാധകർ !! | Celebrity Actress Childhood Photo Viral
Celebrity Actress Childhood Photo Viral
Celebrity Actress Childhood Photo Viral : മലയാള സിനിമയിലെ നടി നടന്മാരുടെ ബാല്യകാല ചിത്രങ്ങൾ കാണാൻ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. പല നടീനടന്മാരും തങ്ങളുടെ ബാല്യകാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവക്കാറുമുണ്ട്. ഇത്തരത്തിൽ മലയാളികളുടെ ഒരു പ്രിയ നടി തന്റെ ഇൻസ്റ്റഗ്രാം ഹാൻഡിൽ പങ്കുവെച്ച തന്റെ കുട്ടിക്കാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. ഈ ചിത്രം നോക്കി ഇത് ആരാണെന്ന് നിങ്ങൾക്ക് പറയാനാകുമോ.തന്റെ നിഷ്കളങ്കത കൊണ്ടും തന്റെ ചിരി കൊണ്ടും
മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ നടി സംവൃത സുനിലിന്റെ കുട്ടിക്കാല ചിത്രമാണ് നിങ്ങൾ ഇപ്പോൾ കണ്ടത്. മലയാള സിനിമയിൽ തന്റെ ശാലീന സൗന്ദര്യം കൊണ്ടും തന്റെ തനിമയാർന്ന അഭിനയ മികവുകൊണ്ടും തിളങ്ങിയ നടി, 2012-ൽ വിവാഹിതയായ ശേഷം മലയാള സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. അമേരിക്കൻ എൻജിനീയറായ അഖിൽ ജയരാജിനെയാണ് സംവൃത വിവാഹം കഴിച്ചിരിക്കുന്നത്. വിവാഹശേഷം
ഇരുവരും അമേരിക്കയിൽ സെറ്റിൽഡായി. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട് – അഗസ്ത്യ അഖിൽ, രുദ്ര അഖിൽ. ലാൽ ജോസ് സംവിധാനം ചെയ്ത ‘രസികൻ’ എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായിയാണ് സംവൃത മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട്, വാസ്തവം, അറബിക്കഥ, ചോക്ലേറ്റ്, റോമിയോ, ഹാപ്പി ഹസ്ബൻസ്, ത്രീ കിംഗ്സ്, മല്ലു സിംഗ്, ഡയമണ്ട് നെക്ലൈസ്, അയാളും ഞാനും തമ്മിൽ തുടങ്ങി നിരവധി ചിത്രങ്ങളിൽ വ്യത്യസ്തതയാർന്ന
കഥാപാത്രങ്ങളെ അവതരിപ്പിച്ച സംവൃത 2012 നുശേഷം, 2018-ൽ ‘നായിക നായകൻ’ എന്ന ടെലിവിഷൻ ഷോയിൽ ജഡ്ജ് ആയിയാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ശേഷം, 2019-ൽ ‘സത്യം പറഞ്ഞ വിശ്വസിക്കുവോ’ എന്ന ചിത്രത്തിൽ ബിജുമേനോന്റെ നായികയായി സംവൃത വീണ്ടും ബിഗ്സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു.