കാത്തിരിപ്പുകൾക്ക് വിരാമം!! ഒടുവിൽ ആ സന്തോഷ വാർത്ത പങ്കുവെച്ച് ഗീതു മോഹൻദാസ്; ബ്രഹ്മാണ്ഡ ചിത്രത്തിന് തുടക്കം കുറിച്ചു!! | Geethu Mohandas Yaash Toxic Movie Pooja
Geethu Mohandas Yaash Toxic Movie Pooja
Geethu Mohandas Yaash Toxic Movie Pooja : റോക്കി ഭായ് ആയെത്തി സൗത്ത് ഇന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ആക്ഷൻ ഹീറോ ആയി മാറിയ താരമാണ് യാഷ്. കെ ജി എഫ് വണ്ണും ടുവും വലിയ കോളിളക്കമാണ് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിൽ ഉണ്ടാക്കിയത്. ഇന്നിപ്പോൾ കെ ജി എഫിന്റെ റിലീസിനു ശേഷം 884 ദിവസങ്ങൾക്കിപ്പുറം തന്റെ അടുത്ത പാൻ ഇന്ത്യൻ ചിത്രീകരണത്തിന്റെ ഷൂട്ടിങ്ങിനായി ഒരുങ്ങുകയാണ് യാഷ്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും എത്തുന്നത്.
തിയേറ്ററുകൾ ആഘോഷമാക്കാൻ മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിൽ ആണ് ടോക്സിക് ഇറങ്ങുന്നത്. 2023 ഡിസംബർ 8 നാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. യാഷിന്റെ പുതിയ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് താരത്തിന്റെ ആരാധകർ കാത്തിരിക്കുന്നത്.
കെ ജി എഫ് എന്ന ഒറ്റ ചിത്രം കൊണ്ട് പാൻ ഇന്ത്യൻ സ്റ്റാർ ആയി മാറിയ യാഷിന് ഇന്ത്യ മുഴുവൻ ആരാധകരുണ്ട്. കെ എൻ വി പ്രോഡക്ഷൻസിന്റെ ബാനറിൽ വെങ്കിട് കെ നാരായണനും മോൺസ്റ്റർ മൈൻഡ് ക്രീയേഷൻസും ചേർന്നാണ് ടോക്സിക് നിർമ്മിക്കുന്നതു. 2019 ൽ പുറത്തിറങ്ങിയ മൂത്തോന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടോക്സിക്. ആഗസ്റ്റ് 8 മുതൽ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.
ബാംഗ്ലൂരിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. ടോക്സിക്, എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്സ് എന്ന ടാഗ് ലൈനോടെ പുറത്ത് വരുന്ന ചിത്രത്തിൽ ഒരു ഡോൺ ആയാണ് യാഷ് എത്തുന്നത് എന്നാണ് വിവരം. എന്നാൽ കെ ജി എഫു മായി യാതൊരു ബന്ധവും ഇല്ലാത്ത ചിത്രമാണ് ടോക്സിക് എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രത്തിൽ അഭിനയിക്കുന്ന മറ്റു താരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.