വിവാഹത്തിന് ഇനി ദിവസങ്ങൾ മാത്രം!! അനിയത്തി കുട്ടിയുടെ ബ്രൈഡൽ ഷവർ ആഘോഷമാക്കി അഹാന കൃഷ്ണ; കൃഷ്ണകുമാർ വീട്ടിൽ കല്യാണ മാമാങ്കം!! | Diya Krishna Bridal Shower Video
Diya Krishna Bridal Shower Video
Diya Krishna Bridal Shower Video : നടനും രാഷ്ട്രീയ പ്രവർത്തകനുമായ വ്യക്തിയാണ് കൃഷ്ണകുമാർ.ഇദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ എല്ലായിപ്പോഴും സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്.ഇദ്ദേഹത്തിനും ഭാര്യ സിന്ധുവിനും 4 പെണ്മക്കൾ ആണ്.മൂത്തമകൾ അഹാന നിരവധി സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ്.മറ്റു മക്കളും സോഷ്യൽ മീഡിയയിൽ വളരെ അധികം ആക്റ്റീവ് ആണ്. മകൾ ദിയ കൃഷ്ണയുടെ വാർത്തകൾ ആണ് ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്.
ദിയയുടെ വിവാഹ വിശേങ്ങൾ ആണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യുന്നത്.മറ്റ് മൂന്ന് സഹോദരിമാരെയും പോലെ സിനിമയിൽ അരങ്ങേറിയിട്ടില്ലെങ്കിലും നടിയായ ചേച്ചി അഹാനയേക്കാൾ ആരാധകർ ഉള്ളതും പ്രേക്ഷകർക്ക് പ്രിയങ്കരിയും ദിയ കൃഷ്ണ തന്നെയാണ്.താര പുത്രി ആണെങ്കിലും മറ്റുള്ളവരോടുള്ള സ്നേഹം നിറഞ്ഞ പെരുമാറ്റമാണ് ദിയയെ പ്രേക്ഷകരുടെ പ്രിയങ്കരി ആക്കി മാറ്റിയത്.സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറും സംരംഭകയും യുട്യൂബറും എല്ലാമായ ദിയ സെപ്തംബറിലാണ് വിവാഹിതയാകുന്നത്.
അതുകൊണ്ടു തന്നെ കഴിഞ്ഞ കുറച്ച് നാളുകളായി ദിയ പങ്കുവെക്കുന്ന വീഡിയോകളെല്ലാം വിവാഹ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടതാണ്. ഈ വീഡിയോകൾ എല്ലാം വളരെ പെട്ടന്ന് ആണ് വൈറൽ ആയി മാറുന്നത്. താര കുടുംബത്തിലെ എല്ലാവർക്കും ചാനെൽ ഉണ്ടെങ്കിലും തന്റെ വിശേങ്ങൾ ദിയ സ്വന്തം ചാനലിലൂടെ തന്നെ ആണ് ഷെയർ ചെയ്യുന്നത്. ഇപ്പോഴിതാ ദിയ തന്റെ ചാലിലൂടെ തന്റെ ബ്രൈഡൽ ഷവറിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ ഒരു സ്റ്റാർ ഹോട്ടലിൽ ദിയയ്ക്കായി ബ്രൈഡൽ ഷവർ ഒരുക്കിയത് സഹോദരിമാരായ അഹാനയും ഇഷാനിയും ഹൻസികയും ചേർന്നാണ്. ബ്രൈഡൽ ഷവറുണ്ടെന്ന് താൻ മൂന്ന് ദിവസം മുമ്പാണ് അറിഞ്ഞതെന്ന് വീഡിയോയിൽ ദിയ പറഞ്ഞു.
വെളുത്ത നിറത്തിലുള്ള സ്ലീവ് ലെസ് ഗൗണായിരുന്നു ബ്രൈഡൽ ഷവറിന്റെ ദിനം ദിയയുടെ വേഷം. അതേസമയം പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളായിരുന്നു ബ്രൈഡൽ ഷവറിന് എത്തിയവർ ധരിച്ചിരുന്നത്.ബ്രൈഡൽ ഷവർ തീം പിങ്ക് നിറത്തിലുള്ളതാകുമെന്ന് നേരത്തെ തന്നെ പ്രവചിച്ചിരുന്നു. മക്കൾക്കൊപ്പം അമ്മ സിന്ധുവും ബ്രൈഡൽ ഷവറിൽ പങ്കെടുക്കാൻ എത്തിയിരുന്നു. സഹോദരിമാരുടെ ഒപ്പം ദിയയുടെ സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. പരിപാടിക്കിടയിൽ മനോഹരമായ ബൊക്കെയുമായി സർപ്രൈസായി എത്തി വരൻ അശ്വിനും ദിയയെ ഞെട്ടിച്ചു.