ചിത്രങ്ങളിൽ പോലും നിന്നെ തനിച്ചാക്കാൻ എനിക്ക് കഴിയില്ല!! ഈ ലോകത്ത് മറ്റെന്തിനേക്കാളും കൂടുതൽ ഞാൻ നിന്നെ സ്നേഹിക്കുന്നു!! | Dulquer Salmaan Birthday Post For Wife Amaal
Dulquer Salmaan Birthday Post For Wife Amaal
Dulquer Salmaan Birthday Post For Wife Amaal : മലയാളത്തിലെ പ്രമുഖനായകൻ ദുൽഖർ സൽമാന്റെ ഭാര്യയുടെ പിറന്നാൾ ആണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ചയായി കൊണ്ടിരിക്കുന്നത്. എല്ലാ വർഷവും സെപ്റ്റംബറിൽ തന്റെ പ്രിയതമയ്ക്ക് പിറന്നാൾ ആശംസിച്ചുകൊണ്ട് ദുൽഖർ സൽമാൻ രംഗത്തെത്താറുണ്ട്. ദുൽഖർ സൽമാനും ഭാര്യ അമാൽ സൂഫിയയും ജീവിതത്തിൽ ഒന്നിച്ചിട്ട് പതിമൂന്ന് വർഷങ്ങൾ പിന്നിടുന്നു.ഈ അവസരത്തിലാണ് പ്രിയതമയുടെ പിറന്നാൾ കൂടി വന്നത്. ‘ആം, നിനക്ക് ഏറ്റവും സന്തോഷം നിറഞ്ഞ ജന്മദിനം ആശംസിക്കട്ടെ. നിന്റെ പിറന്നാൾ ചിത്രങ്ങളിൽ പോലും നിന്നെ ഒറ്റയ്ക്കാക്കാൻ എനിക്ക് കഴിയുന്നില്ല.
ജീവിതം നൽകുന്ന എല്ലാത്തിലും, പുഞ്ചിരിയോടുകൂടി ഒന്നിച്ച് ഉണ്ടാവാൻ നമുക്ക് ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു’ എന്ന് ദുൽഖർ ഇരുവരും ഒന്നിച്ച് നിൽക്കുന്ന ഫോട്ടോയ്ക്ക് താഴെ ക്യാപ്ഷനായി നൽകി. ഈ ക്യാപ്ഷന്റെ കൂടെ ഹാഷ് ടാഗുകളും കാണാൻ സാധിക്കും. ഇതിൽ അമാൽ സൂഫിയയെ പ്രധാനമായി വിളിക്കുന്ന ചില ഓമന പേരുകൾ കൂടിയുണ്ട്. മമ്മ, ആം, അമാൽഫി തുടങ്ങിയവയാണ് ആ ഹാഷ് ടാഗുകൾ. ഇതു കൂടാതെ ദുൽഖർ സൽമാന്റെ വൈറൽ ഹാഷ് ടാഗുകളും അദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ട്.
ചെന്നൈയിൽ നിന്ന് ആർക്കിടെക്റ്റ് ബിരുദധാരിയാണ് ആണ് അമാൽ സൂഫിയ. പല പൊതു പരിപാടികളിലും ദുൽഖർ സൽമാന്റെ ഒപ്പം ഭാര്യയെയും കാണാം. തനിക്കും തന്റെ കുടുംബത്തിനും ചേർത്ത് വെക്കാൻ കഴിയുന്ന ഒരു പെൺകുട്ടി എന്ന നിലയിലാണ് അമാലിനെ ജീവിതസഖിയാക്കി തീർക്കാൻ ദുൽഖർ തീരുമാനിച്ചത് എന്ന് ഒരു യൂട്യൂബ് അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്.കുടുംബത്തിന്റെ മാത്രമല്ല തന്റെ ലോകത്തിന്റെയും ഭാഗമാകാൻ അമാലിന് സാധിക്കുമെന്ന് ദുൽഖർ അന്നേ മനസിലാക്കിയിരുന്നു.
ഇരുവരും പരിചയപ്പെട്ട് കേവലം ആറുമാസങ്ങൾക്കകമാണ് ദുൽഖർ സൽമാൻ അമാൽ സൂഫിയയെ വിവാഹം ചെയ്യുന്നത്. ഹണിമൂൺ കഴിഞ്ഞു വന്നയുടൻ തന്നെ രണ്ടാമത്തെ ചിത്രമായ ഉസ്താദ് ഹോട്ടലിൽ ദുൽഖർ സൽമാൻ ജോയിൻ ചെയ്തു. ഫോട്ടോസ് പോസ്റ്റ് ചെയ്തതിന് പിന്നാലെ പല സെലിബ്രിറ്റികളും വന്ന് സൂഫിയെ പിറന്നാൾ ആശംസിച്ചു. മലയാളത്തിലെ പ്രിയപ്പെട്ട നടൻ സൗബിൻ, വിനയ് ഫോർട്ട് തുടങ്ങിയവർ അമാലിനെ ആർദ്രമായി വിഷ് ചെയ്തു.