
ഹോട്ടലിലെ പെരുംജീരക പൊടിയുടെ രഹസ്യം ഇതാ! കറികൾക്ക് പത്തിരട്ടി രുചിയും മണവും കിട്ടാൻ പെരുംജീരകം ഇങ്ങനെ പൊടിക്കു! കറിയുടെ രുചി കൊണ്ട് കോരി കുടിക്കും!! | Fennel Seed Powder
Fennel Seed Powder
Fennel Seed Powder : പെരുംജീരകം മിക്കവാറും എല്ലാവരുടെയും അടുക്കളയിൽ ഉണ്ടാകുന്ന ഒന്നാണല്ലോ. കറികൾക്ക് നല്ല രുചിയും അതുപോലെ നല്ലൊരു മണവും നൽകുന്നതിന് ഇത് എപ്പോഴും ഉപയോഗിക്കാറുണ്ട്. ഇറച്ചി വിഭവങ്ങളിലെല്ലാം ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു പ്രധാന ചേരുവയാണ് പെരുംജീരകം. ഇത് എങ്ങനെ കുറേ നാളത്തേക്ക് പൊടിച്ച് സൂക്ഷിക്കാം എന്ന് നോക്കിയാലോ. ഇങ്ങനെ പൊടിച്ച് വെക്കുകയാണെങ്കിൽ കറികളുണ്ടാക്കുമ്പോൾ എളുപ്പത്തിൽ ചേർക്കാൻ സാധിക്കും. നല്ലൊരു രുചിയിൽ പെരുംജീരകം വീട്ടിൽത്തന്നെ എങ്ങനെ പൊടിച്ചെടുക്കാം എന്ന് നോക്കാം.
അതിനുവേണ്ടി ഒരു പാൻ അടുപ്പത്ത് വെക്കുക. പാൻ ചൂടാകുമ്പോൾ അതിലേക്ക് നമ്മൾ ചോറ് വെക്കുന്ന സാധാരണ അരി ചേർത്ത് കൊടുക്കുക. അരിക്ക് പകരം കശുവണ്ടി അല്ലെങ്കിൽ അണ്ടിപ്പരിപ്പ് പോലുള്ള നട്സുകൾ ഉപയോഗിക്കാവുന്നതാണ്. അതാണെങ്കിൽ ഒരു അഞ്ചെട്ടെണ്ണം ചേർത്താൽ മതിയാകും. അരി നന്നായി മൂത്ത് വരുമ്പോൾ അത് ഒരു പാത്രത്തിലേക്ക് മാറ്റുക. ഇനി പെരുംജീരകം വറുത്തെടുക്കാം. അതിനായി 100 ഗ്രാം പെരുംജീരകമാണ് ഇവിടെ എടുത്തിട്ടുള്ളത്. അത് അതേ പാനിലിട്ട് ഒന്ന് വറുക്കുക. വറുക്കുമ്പോൾ തീ കൂട്ടി വെക്കരുത്.
Fennel Seed Powder Pro Tips
- Dry-roast seeds on very low flame until aromatic, not brown.
- Let them cool completely before grinding finely.
- Store in an airtight container away from heat and moisture.
