3 നിലയുള്ള ധർമ്മജൻ ചേട്ടന്റെ കൊട്ടാരം!! വിവാഹ ശേഷം ശാന്തി മുഹൂർത്തവും നടത്തി താരം; വീട്ടു വിശേഷങ്ങൾ പങ്കുവെച്ച് താര കുടുംബം!! | Dharmajan Bolgatty Home Tour Video
Dharmajan Bolgatty Home Tour Video
Dharmajan Bolgatty Home Tour Video : മലയാളികളുടെ മുൻപിൽ ബിഗ് സ്ക്രീനിലും മിനി ചിരിയുടെ മാലപ്പടക്കവുമായെത്തിയ താരമാണ് ധർമ്മജൻ ബോൾഗാട്ടി. തന്റെ ഒട്ടുമിക്ക ചിത്രങ്ങളിലും കോമഡി റോളുകൾ ചെയ്ത് ആരാധകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യാനുള്ള താരത്തിന്റെ കഴിവ് വളരെ മികച്ചതാണ്. അടുത്തിടെ ധർമ്മജൻ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വാർത്തയുമായി എത്തിയിരുന്നു. താരം രണ്ടാമതും വിവാഹിതനായി എന്ന വാർത്തയാണ് ആരാധകരെ അറിയിച്ചത്.
എന്നാൽ ഇപ്പോൾ താരത്തിന്റെ നേടുന്നത് മൈൽ സ്റ്റോൺ മേക്കേഴ്സിന്റെ ഹോം ടൂർ വീഡിയോ ആണ്. ഇത്തവണ ധർമ്മജന്റെ വീട്ടിലേക്കാണ് ഇവർ എത്തിയത്. പിന്നീട് തന്റെ വിവാഹത്തെക്കുറിച്ച് പറയുകയാണ് ധർമ്മജൻ. “പണ്ട് 16 വർഷങ്ങൾക്കു മുമ്പ് പെട്ടെന്ന് ഒരു ദിവസം ഞാൻ അവളെ വിളിച്ചിറക്കി കൊണ്ടുവരികയായിരുന്നു, അതിനാൽ തന്നെ അന്ന് വിവാഹം രജിസ്റ്റർ ചെയ്യാൻ സാധിച്ചിരുന്നില്ല. ആ കാരണത്താലാണ് ഇപ്പോൾ വീണ്ടും വിവാഹം രജിസ്റ്റർ ചെയ്യാനുള്ള കാരണമായത്.
തന്റെ രണ്ടു കുട്ടികളെ സാക്ഷി നിൽക്കെയാണ് ഇപ്പോൾ വീണ്ടും വിവാഹം കഴിച്ചിരിക്കുന്നത്. 16 വർഷത്തെ ലിവിങ് ടുഗതർ ആയിരുന്നു എന്നാണ് പറയുന്നത്”.വളരെ രസകരമായി ദർമജന്റെ ശാന്തി മുഹൂർത്തം റിക്രിയേറ്റ് ചെയ്തിരിക്കുകയാണ്. മൂന്ന് നിലകളുള്ള വീടാണ് താരത്തിന്റെത്. രണ്ട് ഒരു വർഷത്തോളം ഫ്ലാറ്റിൽ താമസിച്ചിരുന്നു പിന്നീട് പെട്ടന്ന് പ്ലാൻ ചെയ്ത് നിർമ്മിച്ചതാണ് തന്റെ വീടെന്നാണ് ധർമജൻ പറയുന്നത്. മൂന്നാം നിലയിൽ ഒരു തീയറ്റർ താരം ഒരുക്കിയിട്ടുണ്ട്.
ധർമ്മനും പിഷാരടിയും തമ്മിലുള്ള സൗഹൃദത്തെ പറ്റിയും താരം മനസ് തുറക്കുകയാണ് വീഡിയോയിലൂടെ.ഇവരുടെ ബന്ധത്തിന്റെ ആഴം എന്താണെനറിയാൻ ദർമജന്റെ വീട്ടിലെ ഒരു ഡ്രോയിങ് കണ്ടാൽ മതി. പിഷാരടിയും ഡാർമജനും സ്കൂട്ടറിൽ പോകുന്ന കാർട്ടൂണിക് ചിത്രമാണ് ശ്രദ്ധിക്കപ്പെട്ടത്. ദുൽകർ സൽമാൻ ഉൾപ്പടെ ഉള്ള താരങ്ങൾ ദർമജന്റെ വീട്ടിൽ എത്തിയിട്ടുണ്ടെന്നാണ് താരം പറയുന്നത്. സ്പെഷ്യൽ ഫിഷ് ഐറ്റംസ് കഴിച്ചാണ് താരം വീട്ടിൽ നിന്ന് മടങ്ങിയതെന്ന് ധർമജൻ പറയുന്നു. നിരവധി ആരാധകരാണ് ഈ പുതിയ വീഡിയോയ്ക്ക് ചുവടെ കമന്റുകളുമായി എത്തിയത്.