A place where you need to follow for what happening in world cup

ഇനി വെളുത്തുള്ളി തൊലി കളഞ്ഞും ചതച്ചും ബുദ്ധിമുട്ടേണ്ട! ഗാർലിക് പൗഡർ ഈസി ആയി വീട്ടിൽ തയ്യാറാക്കാം!! | Easy Home Made Garlic Powder

Easy Home Made Garlic Powder

Easy Home Made Garlic Powder : കുക്കിങ്ങിൽ എപ്പോഴും മെയിൻ ആയിട്ടുള്ള ഒരു ചേരുവ തന്നെയാണ് വെളുത്തുള്ളി. വെളുത്തുള്ളി ചതച്ചും അതുപോലെ തന്നെ പേസ്റ്റ് രൂപത്തിലും ആക്കി നമ്മൾ പല കറികളിലും അതുപോലെ അച്ചാർ ഉണ്ടാക്കുമ്പോഴൊക്കെ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് വെളുത്തുള്ളി പൗഡർ ആക്കി ഉണ്ടാക്കിയെടുത്ത് വെച്ചു കഴിഞ്ഞാൽ വളരെ എളുപ്പം കുക്കിംഗ് ടൈം സമയത്ത് നമുക്ക് ഉപയോഗിക്കാൻ സാധിക്കും.

ഗാർലിക് പൗഡർ ഉണ്ടാക്കാനായി ആദ്യം തന്നെ വെളുത്തുള്ളി കഴുകി വൃത്തിയാക്കിയ ശേഷം അതിന്റെ തൊലിയോട് കൂടി തന്നെ മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് പൾസ് ചെയ്ത് എടുക്കുക. ജസ്റ്റ് ഒന്ന് ക്രഷ് ചെയ്ത് എടുത്താൽ മതി പേസ്റ്റ് രൂപത്തിൽ ആക്കേണ്ട. ശേഷം ഇത് പരന്ന പാത്രത്തിലേക്ക് ഇട്ടുകൊടുത്തു നല്ല വെയിലുള്ള സ്ഥലത്ത് വെച്ച് നന്നായി ഉണക്കിയെടുക്കുക. ഉണങ്ങി വന്ന ഈ ഒരു ഗാർലിക് മിക്സ് നമുക്കിനി മിക്സിയുടെ ജാറിലിട്ട് ക്രഷ് ചെയ്തെടുക്കാം.

ഇങ്ങനെ ക്രഷ് ചെയ്തെടുക്കുമ്പോൾ വളരെ പെട്ടെന്ന് തന്നെ നമുക്ക് ഗാർലിക് പൗഡർ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഇനി നമുക്കിത് ഓവനിൽ എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് നോക്കാം. ഓവനിലാണ് എന്നുണ്ടെങ്കിൽ പല ടൈപ്പ് മെത്തേഡുകൾ ഉണ്ട്. അതായത് റോസ്‌റ്റിംഗ് മെത്തേഡ് ആണെന്നുണ്ടെങ്കിൽ 10 മിനിറ്റ് വരെ അത് റോസ്റ്റ് ചെയ്യുക. ഇനി ബേക്കിംഗ് ആണെന്നുണ്ടെങ്കിൽ 12 മിനിറ്റ് വരെ ബേക്ക് ചെയ്യാം. അതുപോലെ തന്നെ മൈക്രോവേവ് ആണെന്നുണ്ടെങ്കിൽ അതും ഒരു 10 മിനിറ്റ് വരെ മൈക്രോവേവ് ചെയ്ത് എടുത്ത് ഇതുപോലെ തന്നെ ഉണങ്ങിയ ശേഷം

നമുക്ക് ചൂടാറി കഴിയുമ്പോൾ മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചു എടുക്കാം. വെളുത്തുള്ളി പൗഡർ നമുക്ക് എല്ലാ കറികളിലും ഉപയോഗിക്കാൻ സാധിക്കും. അതിപ്പോ കറികളിലായാലും ഉപ്പേരി ഉണ്ടാക്കുമ്പോൾ ഇനി അച്ചാറുകളും ഉണ്ടാകുമ്പോൾ ആണെന്നുണ്ടെങ്കിലും ഉപയോഗിക്കാം. അല്ലെങ്കിൽ അതുപോലെയുള്ള ഐറ്റംസ് ഒക്കെ ഉണ്ടാക്കുമ്പോൾ നമുക്ക് ഉപയോഗിക്കാം. അതുപോലെ തന്നെ മയോണൈസ് ഉണ്ടാക്കുമ്പോഴും യൂസ് ചെയ്യാം. Homemade Garlic Powder Credit : Curry Vep

Read more : മുടി കൊഴിച്ചിൽ മാറ്റാം, തടിയും കുറക്കാം! ഇതിന്റെ ഒരു ഇല മാത്രം മതി എത്ര പഴക്കംചെന്ന മൈഗ്രെയ്നും ഇല്ലാതാക്കും! ഇത് ഒരു മാന്ത്രിക ചെടി തന്നെ!! | Bay Leaves And Its Benefits