ഞങ്ങൾ ഒളിപ്പിച്ചു വെച്ച രഹസ്യം!! ഞാൻ കഴിഞ്ഞ വര്ഷം തന്നെ വിവാഹിതയായിരുന്നു; ലോകം അറിയാത്ത സത്യം വെളിപ്പെടുത്തി ദിയ കൃഷ്ണ!! | Diya Krishna Got Married Last Year
Diya Krishna Got Married Last Year
Diya Krishna Got Married Last Year : മലയാള സിനിമ രംഗത്തെ പ്രമുഖ താരമാണ് കൃഷ്ണകുമാർ. താരത്തിന്റെ കുടുംബം ഒന്നാകെ സമൂഹം മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. കൃഷ്ണകുമാറിന്റെ മകൾ അഹാന വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുമ്പോൾ സഹോദരി ദിയ കൃഷ്ണ സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ്. കൂടാതെ ഒരു യൂട്യൂബ് വ്ലോഗർ കൂടിയായ ദിയ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്.
അടുത്തിടെ താരം വിവാഹിതയായിരുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ആണ് താരം വിവാഹ ജീവിതത്തിലേക്ക് കടന്നത്. വിവാഹത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങളും വിശേഷങ്ങളും എല്ലാം താരം തന്നെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. അശ്വിൻ എന്ന ഒരു ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന ആളെയാണ് താരം ജീവിതപങ്കാളിയാക്കിയത്. സോഫ്റ്റ്വെയർ എൻജിനീയറായി ജോലി ചെയ്തു വരികയാണ് അശ്വിൻ.
ഇവരുടെ പ്രണയവും വിവാഹത്തിനുള്ള ഒരുക്കങ്ങളും മറ്റും സോഷ്യൽ മീഡിയയിലും ഇടം പിടിച്ചിരുന്നു.ഇപ്പോൾ താരത്തിന്റെതായി ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് വിവാഹവുമായി ബന്ധപ്പെട്ട വാർത്തകളാണ്. തിരുവനന്തപുരത്തെ ആഡംബര ഹോട്ടലിൽ വച്ച് നടത്തിയ ചടങ്ങിൽ നിന്നുള്ള വീഡിയോസും മറ്റും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ അതിനുപുറമേ താരം തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇവരുടെ ഒഫീഷ്യൽ മാരേജ് സെപ്റ്റംബർ അഞ്ചിനായിരുന്നു എന്ന വിവരമാണ് താരം തന്നെ ഇൻസ്റ്റഗ്രാം റീലിലൂടെ ആരാധകരുമായി പങ്കുവെച്ചത്.
അവർ ലിറ്റിൽ സീക്രട്ട് എന്നാണ് താരം ഈ വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയത്. നിരവധി ആരാധകരാണ് പുതിയ ഇപ്പോൾ പങ്കുവെച്ച പുതിയ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. പറ്റിച്ചു എല്ലാവരെയും പറ്റിച്ചു എന്നിങ്ങനെ രസകരമായ നിരവധി കമന്റുകളാണ് ആരാധകർ വീഡിയോയ്ക്ക് ചുവടെ പങ്കുവെച്ചിട്ടുള്ളത്. അശ്വിൻ ദിയയുടെ നെറ്റിയിൽ സിന്ദൂരം ചാർത്തുന്നതും താലികെട്ടുന്നതും ഈ വീഡിയോയിൽ കാണാം. വലിയ അത്ഭുതത്തോടെയാണ് ആരാധകർ ഈ വീഡിയോ ഏറ്റെടുത്തത്.