A place where you need to follow for what happening in world cup

ഞങ്ങൾക്ക് വീണ്ടും വിശേഷം!! എന്റെ പിറന്നാളിന് എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം; നായിക ഗർഭിണിയാണ്!! | Devika Nambiaar Vijay Madhav Latest Pregnancy Reveal

Devika Nambiaar Vijay Madhav Latest Pregnancy Reveal

Devika Nambiaar Vijay Madhav Latest Pregnancy Reveal : പ്രേക്ഷകരുടെ പ്രിയപ്പെട്ട വ്ലോഗേഴ്സ് ആണ് ദേവികയും വിജയിയും. നടിയും അവതാരകയും ഒക്കെയായി പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച താരമാണ് ദേവിക നമ്പ്യാർ. 2011 ൽ പുറത്തിറങ്ങിയ മദ്യപാനം ആരോഗ്യത്തിന് ഹാനികരം oഎന്ന മലയാളം ചിത്രത്തിലൂടെയാണ് ദേവിക മലയാള സിനിമാ ലോകത്തേക്ക് കടന്ന് വന്നത്. തുടർന്ന് കളഭ മഴ, ഗൾഫ് റിട്ടേൺസ്, സ്നേഹക്കടൽ, കട്ടപ്പനയിലെ ഋതിക് റോഷൻ, വികടകുമാരൻ, തങ്ക ഭസ്മ കുറിയിട്ട തമ്പുരാട്ടി എന്നിങ്ങനെ നിരവധി മലയാളം സിനിമകളിലും മയിൽ പാറായി എന്ന തമിഴ് സിനിമയിലും താരം അഭിനയിച്ചു.

അനേകം ടീവി സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. എം എ നസീർ സംവിധാനം ചെയ്തു മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത പരിണയം എന്ന സീരിയലിലൂടെയാണ് ദേവിക മിനിസ്‌ക്രീനിലേക്ക് കടന്ന് വന്നത്. പിന്നീട് നിരവധി സീരിയലുകളിൽ താരം .സംഗീത സംവിധായകൻ വിജയി മാധവിനെയാണ് ദേവിക വിവാഹം കഴിച്ചത്. 2022 ജനുവരി 22 ന് ഗുരുവായൂർ അമ്പലത്തിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്.

ഏഷ്യാനെറ്റിലെ സൂപ്പർ ഹിറ്റ്‌ റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാർ സിങ്ങറിലെ മത്സരാർത്തി കൂടിയായിരുന്നു വിജയ് മാധവ്. ആത്മജ എന്നാണ് ഇവരുടെ ആദ്യത്തെ കണ്മണിയുടെ പേര്. യൂട്യൂബ് വ്ലോഗുകളിലൂടെ ആത്മജയും എല്ലാവർക്കും പരിചിത മുഖമാണ്. ഇപോഴിതാ തങ്ങളുടെ പുതിയ സന്തോഷം പങ്ക് വെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് താരങ്ങൾ.

ആത്മജയ്ക്ക് കൂട്ടായി ഒരു കുഞ്ഞ് കൂടി വരാൻ പോകുകയാണ് എന്ന വാർത്തയാണ് താരങ്ങൾ ആരാധകരെ അറിയിച്ചത്. തന്റെ മുപ്പത്തിയേഴാം പിറന്നാളിന് തനിക്ക് കിട്ടിയ ഒരു സമ്മാനം ആണ് ഇതെന്നാണ് വിജയ് പറയുന്നത്. ആരോഗ്യപ്രശ്നങ്ങൾ ഉള്ളത് കൊണ്ട് ഇനി വ്ലോഗ്ഗുകൾ ചെയ്യാൻ പറ്റുമോ എന്നുറപ്പില്ല എന്നും എങ്കിലും പറ്റുന്നത് പോലെയൊക്കെ വീഡിയോകളുമായി എത്തുമെന്നും ഇരുവരും പറഞ്ഞു.