ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന ഈ യുവ നടന്മാരെ മനസ്സിലായോ ? താരങ്ങളെ തിരിച്ചറിഞ്ഞവർ പറയൂ!! | Celebrity Childhood Photo Viral Malayalam
Celebrity Childhood Photo Viral Malayalam
Celebrity Childhood Photo Viral Malayalam : തങ്ങളുടെ ഇഷ്ട നടി നടന്മാരുടെ ബാല്യകാല ചിത്രങ്ങൾ കാണാൻ മലയാള സിനിമ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. അതുകൊണ്ടുതന്നെ ഇന്ന് സെലിബ്രിറ്റി ചൈൽഡ്ഹുഡ് ഫോട്ടോകൾ ഇന്റർനെറ്റ് ലോകത്ത് തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ദൈനംദിനം മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന അഭിനേതാക്കളുടെ അപൂർവമായ പഴയകാല ചിത്രങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇന്നും അത്തരത്തിൽ നിങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന രണ്ട് അഭിനേതാക്കളുടെ
ബാല്യകാല ചിത്രമാണ് ഇവിടെ കാണിക്കുന്നത്. ബിഗ് സ്ക്രീനിലെ അഭിനയം കണ്ട് തങ്ങൾ ഏറെ ആരാധിക്കുന്ന അഭിനേതാക്കൾ ആയിട്ട് പോലും അവരുടെ ബാല്യകാല ചിത്രങ്ങൾ കണ്ടു പലപ്പോഴും അത് ആരാണെന്ന് മനസ്സിലാക്കാൻ ആരാധകർക്ക് സാധിക്കുന്നില്ല എന്നതാണ് വസ്തുത. ഇന്ന് മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന രണ്ട് യുവ നടന്മാരുടെ കൗമാര കാലത്തെ ചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. ഇവർ അന്നും ഇന്നും ഉറ്റ സുഹൃത്തുക്കളാണ് എന്ന് ഈ
ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നടന്മാരായ നിവിൻ പോളിയുടെയും സിജു വിൽസന്റെയും കൗമാരകാലത്തെ ചിത്രങ്ങളാണ് നിങ്ങൾ ഇവിടെ കാണുന്നത്. 2010-ൽ പുറത്തിറങ്ങിയ ‘മലർവാടി ആർട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് നിവിൻ പോളി സിനിമ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തന്റേതായ അഭിനയ മികവിലൂടെ മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ജനപ്രിയനായി മാറുകയായിരുന്നു
നിവിൻ പോളി.’മലർവാടി ആർട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെ തന്നെയാണ് സിജു വില്സണും ആദ്യമായി ബിഗ് സ്ക്രീനിൽ മുഖം കാണിച്ചത്. എന്നാൽ, 2015-ൽ പുറത്തിറങ്ങിയ പ്രേമം എന്ന ചിത്രത്തിലൂടെയാണ് സിജു വിൽസനെ മലയാളികൾ ശ്രദ്ധിച്ചു തുടങ്ങിയത്. ഇന്ന് നായക വേഷങ്ങളിൽ സജീവമായ നടനാണ് സിജു വിൽസൺ. വിനയൻ സംവിധാനം ചെയ്ത ‘പത്തൊമ്പതാം നൂറ്റാണ്ട്’ ആണ് സിജു വിൽസന്റേതായി ഇനി പുറത്തിറങ്ങാൻ ഒരുങ്ങുന്ന ചിത്രം.