എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം!! പരസ്പരം പുകഴ്ത്തി എഴുതേണ്ട കാര്യമില്ലല്ലോ; വിവാഹ വാർഷികം ആഘോഷമാക്കി ദീപ്തി വിധു പ്രതാപ്!! | Deepthi Vidhu Prathap 16th Wedding Anniversary Celebration
Deepthi Vidhu Prathap 16th Wedding Anniversary Celebration
Deepthi Vidhu Prathap 16th Wedding Anniversary Celebration : മലയാള സിനിമയിലെ യുവ ഗായകന്മാരിൽ എല്ലാവർക്കും ഏറെ പ്രിയപ്പെട്ട ഗായകനാണ് വിധു പ്രതാപ്.നിറം സിനിമയിലെ ശുക്രിയ എന്ന ഗാനം പാടി കൊണ്ടാണ് മലയാള സിനിമയുടെ പിന്നണി ഗായക രംഗത്തേക്ക് വിധു കടന്ന് വന്നത്. പിന്നീട് നിരവധി പാട്ടുകളാണ് വിധുവിന്റെ ശബ്ദമാധുര്യത്തിൽ അനശ്വരമായത്. താൻ ആദ്യം ചെയ്ത ആൽബത്തിൽ നായികയായ് അഭിനയിച്ച ദീപ്തിയെ ആണ് വിധു വിവാഹം ചെയ്തത്. 2008 ഓഗസ്റ്റ് 20 നാണു ഇവർ വിവാഹിതരായത്.
ദീപ്തി അഭിനയിച്ചു വിധു പ്രതാപ് പാടിയ നങ്ങേലി എന്ന ഒരു ആൽബവും ഇവർ ഇറക്കിയിരുന്നു . വലിയ റെസ്പോൺസ് ആണ് ആൽബത്തിന് ലഭിച്ചത്. പിന്നീട് ലോക്ക് ഡൌൺ സമയത്ത് വിധു പ്രതാപും ദീപ്തിയും ചേർന്ന് യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു.പാട്ടും ഡാൻസും മാത്രമല്ല നല്ല അടിപൊളി കോമഡി വീഡിയോകളും യൂട്യൂബിൽ പങ്ക് വെക്കാറുണ്ട് താരങ്ങൾ. കോട്ടയം നസീർ നായകനായ ചിരികുടുക്ക എന്ന ചിത്രത്തിലെ നായികയായിരുന്നു ദീപ്തി. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ അടക്കം ലോകമെമ്പാടും അനേകം സ്റ്റേജുകളിൽ പെർഫോം ചെയത താരമാണ് ദീപ്തി.
ഭാരതനാട്യത്തിലാണ് താരം സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്. കരിയറിലും വ്യക്തി ജീവിതത്തിലും പരസ്പരം സപ്പോർട്ട് ചെയ്ത് ഉന്നതങ്ങളിലേക്ക് കുതിക്കുന്ന ഈ ദമ്പതികൾ എല്ലാവർക്കും മാതൃകയാണ്. എപ്പോഴും സന്തോഷത്തോടെ മാത്രം കാണാറുള്ളത് കൊണ്ട് തന്നെയാവണം മലയാളികൾക്ക് ഈ താരാജോഡിയെ ഏറെ ഇഷ്ടവുമാണ്.
ഇപ്പോഴിതാ 16 ആം വിവാഹ വാർഷികം ആഘോഷിക്കുകയാണ് വിധു പ്രതാപും ദീപ്തിയും. 16 വർഷം ചിരിച്ചും ചിരിപ്പിച്ചും വഴക്കിട്ടും ഇവിടെ വരെയെത്തി ഇനിയും അങ്ങനെ തന്നെ പോകണം എന്ന് പറഞ്ഞു കൊണ്ടാണ് വിധു ദീപ്തിക്ക് വിവാഹ വാർഷികാശംസകൾ നേർന്ന് കൊണ്ട് എത്തിയിരിക്കുന്നത്. ദീപ്തിയും വിധുവിന് വിവാഹ വാർഷികാശംസകൾ നേർന്ന് കൊണ്ട് ചിത്രം പങ്ക് വെച്ചിട്ടുണ്ട്.