ഇത് ഒരുപാട് സമയം ഫ്രൈ ചെയ്യേണ്ട ആവശ്യമില്ല. ചെറുതായി ഒന്ന് ചൂടായാൽ മതി. ജീരകം മൂത്ത് വന്നാൽ അതിലേക്ക് നാല് ഗ്രാമ്പൂ ചേർക്കുക. ഗ്രാമ്പൂ അധികം ചേർക്കേണ്ടതില്ല, കൂടിയാൽ മസാലയുടെ രുചി മാറിപ്പോകും. അതുപോലെ ഒരു ചെറിയ കഷ്ണം പട്ടയും ചേർക്കുക. ഇനി ഇതിലേക്ക് കറിവേപ്പില ചേർക്കാം. കറിവേപ്പില എത്രത്തോളം ചേർക്കുന്നോ, അത്രത്തോളം പൊടിക്ക് നല്ല മണമുണ്ടാകും, കറിക്കും നല്ല രുചി ലഭിക്കും. സാധാരണയായി 90% ആളുകളും കറിവേപ്പില കറിയിൽ ഇട്ടാൽ അത് എടുത്ത് കളയുകയാണ് പതിവ്. എന്നാൽ ഇങ്ങനെ പൊടിച്ച് കഴിക്കുമ്പോൾ കറിവേപ്പില നമുക്ക് ഭക്ഷണത്തിൽക്കൂടി കഴിക്കാൻ സാധിക്കും,
ഇത് ഒരുപാട് ആരോഗ്യ ഗുണങ്ങൾ നൽകുന്നു. കറിവേപ്പില നന്നായി ഫ്രൈ ആയിട്ടുണ്ടോ എന്ന് അറിയാനായി, കയ്യിൽ എടുത്ത് പൊടിച്ചാൽ പൊടിയുന്ന പരുവം ആവണം. ശേഷം, നേരത്തെ വറുത്തുവെച്ച അരിയിലേക്ക് ഇത് ചേർക്കുക. വറുക്കുമ്പോൾ ഒട്ടുംതന്നെ വെള്ളത്തിന്റെ അംശം ഉണ്ടാകാൻ പാടില്ല, നല്ലപോലെ ഫ്രൈ ആക്കിയെടുക്കണം. ഇത് കൂടുതൽ കാലം സൂക്ഷിക്കാനുള്ളതല്ലേ. അതുകൊണ്ട് പെട്ടെന്ന് കേടാകാതിരിക്കാൻ നല്ലപോലെ ഫ്രൈ ആക്കിയെടുക്കുക. ഇനി ഇത് ചൂടാറിയ ശേഷം മിക്സിയുടെ ചെറിയ ജാറിൽ ഇട്ട് പൊടിച്ചെടുക്കാം. മിക്സിയുടെ ജാറിൽ ഒട്ടും നനവുണ്ടാകാൻ പാടില്ല. നല്ല ഫൈൻ പൊടിയായിട്ട് തന്നെ പൊടിച്ചെടുക്കുക.
ഈ പൊടി എല്ലാ കറികളിലും ഉപയോഗിക്കാൻ പറ്റും. മീൻ കറി, ചിക്കൻ കറി, മുട്ട കറി എന്നിങ്ങനെ എല്ലാ കറികളിലും ഉപയോഗിക്കാം. കുറേശ്ശെ മാത്രം ചേർത്താൽ മതി, കൂടുതൽ ചേർക്കേണ്ട ആവശ്യമില്ല. ഇത് ഒരുപാട് മാസങ്ങളോളം കേടുകൂടാതെ ഉപയോഗിക്കാൻ സാധിക്കും. ബാക്കിയുള്ള വിവരങ്ങളും ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നുള്ളതും വീഡിയോയിൽ വിശദമായി കാണിക്കുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടശേഷം നിങ്ങളും ഇതുപോലെ ഉണ്ടാക്കി നോക്കൂ. Fennel Seed Powder Recipe Credit : Creative Hub
1. What Is Fennel Seed Powder
- Powder made from dried fennel seeds
- Used in food and home remedies
- Known for digestive and cooling properties
2. Health Benefits of Fennel Seed Powder
For Digestion
- Relieves gas and bloating
- Improves digestion
- Reduces stomach discomfort
For Acidity & Heartburn
- Naturally cools the stomach
- Reduces acid reflux
- Soothes burning sensation
For Detox & Fresh Breath
- Helps cleanse digestive tract
- Improves mouth freshness
- Reduces bad breath
For Weight Management
- Controls appetite
- Reduces overeating
- Supports metabolism
3. How to Make Fennel Seed Powder at Home
What You Need
- Fennel seeds – 1 cup
- Pan
- Mixer or grinder
Preparation Steps
- Dry roast fennel seeds lightly
- Cool completely
- Grind into fine powder
- Store in airtight container
4. How to Use Fennel Seed Powder
- Take ½ teaspoon after meals
- Mix with warm water
- Add to buttermilk or tea
- Use as spice in cooking
5. Best Time to Consume
- After meals
- At night for digestion
- During hot weather for cooling
6. Storage Tips
- Store in airtight container
- Keep in cool, dry place
- Use within 2–3 months
7. Who Can Use It
- Adults and elderly
- People with digestion issues
- Suitable for daily use
Important Note
- Do not exceed recommended quantity
- Pregnant women should consult doctor
- Stop use if any discomfort occurs