മഞ്ജു വാര്യരുടെ തനി സ്വരൂപം പുറത്ത്!! എന്നാൽ സത്യാവസ്ഥ എന്ത്; വീഡിയോ പുറത്ത് വിട്ട് റിമ കല്ലിങ്കൽ!! | Footage Movie Promotion Manju Warrier Real Character
Footage Movie Promotion Manju Warrier Real Character
Footage Movie Promotion Manju Warrier Real Character : മലയാള സിനിമയിലെ പ്രധാന നടിയാണ് മഞ്ജുവാര്യർ. സല്ലാപത്തിലൂടെ മലയാളികളുടെ മനം കവർന്ന താരം പിന്നീട് നിരവധി സിനിമകളിൽ അഭിനയിക്കുകയും, വിവാഹശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയുമായിരുന്നു. എന്നാൽ 15 വർഷങ്ങൾക്കു ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയ താരത്തിന് മലയാളികൾ മലയാളികൾ ലേഡി സൂപ്പർ സ്റ്റാറെന്നാണ് വിളിക്കുന്നത്. എന്നാൽ ഇപ്പോൾ വൈറലാകുന്നത് മഞ്ജുവാര്യരുടെ ഇൻസ്റ്റാഗ്രാം വീഡിയോയാണ്.
ഒരു ഹോട്ടലിൻ്റെ മുന്നിൽ നിന്നും രണ്ടു പേർ മൈക്കും ക്യാമറയുമായി മഞ്ജുവാര്യരുടെ പിറകെ വരികയും, ക്രിയേറ്റേഴ്സ് മീറ്റിന് വന്നിരിക്കുകയാണെന്ന് അവർ വീഡിയോയിൽ പറയുന്നതും കാണാം. അപ്പോഴാണ് ഫോണിൽ തിരക്കുപിടിച്ച് സംസാരിച്ചു കൊണ്ട് നടക്കുന്ന മഞ്ജുവാര്യരെ കാണുന്നത്. ഉടൻ ഇവർ മഞ്ജുവിൻ്റെ അടുത്തേക്ക് പോവുകയുമാണ്.
മൈക്ക് നീട്ടി ഫാൻസിനോട് എന്താണ് പറയാനുള്ളതെന്ന് ചോദിക്കുന്ന താരം ,തിരക്കുണ്ട് എയർപോർട്ടിൽ എത്തേണ്ടതുണ്ടെന്ന് പറഞ്ഞ് പോവുകയാണ്. അപ്പോൾ ജാഡയാണോ ചേച്ചി എന്ന് ചോദിക്കുന്നതും നമുക്ക് കാണാം. റിമ കല്ലിങ്കലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മലയാളത്തിൻ്റെ ലേഡി സൂപ്പർ സ്റ്റാറിൻ്റെ തനിസ്വരൂപം എന്ന് വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയ വീഡിയായിരുന്നു അത്. ‘രണ്ട് കാഴ്ചപാടുകൾ, ഒരു സത്യം എന്ന ക്യാപ്ഷനാണ് റീമ നൽകിയിരിക്കുന്നത്.
‘ഫൂട്ടേജ് ‘ എന്ന ചിത്രത്തിൻ്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണിത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന താരങ്ങളായ വിശാഖ് നായരും, ഗായത്രി അശോകുമാണ് മഞ്ജുവിൻ്റെ പിറകെ പോയതാരങ്ങൾ. ആഗസ്ത് 2 ന് റിലീസിനൊരുങ്ങി നിൽക്കുന്ന ചിത്രമാണ് ഫൂട്ടേജ്. ഫൂട്ടേജിൻ്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ മഞ്ജുവാര്യരുടെ മറ്റൊരു വീഡിയോ വൈറലായി മാറിയിരുന്നു.